Image

ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്‌ നവനേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 11 April, 2012
ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്‌ നവനേതൃത്വം
ചിക്കാഗോ: ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം പ്രവര്‍ത്തന ഉത്‌ഘാടനം റവ. അലക്‌സ്‌ പീറ്റര്‍ നിര്‍വ്വഹിച്ചു. ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ പുതിയ ചുമതലക്കാര്‍ സ്ഥാനമേറ്റു. റവ. റോയ്‌ പി. തോമസ്‌ (പ്രസിഡന്റ്‌), സൂസന്‍ ചാക്കോ (വൈസ്‌ പ്രസിഡന്റ്‌), വിനോദ്‌ വര്‍ഗീസ്‌ (സെക്രട്ടറി), പ്രമി റ്റെജി (ജോയിന്റ്‌ സെക്രട്ടറി), ജേക്കബ്‌ സി. മാത്യു (ട്രഷറര്‍) എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍.

നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസന യുവജനസഖ്യത്തിന്‌ ശക്തരായ നേതാക്കന്മാരെ സംഭാവന ചെയ്‌ത ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം സില്‍വര്‍ ജൂബിലി വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്ന പരിപാടികള്‍ ക്രമീകരിക്കുമെന്ന്‌ ചുമതലക്കാര്‍ അറിയിച്ചു. മുന്‍ കാലങ്ങളില്‍ ഹാര്‍വെസ്റ്റ്‌ ഫെസ്റ്റിലൂടെ സമാഹരിച്ച തുകകൊണ്ട്‌്‌ `ഹോം ഫോര്‍ ഹോംലെസ്‌' എന്ന പദ്ധതിയിലൂടെ കേരളത്തിലെ ഭവനരഹിതരായ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക്‌ ഭവനം നിര്‍മ്മിച്ച്‌ നല്‍കുവാന്‍ സാധിച്ചു. സില്‍വര്‍ ജൂബിലി വര്‍ഷം നടത്തപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും വര്‍ണ്ണാഭമായ കലാമൂല്ല്യമുള്ള പരിപാടികളുടെയും രൂപരേഖ തയ്യാറാക്കികൊണ്ട്‌ പുതിയ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. അലന്‍ ജോണ്‍ അറിയിച്ചതാണിത്‌.
ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്‌ നവനേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക