Image

റവ. ഡീക്കന്‍ ജേക്ക് കുര്യന്‍ പൗരോഹിത്യ പദവിയിലേക്ക്

ബിനോയി സെബാസ്റ്റ്യന്‍ Published on 11 April, 2012
റവ. ഡീക്കന്‍ ജേക്ക് കുര്യന്‍ പൗരോഹിത്യ പദവിയിലേക്ക്
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് അമേരിക്കന്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലുള്‍പ്പെട്ട ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകാംഗമായ റവ. ഡീക്കന്‍ ജേക്ക് കുര്യന്‍ 2012 ഏപ്രില്‍ 14 ന് പൗരോഹിത്യ പദിയിലേക്ക് ഉയര്‍ത്തപ്പെടുന്നു.

അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങിന് സഭയിലെ അനേകം വൈദികരും ശെമ്മാശന്മാരും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

ഫാര്‍മസിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള
ബഹു.ശെമ്മാശന്‍ പെന്‍സില്‍വേനിയ സെന്റ് ടിക്കോണ്‍സ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച വാഗ്മി, സംഘാടകന്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയനായ ബഹു. ശെമ്മാശന്‍ ആതുരസേവന രംഗത്തും സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍, വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ കോ - ഓര്‍ഡിനേറ്റര്‍ എന്നിങ്ങനെയുള്ള സഭാപ്രവര്‍ത്തനങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.

പുതുപ്പള്ളി വടക്കേക്കര വീട്ടില്‍ വര്‍ക്കി കുര്യന്‍ - മോളി ദമ്പതികളുടെ മകനായ
ബഹു.ശെമ്മാശന്‍ ഇപ്പോള്‍ കോട്ടയം പഴയ സെമിനാരിയില്‍ നിന്നും തിയോളജിയില്‍ ഹ്രസ്വകാല കോഴ്‌സ് പൂര്‍ത്തീകരിച്ചുവരുന്നു. സഹധര്‍മിണി ഷൈന്‍ ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമായ പടനിലം അബ്രഹാം - ശോശാമ്മ ദമ്പതികളുടെ മകളാണ്.

റവ. ഡീക്കന്‍ ജേക്ക് കുര്യന്‍ പൗരോഹിത്യ പദവിയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക