Image

ഓക്‌ലാന്‍ഡ് പ്രിമീയര്‍ ലീഗ്: കേരളാ വാരിയേഴ്‌സ് ചാന്പ്യന്മാരായി

Published on 22 December, 2018
ഓക്‌ലാന്‍ഡ് പ്രിമീയര്‍ ലീഗ്: കേരളാ വാരിയേഴ്‌സ് ചാന്പ്യന്മാരായി
 

ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡിലെ ജനപ്രിയ ക്രിക്കറ്റായ ഓക് ലാന്‍ഡ് പ്രിമീയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും കേരളാ വാരിയേഴ്‌സ് ചാന്പ്യന്മാരായി. ലീഗ് ചാംപ്യന്മാരായി ഫൈനലില്‍ എത്തിയ കേരളാ വാരിയേഴ്‌സ് അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ന്യൂസിലാന്‍ഡിം മൊബൈല്‍ സൂപ്പര്‍ കിംഗ്‌സിനെയാണ് രണ്ടു വിക്കറ്റിന് തകര്‍ത്തത്.

ബീനാഷ് നന്പ്യാര്‍, കിരണ്‍ ജോണി എന്നിവരുടെ മാസ്മരിക പ്രകടനമാണ് വാരിയേഴ്‌സിനെ വിജയത്തിലേയ്ക്ക് നയിച്ചത്. എബിന്‍ പി.കെ. ക്യാപ്റ്റനായ ടീമില്‍ പ്രവീണ്‍ ബേബി, ബീനാഷ് , ഷെറിന്‍ തോമസ് എന്നിവര്‍ ഐക്കണ്‍ താരങ്ങളായിരുന്നു.

ടിന്േറാ ദേവസി, അരുണ്‍ സണ്ണി, അനൂപ് ആലൂക്ക, വിപിന്‍ ജോണ്‍, കിരണ്‍ ജോണി, ബിബിന്‍ ബോസ്, അലക്‌സാണ്ടര്‍ വര്‍ഗീസ് , നിക്‌സണ്‍ ഫെലിക്‌സ്, തോമസ് കുട്ടി ചാമക്കാലായില്‍, അഖില്‍ മാത്യു, ജിഷ്ണു രാമചന്ദ്രന്‍ എന്നിവര്‍ ടീം അംഗങ്ങളായിരുന്നു.

ചെണ്ടമേളത്തിന്റെ അകന്പടിയോടെ നടന്ന ഫൈനല്‍ മത്സരം കീവികളുടെ നാട്ടില്‍ കേരളാ വാരിയേഴ്‌സിന്റെ വിജയത്തിന് മാറ്റുകൂട്ടി. ജോബി സിറിയക്ക്, ബിജോമോന്‍ ചേന്നാത്ത് , ജിമ്മി പുളിക്കല്‍, ജോബിറ്റ് കിഴക്കേക്കുറ്റ്, സബി മോന്‍ അലക്‌സ് എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ള കേരളാ വാരിയേഴ്‌സ് ടീമിന്റെ സ്‌പോണ്‍സര്‍മാര്‍ അന്നു നരംഗ്, ശരത് ജോസ്, ശ്രീനിവാസ്, ഓസ്റ്റിന്‍ ബേസില്‍, ഒലിവര്‍ പെരേരാ എന്നിവരാണ്.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക