സിഡ്നി: പാരമാറ്റ രൂപതയിലെ സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വെന്റ്വര്‍ത്തിലെ ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ പളളിയില്‍ ദുഃഖവെളളിയാചരണം നടത്തി. ഫാ. ജോയ് ചുക്കനാനിക്കല്‍, ഫാ. ബിജു ആനിക്കുടിലില് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. 450 ഓളം പേര് ചടങ്ങില്‍ പങ്കെടുത്തു.
രാവിലെ 10.30ന് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. പീഡാനുഭവ വായന, പ്രത്യേക പ്രാര്‍ഥനകള്‍, കുരിശിന്റെ വഴി എന്നിവ നടത്തി. കയ്പുനീര് കുടി, നേര്‍ച്ച കഞ്ഞി എന്നിവയും ഉണ്ടായിരുന്നു. ഫാ. ബിജു ആനിക്കുടിലില് ദുഃഖവെളളിയുടെ സന്ദേശം നല്കി.