നയന്‍താരയുമായുള്ള ബന്ധത്തിന് ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് പ്രഭുദേവ നടി
ഹന്‍സകിയോട് അടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തൃഷയും പ്രഭുദേവയും തമ്മില്‍ ഏറെ
അടുപ്പമുള്ളതായി റിപ്പോര്‍ട്ട്. പ്രഭു ദേവ ഏപ്രില്‍ മൂന്നിന് ചെന്നൈ
ബോട്ട്‌ക്‌ളബ്ബ് റോഡിലുള്ള തന്റെ ബംഗ്‌ളാവില്‍ ഒരുക്കിയ ബര്‍ത്ത്‌ഡേപാര്‍ട്ടിക്ക്
പങ്കെടുക്കാന്‍ തൃഷയെ പ്രത്യേകം ക്ഷണിക്കുകയും നടി ആദ്യാവസാനം സജീവമായി
പങ്കെടുക്കുകയും സൗഹൃദം അതിര്‍വരമ്പുകള്‍ ലംഘിച്ചതായും സ്‌പെഷ്യല്‍ പിറന്നാള്‍
സമ്മാനം നല്‌കിയതും ഇവര്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍
ബലമേകി. ഇതിനിടെ അതിഥികളുടേയും ഫോട്ടോഗ്രാഫര്‍മാരുടേയും മുന്നില്‍വച്ച് പ്രഭുവിനെ
ഗാഢമായി ആലിംഗനം ചെയ്യുകയും ചെയ്‌തു
എന്നാല്‍ തൃഷയുമായുള്ള പ്രഭുവിന്റെ
പുതിയ അടുപ്പം നയന്‍സുമായി തെറ്റിയ ശേഷം ഇഷ്‌ടന്‍ കാമിനിയാക്കിയ ഹന്‍സികയെ
ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് അറിവ്. ഹന്‍സു ഇക്കാര്യത്തില്‍ തനിക്കുള്ള
എതിര്‍പ്പ് പ്രഭുവിനോട് പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞുവത്രേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല