Image

സുവര്‍ണ മാത്യൂ മടങ്ങിവരുന്നു; ചട്ടക്കാരിയിലെ ശക്തമായ കഥാപാത്രമായി

ജോയിച്ചന്‍ പുതുക്കുളം Published on 11 April, 2012
സുവര്‍ണ മാത്യൂ മടങ്ങിവരുന്നു; ചട്ടക്കാരിയിലെ ശക്തമായ കഥാപാത്രമായി
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പ്രശസ്ത നടി സുവര്‍ണ മാത്യൂ മലയാള സിനിമയില്‍ സജീവമാകുന്നു. 1970കളിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന 'ചട്ടക്കാരി'യുടെ റീമേക്കിലൂടെയാണ് സുവര്‍ണ മാത്യു വീണ്ടും മലയാളത്തില്‍ സജീവമാകുന്നത്. ആദ്യ ചട്ടക്കാരിയില്‍ നടി സുകുമാരി അനശ്വരമാക്കിയ സഹനായിക കഥാപാത്രത്തെയാണ് സുവര്‍ണ കൈകാര്യം ചെയ്യുന്നത്. ചട്ടക്കാരി ഹിന്ദിയിലേക്ക് 'ജൂലി' എന്ന പേരില്‍ റീമേക്ക് ചെയ്തപ്പേള്‍ നാദിറയാണ് സുകുമാരി കൈകാര്യം ചെയ്ത കഥാപത്രത്തെ അവതരിപ്പിച്ചത്. ചട്ടക്കാരിയിലെ അഭിനയം സുകുമാരിയ്ക്ക് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിക്കൊടുത്തിരുന്നു.

വിഖ്യാത സംവിധായകന്‍ കെ.എസ് സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ് ചട്ടക്കാരി റീമേക്ക് ചെയ്യുന്നത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാറാണ് നിര്‍മ്മാണം.

ഷംന കാസിമാണ് പുതിയ ചട്ടക്കാരിയില്‍ നായികയായ ലക്ഷ്മി. ഫാസിലിന്റെ ലിവിംഗ് ടുഗദറിലൂടെ സിനിമയിലെത്തിയ ഹേമന്ത് ആണ് നായക കഥാപാത്രമായ മോഹന്‍ കൈകാര്യം ചെയ്ത ശശിയുടെ വേഷത്തില്‍ എത്തുന്നത്. ആദ്യ സിനിമയില്‍ അടൂര്‍ ഭാസി കൈകാര്യം ചെയ്തിരുന്ന അച്ഛന്റെ റോള്‍ ഇന്നസെന്റിനാണ്. സുവര്‍ണയുടെ ജോടിയുമാണ് ഇന്നസെന്റ് ഇതില്‍. ശങ്കരാടി അനശ്വരമാക്കിയ കഥാപാത്രത്തെ കലാശാല ബാബു കൈകാര്യം ചെയ്യുന്നു. മീനയുടെ വേഷത്തില്‍ രേണുകയും അഭിനയിക്കുന്നു.

പ്രശസ്ത എഴുത്തുകാരന്‍ പമ്മന്റെ കഥയെ ആസ്പദമാക്കി തോപ്പില്‍ ഭാസിയുടെ തിരക്കഥയിലാണ് ആദ്യ ചട്ടക്കാരി പിറന്നത്. പുതിയ ചട്ടക്കാരിക്ക് കഥയെഴുതുന്നത് വിനു ഏബ്രഹാമാണ്. മുരുകന്‍ കാട്ടാക്കട രചിച്ച ഗാനങ്ങള്‍ക്ക്   ഈണമി ടുന്നത് എം.ജയ ചന്ദ്രനാണ്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ മേലില രാജശേഖരന്‍, ക്യാമറ  വിനോദ് ഇല്ലംപള്ളി, എഡിറ്റര്‍ അജിത്.

ചിത്രത്തിന്റെ പുതിയ പതിപ്പ് ഊട്ടിയില്‍ ചിത്രീകരണം ആരംഭിച്ചു. നടന്‍ ഇന്നസന്റ് ഫസ്റ്റ് ക്ലാപ്പ് അടിച്ച് ചിത്രീകരണത്തിന് തുടക്കമിട്ടു. ജൂലിയുടെ വീട്ടിലെ രംഗങ്ങളാണ് ആദ്യം ചിത്രീകരിച്ചത്. പഴയ 'ചട്ടക്കാരി ഷൊര്‍ണൂരിലാണ് ചിത്രീകരി ച്ചതെങ്കില്‍ പുതിയ 'ചട്ടക്കാരിയുടെ ഷൂട്ടിങ് പൂര്‍ണമായും ഊട്ടിയിലാണ്. പഴയ കാലത്തു നടക്കുന്ന കഥയില്‍ ട്രെയിനും മറ്റും കാണിക്കേണ്ടതിനാലാണ് ചിത്രീകരണം ഊട്ടിയിലേക്ക് മാറ്റിയത്. പഴയ സിനിമയുടെ തിരക്കഥയില്‍ കാലാനുസൃതമായ മാറ്റങ്ങളുണ്ട്.

മൂന്ന വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സുവര്‍ണ ചട്ടക്കാരിയിലൂടെയാണ് വീണ്ടും സിനിമയില്‍ എത്തുന്നത്. 

സുവര്‍ണ മാത്യൂ മടങ്ങിവരുന്നു; ചട്ടക്കാരിയിലെ ശക്തമായ കഥാപാത്രമായി സുവര്‍ണ മാത്യൂ മടങ്ങിവരുന്നു; ചട്ടക്കാരിയിലെ ശക്തമായ കഥാപാത്രമായി സുവര്‍ണ മാത്യൂ മടങ്ങിവരുന്നു; ചട്ടക്കാരിയിലെ ശക്തമായ കഥാപാത്രമായി സുവര്‍ണ മാത്യൂ മടങ്ങിവരുന്നു; ചട്ടക്കാരിയിലെ ശക്തമായ കഥാപാത്രമായി സുവര്‍ണ മാത്യൂ മടങ്ങിവരുന്നു; ചട്ടക്കാരിയിലെ ശക്തമായ കഥാപാത്രമായി സുവര്‍ണ മാത്യൂ മടങ്ങിവരുന്നു; ചട്ടക്കാരിയിലെ ശക്തമായ കഥാപാത്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക