Image

സാന്‍ അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ ഈസ്റ്റര്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 April, 2012
സാന്‍ അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ ഈസ്റ്റര്‍ ആഘോഷിച്ചു
സാന്‍ അന്റോണിയോ: സെന്റ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ഏപ്രില്‍ എട്ടാംതീയതി ഞായറാഴ്‌ച ഉയിര്‍പ്പ്‌ പെരുന്നാള്‍ ഭക്തിനിര്‍ഭരമായി റവ.ഫാ. മാത്യൂസ്‌ ജോര്‍ജിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷിച്ചു.

രാവിലെ 6-ന്‌ പ്രഭാത നമസ്‌കാരവും, തുടര്‍ന്ന്‌ യേശുക്രിസ്‌തുവിന്റെ കബറില്‍ നിന്നുള്ള ഉയിര്‍പ്പിനെ അനുസ്‌മരിച്ച്‌ വിശുദ്ധ ശ്ശീബാ കബറില്‍ നിന്ന്‌ ഉയിര്‍പ്പിക്കുകയും മരണത്തിന്മേലുള്ള യേശുവിന്റെ വിജയം സന്തോഷത്തോടെ ഉത്‌ഘോഷിക്കുകയും, ശ്ശീബായേന്തി പ്രദക്ഷിണവും ആഘോഷവും നടത്തി. ഉയിര്‍പ്പ്‌ ദിവസത്തെ സമാധാനവും ശാന്തിയും സ്‌നേഹവും വിശ്വാസികള്‍ പരസ്‌പരം കൈമാറി.

യുവാക്കള്‍ക്കുവേണ്ടി ഡോ. ഷൈനി മാണി പ്രസംഗിച്ചു. ഭയപ്പെടേണ്ട ദൈവം തരുന്ന ആശ്വാസം സമാധാനമാണ്‌. കൊടുങ്കാറ്റ്‌, പേമാരി, ഭൂകമ്പം, സുനാമി എന്നിവ വരുമ്പോള്‍ ദൈവം നമുക്ക്‌ സമാധാനമല്ലാതെ മറ്റൊന്നും തരികയില്ല എന്ന്‌ വികാരി ഉത്‌ബോധിപ്പിച്ചു. അതിനുശേഷം എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുകയും കഷ്‌ടാനുഭവ ആഴ്‌ചയില്‍ സഹകരിച്ച ഏവര്‍ക്കും നന്ദി പറയുകയും ചെയ്‌തു. സാന്റിയാഗോയില്‍ നിന്നുള്ള ഫിലിപ്പും കുടുംബവുമാണ്‌ സ്‌നേഹവിരുന്ന്‌ ഒരുക്കിയത്‌. ബെന്നി കോയിക്കലേത്ത്‌ അറിയിച്ചതാണിത്‌.
സാന്‍ അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ ഈസ്റ്റര്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക