Image

ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി

ബിജു ന്യൂയോര്‍ക്ക്‌ Published on 11 April, 2012
ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ അസോസിയേഷന്‍ പ്രവര്‍ത്തനപരിപാടികള്‍ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ (മലയാള മനോരമ) ഉദ്‌ഘാടനം ചെയ്‌തു.

പേരില്‍ തന്നെ വളരെ പ്രത്യേകതയാര്‍ന്ന അസോസിയേഷന്‍ ആണ്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ എന്നും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളൊടൊപ്പം തിരുവല്ലായെ ഒരു മാതൃകാ നഗരമാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയ്‌ക്കു സാധിക്കണമെന്നും സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ ആഹ്വാനം ചെയ്‌തു. ന്യൂയോര്‍ക്കിലെ ഫൈവ്‌ സ്റ്റാര്‍ ഇന്ത്യന്‍ കുസീനില്‍ ചേര്‍ന്ന ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലായുടെ നേതൃസമ്മേളനത്തില്‍ വച്ച്‌ ഈ വര്‍ഷത്തെ പ്രവര്‍ത്തനപരിപാടികള്‍ സന്തോഷ്‌ ജോര്‍ജ്‌ ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്‌തു. അമേരിക്കയിലെ പ്രമുഖ പ്രാദേശിക സംഘടനയാണ്‌ ഫ്രെണ്ട്‌സ്‌ ഓഫ്‌ തിരുവല്ല.

തിരുവല്ലാ മാതൃകാ നഗരമാക്കുന്നതിനു ഫ്രെണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ മുന്‍കൈ എടുക്കുമെന്ന്‌ പ്രസിഡന്റ്‌ തോമസ്‌ റ്റി ഉമ്മന്‍ പ്രസ്‌താവിച്ചു. ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ കര്‍മ്മപരിപാടികളുടെ ഉത്‌ഘാടനയോഗത്തില്‍ ആധ്യക്ഷം വഹിച്ചു കൊണ്ട്‌ സംസാരിക്കുകയായിരുന്നു തോമസ്‌ ടി ഉമ്മന്‍. മനോരമ ഓണ്‍ ലൈനിലൂടെ പ്രവാസി മലയാളി കള്‍ക്ക്‌ നല്‍കുന്ന വിലപ്പെട്ട സേവനങ്ങള്‍ക്ക്‌ അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.

തിരുവല്ലയെ മാതൃകാ നഗരമാക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം നഗരസഭയ്‌ക്ക്‌ സമര്‍പ്പിക്കുവാനും, അതിലേക്കു വിവിധ രാജ്യങ്ങളിലെ തിരുവല്ലാ അസോസിയേഷനുകളുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാനും പ്രസിഡന്റ്‌ തോമസ്‌ ടി ഉമ്മന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ന്യൂയോര്‍ക്കിലെ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലായുടെ കര്‍മസമിതി തീരുമാനിച്ചു. മാലിന്യ നിര്‍മാര്‍ജനം, നടപ്പാത സൗകര്യം, റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനും, റോഡ്‌ ക്രോസ്‌ ചെയ്യുന്നതിനും സൗകര്യപ്രദമായ രീതിയില്‍ പെഡസ്‌ട്രിയന്‍ ഓവര്‍പാസ്‌ അല്ലെങ്കില്‍ അണ്ടര്‍ പാസ്‌ നിര്‍മ്മിക്കുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങള്‍ നിവേദനത്തില്‍ ഉണ്ടായിരിക്കും. അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ സാനി റ്റെ ഷന്‍ , ട്രാന്‍സ്‌ പോര്‍ട്ടേഷന്‍, ട്രാഫിക്‌ രീതികള്‍ മാതൃകയാക്കിയും, വിദേശത്തുള്ള മലയാളി എന്‍ജിനയേഴ്‌സ്‌ സംഘടനകളുമായി ചേര്‍ന്നും കേരളത്തിനു അനുയോജ്യവും പ്രായോഗികവുമായ നിര്‍ദേശങ്ങളാവും സമര്‍പ്പിക്കുക. സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ അധ്യയനത്തോടൊപ്പം ക്രെഡിറ്റ്‌ ലഭിക്കത്തക്ക വിധത്തില്‍ വിദ്യാര്‍ത്ഥികളെ കര്‍മ്മോല്‌സുകരാക്കുവാനുള്ള നൂതന പരിപാടി നിര്‍ദേശങ്ങളില്‍ ഉണ്ടായിരിക്കും.

റോഡിലെ ദുര്‍ഘടങ്ങള്‍ മാരാമത്ത്‌ വകുപ്പിനെ യഥാസമയം അറിയിക്കുക, വിദ്യാര്‍ഥി സംഘടനകളുടെയും , തിരുവല്ലയിലെ ഇതര സാമൂഹ്യ സേവന സംഘടനകളുടെയും സഹകരണത്തോടെ നഗരം വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളില്‍ തിരുവല്ലാ നിവാസികള്‍ക്ക്‌ ബോധവല്‍ക്കരണം നല്‍കുവാന്‍ മലയാള മനോരമ തുടങ്ങിയ മാധ്യമങ്ങളുടെ സഹകരണം ആരായും.

നഗരസഭാ, എംപി , എംഎല്‍എ , ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌, വിവിധ സാമൂഹ്യ സാസ്‌കാരിക സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍ തുടങ്ങി നഗരത്തിന്റെ വികസനവും , പുരോഗതിയും കാംക്ഷിക്കുന്ന എല്ലാവരും ഒത്തു ചേര്‍ന്ന്‌ ഈ മാതൃകാ നഗരമെന്ന സംരംഭം വിജയിപ്പിക്കുവാന്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ ന്യൂയോര്‍ക്ക്‌ ആഹ്വാനം ചെയ്‌തു.

മുന്‍ പ്രസിഡന്റ്‌ ജേക്കബ്‌ എബ്രഹാം, ജോ.ട്രഷറര്‍ റ്റി വി തോമസ്‌, കുര്യന്‍ റ്റി ഉമ്മന്‍, സജി എബ്രഹാം, റ്റി വി മാത്യു , വര്‍ഗീസ്‌ കെ ജോസഫ്‌, എന്നിവര്‍ പ്രസംഗിച്ചു. ബോര്‍ഡ്‌ ചെയര്‍മാന്‍ വര്‍ഗീസ്‌ കെ രാജന്‍ സ്വാഗതവും സെക്രട്ടറി മാത്യു വര്‍ഗീസ്‌ കൃതഞതയും പറഞ്ഞു.
ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക