Image

ജിമ്മി ജോര്‍ജ് ജേതാക്കള്‍ക്ക് “മാര്‍ക്ക്” സ്വീകരണവും പ്രദര്‍ശന മത്സരവും നടത്തി.

മാത്യു മാണി Published on 04 July, 2011
ജിമ്മി ജോര്‍ജ് ജേതാക്കള്‍ക്ക് “മാര്‍ക്ക്” സ്വീകരണവും പ്രദര്‍ശന മത്സരവും നടത്തി.
ഈ വര്‍ഷത്തെ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജേതാക്കളായ “റോക്ക്‌ലാന്‍ഡ് സോള്‍ജിയേഴ്‌സിനും” റണ്ണേള്‍സ് അപ്പറായ “ന്യൂയോര്‍ക്ക് സൈപ്‌ക്കേഴ്‌സിനും” റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ ഹാര്‍ദവമായ വരവേല്‍പ്പ് നല്‍കി.
ജൂണ്‍ 24 വെള്ളിയാഴ്ച “പമോണ മിഡില്‍ സ്‌ക്കൂള്‍ ”ജിമ്മിലാണ് സ്വീകരണവും പ്രദര്‍ശന മാച്ചും അരങ്ങേറിയത്. കായിക പ്രേമികളെ ഏറെ ആവേശം കൊള്ളിച്ച ഈ സൗഹൃദ മല്‍സരത്തില്‍, രണ്ട് സെറ്റുകള്‍ വീതം നേടി, ഇരു ടീമുകളും സമനില പാലിച്ചു.
യുവജനങ്ങളിലെ കായിക കലാ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും, അവരെ മലയാളി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതിനുമായി- “മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടി”(മാര്‍ക്ക്) ആരംഭിച്ചിരിക്കുന്ന സംരഭത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്.
ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗങ്ങളായ റോക്ക്‌ലാന്‍ഡ് ഹോം ടീമും, ക്‌നാനായ ടീമും സൗഹൃദമത്സരത്തില്‍ പങ്കെടുത്തു.
മാര്‍ക്കിന്റെ സ്‌പോര്‍ട്ട്‌സ് ആന്റ് ഗെയിംസ് റിക്രിയേഷന്‍ ക്ലബിലേയ്ക്ക് ഏവരെയും ഹാര്‍ദവമായി ക്ഷണിച്ചുകൊള്ളുന്നു. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഒരുക്കിയിരിക്കുന്ന ഈ ക്ലബിലേയ്ക്ക് എല്ലാ ഏജ് ഗ്രൂപ്പിലുള്ള മലയാളികള്‍ക്കും സ്വാഗതം.
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടി പ്രസിഡന്റ് ശ്രീ. തോമസ് അലക്‌സ് സ്വാഗതവും, സെക്രട്ടറി ശ്രീമതി എല്‍സി ജൂബ് നന്ദിയും രേഖപ്പെടുത്തി. സ്റ്റീഫന്‍ തേവര്‍കാട്ട്, ജോസ് അക്കക്കാട്ടില്‍ , ജോസഫ് ജോണ്‍, സിജി ജോര്‍ജ്, സണ്ണി പൗലോസ്, ഗോപിനാഥക്കുറുപ്പ്, ജി.കെ.നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജിമ്മി ജോര്‍ജ് ജേതാക്കള്‍ക്ക് “മാര്‍ക്ക്” സ്വീകരണവും പ്രദര്‍ശന മത്സരവും നടത്തി.ജിമ്മി ജോര്‍ജ് ജേതാക്കള്‍ക്ക് “മാര്‍ക്ക്” സ്വീകരണവും പ്രദര്‍ശന മത്സരവും നടത്തി.ജിമ്മി ജോര്‍ജ് ജേതാക്കള്‍ക്ക് “മാര്‍ക്ക്” സ്വീകരണവും പ്രദര്‍ശന മത്സരവും നടത്തി.ജിമ്മി ജോര്‍ജ് ജേതാക്കള്‍ക്ക് “മാര്‍ക്ക്” സ്വീകരണവും പ്രദര്‍ശന മത്സരവും നടത്തി.ജിമ്മി ജോര്‍ജ് ജേതാക്കള്‍ക്ക് “മാര്‍ക്ക്” സ്വീകരണവും പ്രദര്‍ശന മത്സരവും നടത്തി.ജിമ്മി ജോര്‍ജ് ജേതാക്കള്‍ക്ക് “മാര്‍ക്ക്” സ്വീകരണവും പ്രദര്‍ശന മത്സരവും നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക