Image

താരകലാമാല 2012 ടീമിന് ടെക്‌സാസില്‍ ഊഷ്മള വരവേല്‍പ്പ്

ഷാജി രാമപുരം Published on 12 April, 2012
താരകലാമാല 2012 ടീമിന് ടെക്‌സാസില്‍ ഊഷ്മള വരവേല്‍പ്പ്
ഡാളസ്: അമേരിക്കയില്‍ ഒരുക്കിയിരിക്കുന്ന പത്തിലധികം വേദികളില്‍ ഹാസ്യ, നൃത്ത, സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി കേരളത്തില്‍ നിന്നും എത്തിയ സാജു കൊടിയനും ടീമംഗങ്ങള്‍ക്കും ടെക്‌സാസിലെ ഹൂസ്റ്റണ്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്‍പാണ് മെയിന്‍ സ്‌പോണ്‍സര്‍ ക്രെസന്റോ മ്യൂസിക്കല്‍ സ്‌ക്കൂള്‍ ഡയറക്ടര്‍ സാജു മാളിയേക്കല്‍, ഇന്ത്യന്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുമായി ചേര്‍ന്ന് സംയുക്തമായി ഒരുക്കിയത്.

ഏപ്രില്‍ 14-ാം തീയതി ആദ്യവേദിയായ ഡാളസിലെ എം.ജി.എം ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ ആര്‍ട്‌സിനു വേണ്ടി അരങ്ങുതകര്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

ഗ്രാന്റ്, ഡൈമണ്ട്, പ്ലാറ്റിനം, ഇവന്റ് സ്‌പോണ്‍സര്‍മാരും ഒന്‍പത് ഗോള്‍ഡ് സ്‌പോണ്‍സര്‍മാരും 21 സില്‍വര്‍ സ്‌പോണ്‍സര്‍മാരും ഉള്‍പ്പെടെ അറുപതോളം സ്‌പോണ്‍സര്‍മാരെ ലഭിച്ചതും വിജയകരമായി ടിക്കറ്റുകള്‍ വില്‍ക്കുവാന്‍ സാധിച്ചതും ഈശ്വരാനുഗ്രഹം കൊണ്ടും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്കാര്‍ നല്‍കുന്ന മുന്‍ഗണന കൊണ്ടും ആണെന്ന് സംഘാടകര്‍ക്കു വേണ്ടി ശ്രീ. പി. സി. മാത്യൂ അ
ിയിച്ചു.

ടിക്കറ്റ് കൂപ്പണുകള്‍ emalayalee.com ലും eknazar.com ല്‍നിന്നും ലഭിക്കുന്നതാണെന്ന് സംഘാടകര്‍ അ
ിയിച്ചു. ഏപ്രില്‍ 14ന് നഗന ആഡിറ്റോറിയത്തില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാണ്. ബന്ധപ്പെടാനാഗ്രഹിക്കുന്നവര്‍ തോമസ് ഏബ്രഹാം- 972-762-8053, വര്‍ഗീസ് കോയിപ്പുറം-469-236-6084
താരകലാമാല 2012 ടീമിന് ടെക്‌സാസില്‍ ഊഷ്മള വരവേല്‍പ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക