Image

ചുവന്ന തെരുവിന്റെ കഥയുമായി സ്‌ട്രീറ്റ്‌ലൈറ്റ്‌

Published on 11 April, 2012
ചുവന്ന തെരുവിന്റെ കഥയുമായി സ്‌ട്രീറ്റ്‌ലൈറ്റ്‌
ചുവന്ന തെരുവിന്റെ കഥയുമായി സ്‌ട്രീറ്റ്‌ലൈറ്റ്‌ ഒരുങ്ങുന്നു. ചുവന്ന തെരുവിലേക്കകപ്പെട്ടുപോകുന്ന പെണ്‍കുട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ്‌റിഡ്‌ജ്‌ ഈവന്റ്‌ ആന്‍ഡ്‌ മീഡിയ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ബാനറില്‍ ആര്‍.കെ. കുറുപ്പ്‌ നിര്‍മിച്ചു മീഡിയ ജേണലിസ്‌റ്റും കഥാകൃത്തുമായ വി. ആര്‍. ശങ്കര്‍ അണിയിച്ചൊരുക്കുന്ന സ്‌ട്രീറ്റ്‌ലൈറ്റ്‌.

അപര്‍ണാ നായരാണ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. അപര്‍ണയുടെ കരിയറില്‍ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരിക്കും തെരുവു വേശ്യയായ ഹിമ. സ്‌ത്രീകഥാപാത്രങ്ങള്‍ക്കു മുന്‍തൂക്ക മുള്ള സ്‌ട്രീറ്റ്‌ലൈറ്റില്‍ കേരള വനിതാ വിമോചനവേദി ചെയര്‍പഴ്‌സന്‍ ഡോ. സരളാദേവിയായി വേഷമിടുന്നതു മായാ വിശ്വനാഥാണ്‌. നിഴലുകള്‍ക്കിടയില്‍ അഭയം നഷ്‌ടപ്പെടുന്ന ദേവകിയമ്മയായി സുനിതയും തെരുവിന്റെ സന്തതിയായ മണിക്കുട്ടി യായി ബേബി നവനി ദേവാനന്ദും വേഷമിടുന്നു. മകളില്‍ മുല്ലപ്പൂവിന്റെ ഗന്ധം തിരയുന്ന അച്‌ഛന്റെ പ്രതീകമായി പ്രഫ. അലിയാര്‍ വേഷമിടുന്നു. ഇര്‍ഷാദ്‌, കൃഷ്‌ണ, കിഷന്‍ ബാല കൃഷ്‌ണന്‍, പ്രവീണ്‍ പ്രേം, ഹരിശ്രീ യൂസഫ്‌, ഡിവൈഎസ്‌പി. രാജ്‌കുമാര്‍ എന്നിവരാണു നോവലിലെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകരുന്ന മറ്റ്‌ അഭിനേതാക്കള്‍.

ക്യാമറ അനീഷ്‌ ലാലാണു കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ആര്‍ട്‌ -അര്‍ക്കന്‍ എസ്‌. കൊല്ലം, മേക്കപ്പ്‌ ബിനു കരുമം, സംഗീതം- കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍-അനു രാജേഷ്‌.
ചുവന്ന തെരുവിന്റെ കഥയുമായി സ്‌ട്രീറ്റ്‌ലൈറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക