Image

കെ.എ.എന്‍.ജി (കാഞ്ച്‌) യുവജനോത്സവത്തിന്‌ കൊടി ഉയരുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 11 April, 2012
കെ.എ.എന്‍.ജി (കാഞ്ച്‌) യുവജനോത്സവത്തിന്‌ കൊടി ഉയരുന്നു
ന്യൂജേഴ്‌സി: കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (കെ.എ.എന്‍.ജി)യുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 29-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4.30-ന്‌ ന്യൂജേഴ്‌സിയിലെ ലോഡിയിലുള്ള ഫെലീഷ്യന്‍ കോളജില്‍ `കാഞ്ച്‌ വസന്തോത്സവം' അരങ്ങേറുമ്പോള്‍, കെ.എ.എന്‍.ജി യുടെ ചിരകാല അഭിലാഷത്തിന്‌ ചിറക്‌ വിരിയുകയാണ്‌. വസന്തോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം പ്രശസ്‌ത സിനിമാ താരങ്ങളായ കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, ഭാമ, മുക്ത തുടങ്ങിയവര്‍ നയിക്കുന്ന `ജോക്ക്‌പോട്ട്‌ ഷോ' ആണ്‌.

ന്യൂജേഴ്‌സിയില്‌ ഒരു കേരളാ ഹൗസ്‌ എന്ന സ്വപ്‌ന സാക്ഷാത്‌കാരത്തിനുവേണ്ടി കെ.എ.എന്‍.ജി നടത്തുന്ന ഈ ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാമിന്‌ ന്യൂജേഴ്‌സിയിലെ മലയാളികള്‍ അകമഴിഞ്ഞ സ്വീകരണമാണ്‌ നല്‍കുന്നത്‌. ഇതിനോടകം ജോക്ക്‌പോട്ട്‌ ഷോയുടെ ബഹുഭൂരിപക്ഷം ടിക്കറ്റുകളും വിറ്റഴിച്ച സംഘാടകര്‍ നോര്‍ത്ത്‌ അമേരിക്കയിലെ മലയാളികളുടെ അഭ്യര്‍ത്ഥന മാനിച്ച്‌ കുറെ ടിക്കറ്റുകള്‍ അവര്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്‌.

മലയാളക്കരയുടെ ഇഷ്‌ട സിനിമാതാരങ്ങളോടൊപ്പം പ്രശസ്‌ത ഗായകരായ നാദിര്‍ഷാ, അഫ്‌സല്‍, രഞ്‌ജിനി ജോസ്‌ എന്നിവരും, കലാഭവനിലെ കോമഡി താരങ്ങളും അണിചേരുമ്പോള്‍ ഒരു നല്ല വിരുന്നാണ്‌ ജോക്ക്‌പോട്ട്‌ഷോയിലൂടെ ഒരുങ്ങുന്നത്‌.

ടിക്കറ്റുകള്‍ വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ www.kanj.org സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സജി പോള്‍ (732 762 1726), അനിയന്‍ ജോര്‍ജ്‌ (908 337 1289), സണ്ണി വാളിപ്ലാക്കല്‍ (908 966 3701), തങ്കമണി അരവിന്ദന്‍ (908 477 9895), ജയ്‌ പ്രകാശ്‌ (845 228 0908).
കെ.എ.എന്‍.ജി (കാഞ്ച്‌) യുവജനോത്സവത്തിന്‌ കൊടി ഉയരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക