Image

ജല്ലി ഫിഷുകള്‍ കൂട്ടത്തോടെ തീരത്തേയ്ക്ക്; ഓസ്‌ട്രേലിയയില്‍ ബീച്ചുകള്‍ അടച്ചു

Published on 07 January, 2019
ജല്ലി ഫിഷുകള്‍ കൂട്ടത്തോടെ തീരത്തേയ്ക്ക്; ഓസ്‌ട്രേലിയയില്‍ ബീച്ചുകള്‍ അടച്ചു
 

കാന്‍ബറ: ബ്ലൂബോട്ടില്‍ എന്നറിയപ്പെടുന്ന ജല്ലി ഫിഷുകള്‍ കൂട്ടത്തോടെ തീരത്തണഞ്ഞതോടെ ഓസ്‌ട്രേലിയയിലെ ബീച്ചുകള്‍ താത്കാലികമായി അടച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ഇവ തീരത്തണഞ്ഞത്. 

15 സെന്റീ മീറ്റര്‍ നീളമുള്ള ഇവയുടെ സാന്നിധ്യം ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തന്നെ ബാധിച്ചു. ആളുകളുടെ ജീവന് ഭീഷണി അല്ലെങ്കിലും ക്യൂന്‍സ് ലാന്‍ഡ് സംസ്ഥാനത്ത് ഇതുവരെ ജല്ലിഫിഷുകളുടെ ആക്രമണത്തില്‍ 2600 ഓളം പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളായ ഗോള്‍ഡ് ഗോസ്റ്റ്, സണ്‍ഷൈന്‍ കോസ്റ്റ് എന്നിവിടങ്ങളിലാണ് ഇതു സംബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക