Image

മലയാളം ടെലിവിഷനില്‍ പ്രത്യേകം വിഷു പരിപാടികള്‍

റെജി. പി. ജോര്‍ജ് Published on 11 April, 2012
മലയാളം ടെലിവിഷനില്‍ പ്രത്യേകം വിഷു പരിപാടികള്‍

വിഷുക്ക
ണി 2012
നിലവിളക്കിന്റെ നാളങ്ങള്‍ക്കുമുന്നില്‍ കണിക്കൊന്നയും, പൂന്നെല്ലും, കണിവെള്ളരിയും, വെറ്റില, അടക്ക, പൂക്കുല, ചക്ക, മാങ്ങാ നാളികേരം ഒക്കെ നിറഞ്ഞ സമൃദ്ധിയുടെ കണിയുമായി എത്തുന്ന മേടത്തിലെ വിഷു സ്വര്‍ണ്ണമണികളും വെള്ളിനാണയങ്ങളും കൈനീട്ടമായി തരുന്ന മലയാളികളുടെ വിഷു കൈനീട്ടം ഇപ്രാവശ്യം മലയാളം ടെലിവിഷനിലൂടെ നോര്‍ത്ത് അമേരിക്കയില്‍ ആഘോഷമാകുന്നു. ഗൃഹാതുരതകളുര്‍ത്തുന്ന പ്രവാസത്തിന്റെ വടക്കെ അമേരിക്കന്‍ ജീവിതത്തില്‍ ഒരിക്കലും മായാത്ത വിഷുക്കണീയുടെ ഓര്‍മ്മകളെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും സമാധാനവും നിറഞ്ഞ ഒരു മനോഹര വിഷു നിങ്ങള്‍ക്കു മലയാളം ടെലിവിഷന്‍ ഒരുക്കുന്നു. അമേരിക്കന്‍ മലയാളികളുടെ വിഷു ആഘോഷം മലയാളം ടെലിവിഷന്റെ ക്യാമറ കണ്ണുകളിലൂടെ.

വിനീതാ നായര്‍ അവതരിപ്പിക്കുന്ന മലയാളം വാര്‍ത്ത
അമേരിക്കയിലും കാനഡയിലും ഉള്ള മലയാളി പ്രവാസി സമൂഹത്തിന്റെ കലാ സാംസ്‌കാരിക, രാഷ്ട്രീയ, മത സാമുദായിക, സാമൂഹിക രംഗത്തുനിന്നും ഉള്ള എല്ലാ വാര്‍ത്തകളും ഒപ്പിയെടുത്ത് അമേരിക്കന്‍ പ്രവാസിജീവിതത്തിന്റെ തിരക്കില്‍ എല്ലാ മലയാളികളും അത്യാവശ്യം അിറഞ്ഞിരിക്കേണ്ട, ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും ചേര്‍ത്ത്, കേരളത്തിലെയും ഇന്ത്യയിലെയും പ്രധാനപ്പെട്ട എല്ലാ വാര്‍ത്തകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ മലയാളം വാര്‍ത്ത ദിവസേന നോര്‍ത്ത് അമേരിക്കയില്‍ നിന്നും ചരിത്രത്തില്‍ ആദ്യമായി നിങ്ങളുടെ ടെലിവിഷന്‍ സ്‌ക്രീനില്‍ എല്ലാദിവസവും രാത്രി 9 മണിക്ക് മലയാളം ന്യൂസ് പ്രോഗ്രാം എഡിറ്ററും ആങ്കറുമായ വിനീതാ നായര്‍ അവതരിപ്പിക്കുന്നു. വിഷുദിനത്തില്‍ അമേരിക്കയിലും കാനഡയിലും നടക്കുന്ന നിരവധി കലാ സാംസ്‌ക്കാരിക പരിപാടികളെപ്പറ്റിയുള്ള വാര്‍ത്തകളുമായി വിഷു ദിനത്തില്‍ വീണ്ടും വിനീതാ നായര്‍ നിങ്ങളുടെ മലയാളം ടിവിയില്‍ എത്തുന്നു.

വിഷുദിന പ്രത്യേക പരിപാടി
അമേരിക്കന്‍ മലയാളികളുടെ വിഷു ഓര്‍മ്മങ്ങളുണര്‍ത്തുന്ന നിരവധി പരിപാടികളുമായി വിഷുദിന പ്രത്യേക പരിപാടികള്‍ മലയാളം ടെലിവിഷന്‍ അവതരിപ്പിക്കുന്നു. വിഷുക്കണി, വിഷു ഗാനങ്ങള്‍, വിഷുവുമായി ബന്ധപ്പെട്ട മലയാളം സിനിമാ രംഗങ്ങള്‍, സിനിമാ ഗാനങ്ങള്‍, പ്രമുഖ അമേരിക്കന്‍ മലയാളികളുടെ വിഷു ആശംസകള്‍ അങ്ങനെ നിരവധി പ്രത്യേകതകള്‍ ഉള്ള ഒരു മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള വിഷുദിന പ്രത്യേക പരിപാടി മലയാളം ടെലിവിഷന്‍ അവതരിപ്പിക്കുന്നു.

വിഷു സ്‌പെഷ്യല്‍ അമേരിക്കന്‍ സല്ലാപം
പ്രശസ്ത ഗായിക ശാലിനി രാജേന്ദ്രനോടു ചേര്‍ന്നു നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു വിഷു ആശംസകള്‍ നേരുവാന്‍ ഒരു സുവര്‍ണ്ണാവസരം. അമേരിക്കയില്‍ ആദ്യമായി നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു സമര്‍പ്പിക്കുവാന്‍ ഒരു മലയാളം ടെലിവിഷന്‍ ചാനലിലൂടെ, ഫോണിലൂടെ നിങ്ങള്‍ ആവശ്യപ്പെടുന്ന ഗാനങ്ങളും നര്‍മ്മവും സൗഹൃദവും നിറഞ്ഞ മലയാളം സംഭാഷണങ്ങളും ചേര്‍ത്ത് ഒരുക്കപ്പെട്ട അമേരിക്കന്‍ സല്ലാപം വിഷു സ്‌പെഷ്യല്‍ പ്രശസത ഗായിക ശാലിനി രാജേന്ദ്രന്‍ അവതരിപ്പിക്കുന്നു. ഏപ്രില്‍ 13, 14, 15 തീയതികളില്‍ മലയാളം ടെലിവിഷന്‍ ചാനലിലേക്കു വിളിക്കൂ… നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വിഷു ആശംസകള്‍ അര്‍പ്പിക്കൂ.

വിഷു പ്രത്യേക പരിപാടി ചെട്ടികുളങ്ങര കുംഭ ഭരണി
ഏപ്രില്‍ പതിനാലിന് മധ്യതിരുവിതാംകൂറിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന ഓണാട്ടുകരയുടെ ഗതകാല പ്രതാപത്തിന്റെ ഓര്‍മ്മപുതുക്കലായ ക്ഷേത്രോത്സവങ്ങളുടെ ഉത്സവമായ ചെട്ടികുളങ്ങര കുംഭ ഭരണി കെട്ടുകാഴ്ച മലയാളം ടെലിവിഷന്‍ വിഷു പ്രത്യേക പരിപാടി ആയി സംപ്രേക്ഷണം ചെയ്യുന്നു. യുനസ്‌കോയുടെ ഹെറിറ്റേജ് അംഗീകാരം നേടിയ സാഹോദര്യത്തിന്റെയും, മെയ്ക്കരുത്തിന്റെയും കരവിരുതിന്റെയും കെട്ടുകാഴ്ചകള്‍ അംബര ചുംബികളെയും അമ്പരിപ്പിക്കുന്ന രൂപ ഭാവത്തില്‍ തേര്, കുതിര, പുരാണ കഥാപാത്രങ്ങളായ ഹനുമാന്‍, ഭീമന്‍, പാഞ്ചാലി എന്നിങ്ങനെ വിവിധ കെട്ടുകാഴ്ചകളായി അവതരിപ്പിക്കപ്പെടുന്നത്. മലയാളം ടെലിവിഷന്റെ വിഷുപ്രത്യേക പരിപാടിയായി അമേരിക്കന്‍ മലയാളികള്‍ക്കായി വിഷുദിനത്തില്‍ അവതരിപ്പിക്കുന്നു.

ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷന്‍
സ്വാമി തീര്‍ത്ഥപാദ പരമഹംസ ആരംഭിച്ചതും പമ്പയാറിന്റെ തീരത്ത് 1912 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ നടന്നുവരുന്നതുമായ ഹിന്ദുമത കണ്‍വന്‍ഷന്റെ പ്രത്യേക റിപ്പോര്‍ട്ട് മലയാളം ടെലിവിഷനില്‍ പ്രത്യേക വിഷുദിന പരിപാടിയായി അവതരിപ്പിക്കുന്നു.

വിഷു ചലച്ചിത്ര ഗാന സ്‌പെഷ്യല്‍ പ്രോഗ്രാം
മലയാള സിനിമാ ചരിത്രത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് വിഷു സിനിമാ ഗാനങ്ങള്‍, മറക്കുവാന്‍ മടിക്കുന്ന പഴയകാല വിഷു ചലച്ചിത്ര ഗാനങ്ങള്‍, ഓര്‍മ്മകളെതൊട്ടുണര്‍ത്തുന്ന ഗൃഹാതുരത്വത്തിലേക്കു നമ്മെ മടക്കിക്കൊണ്ടുപോകുന്ന പഴയകാല വിഷു ഗാനങ്ങള്‍ ഒക്കെ ഉള്‍ക്കൊള്ളിച്ചുള്ള പ്രത്യേക വിഷു ചലച്ചിത്ര ഗാന പ്രോഗ്രാം മലയാളം ടെലിവിഷന്‍ ഇതോടൊപ്പം അവതരിപ്പിക്കുന്നത്.

വിഷുദിനം- അമേരിക്കന്‍ മലയാളി ഭവനങ്ങളില്‍

വിഷുദിനമായ ഏപ്രില്‍ 14ന് വിവിധ അമേരിക്കന്‍ നഗരങ്ങളില്‍, വിഷു കൊണ്ടാടുന്ന മലയാളികളുടെ ആഘോഷങ്ങള്‍ മലയാളം ടി.വിയിലൂടെ നിങ്ങള്‍ കാണാം..

ശ്രീമതി. ചിത്രാ മേനോന്റെ നേതൃത്വത്തില്‍ ന്യൂജേഴ്‌സിയില്‍ നടത്തുന്ന പ്രത്യേക പരിപാടിയുടെ സംപ്രേക്ഷണം മലയാളം ടെലിവിഷനില്‍ ഉണ്ടായിരിക്കുന്നതാണ്.
മലയാളം ടെലിവിഷനില്‍ പ്രത്യേകം വിഷു പരിപാടികള്‍
മലയാളം ടെലിവിഷനില്‍ പ്രത്യേകം വിഷു പരിപാടികള്‍
മലയാളം ടെലിവിഷനില്‍ പ്രത്യേകം വിഷു പരിപാടികള്‍
മലയാളം ടെലിവിഷനില്‍ പ്രത്യേകം വിഷു പരിപാടികള്‍
മലയാളം ടെലിവിഷനില്‍ പ്രത്യേകം വിഷു പരിപാടികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക