Image

സൗത്ത്‌ ജേഴ്‌സി ഇന്‍ഡ്യന്‍ കാത്തലിക്‌ മിഷനില്‍ ഈസ്റ്റര്‍ ആഘോഷിച്ചു

ജോസ്‌ മാളേയ്‌ക്കല്‍ Published on 12 April, 2012
സൗത്ത്‌ ജേഴ്‌സി ഇന്‍ഡ്യന്‍ കാത്തലിക്‌ മിഷനില്‍ ഈസ്റ്റര്‍ ആഘോഷിച്ചു
ബ്ലാക്ക്‌ വുഡ്‌ (സൗത്ത്‌ ജേഴ്‌സി): ചിക്കാഗോ സീറോമലബാര്‍ കത്തോലിക്കാരൂപതയില്‍ ഫിലാഡല്‍ഫിയാ സെന്റ്‌ തോമസ്‌ സീറോമലബാര്‍ പള്ളിയുടെ ആത്‌മീയ നേതൃത്വത്തില്‍ സൗത്ത്‌ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ്‌ ജൂഡ്‌ ഇന്‍ഡ്യന്‍ കാത്തലിക്ക്‌ മിഷന്‍ ഈസ്റ്റര്‍ നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഇടവക വികാരിയും, സൗത്ത്‌ ജേഴ്‌സി സെന്റ്‌ ജൂഡ്‌ മിഷന്റെ ഡയറക്ടറുമായ റവ. ഫാ. ജോണ്‍ മേലേപ്പുറം മുഖ്യകാര്‍മ്മികനായും, സുപ്രസിദ്ധ വചനപ്രഘോഷകന്‍ റവ. ഫാ. ജോസഫ്‌ കണ്ടത്തിപറമ്പില്‍ സഹകാര്‍മ്മികനായും പ്രത്യേക ഈസ്റ്റര്‍ ശുശ്രൂഷകളും ആഘോഷമായ ദിവ്യബലിയും അര്‍പ്പിച്ചു. അതോടെ ഈസ്റ്റര്‍ അഘോഷങ്ങള്‍ക്കു തുടക്കമായി. റവ. ഫാ. ജോസഫ്‌ കണ്ടത്തിപറമ്പില്‍ ഉയിര്‍പ്പുതിരുനാളിന്റെ സമ്പേശം നല്‍കി. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി റവ. ഫാ. ജോണ്‍ മേലേപ്പുറം ഇംഗ്ലീഷിലും ഈസ്റ്റര്‍ സമ്പേശം നല്‍കി. കുട്ടികളൂടെ കൊയര്‍ ഇംഗ്ലീഷിലും, മലയാളത്തിലും ദിവ്യബലിമദ്ധ്യേ ഗാനങ്ങള്‍ ആലപിച്ചു. കൂര്‍ബാനക്കുശേഷം അരങ്ങേറിയ കള്‍ച്ചറല്‍ പ്രോഗ്രാമില്‍ വിവിധ കലാരൂപങ്ങള്‍ കുട്ടികളും യുവജനങ്ങളും അവതരിപ്പിച്ചു. മാതാപിതാക്കള്‍ അവരെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്നുണ്ടായിരുന്നു. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.

മിഷന്‍ സ്റ്റിയറിംഗ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം. ഡി. എബ്രാഹത്തിന്റെ നേതൃത്വത്തില്‍ പോള്‍ വാഴപ്പിള്ളി (സെക്രട്ടറി), ജോണി വര്‍ഗീസ്‌ (ട്രഷറര്‍), ഡെയ്‌സി മാത്യു, എല്‍സമ്മ വര്‍ഗീസ്‌, സിബി എബ്രാഹം, ജോസ്‌മോന്‍ എബ്രാഹം, ടോമി മൂലംകുഴി, മജു മാത്യൂസ്‌, ജോയി മാത്യു, മിനി ചിയേഴന്‍, അനീഷ്‌ ജോസഫ്‌, മിനി ചാക്കോ എന്നിവര്‍ പരിപാടികള്‍ ക്രമീകരിച്ചു. ഈസ്റ്റര്‍ ആഘോഷങ്ങളോടനുബന്ധിച്ച്‌ നടത്തിയ ഈസ്റ്റര്‍ എഗ്‌ ഹണ്ടിംഗില്‍ ധാരാളം കുട്ടികള്‍ പങ്കെടുത്തു.

ബ്ലാക്ക്‌ വുഡില്‍ 402 സൗത്ത്‌ ബ്ലാക്ക്‌ ഹോഴ്‌സ്‌ പൈക്കിലുള്ള സെന്റ്‌ ജൂഡ്‌ ഇന്‍ഡ്യന്‍ കാത്തലിക്ക്‌ മിഷനില്‍ ഏപ്രില്‍ 22 മുതല്‍ എല്ലാ ഞായറാഴ്‌ച്ചകളിലും വൈകുന്നേരം 4 മണിമുതല്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ കുട്ടികള്‍ക്കായി മതബോധനക്ലാസുകളും ആരംഭിക്കാന്‍ 80 ല്‍പരം കുടുംബങ്ങളുള്ള സൗത്ത്‌ ജേഴ്‌സി മിഷന്‍ പദ്ധതിയിടുന്നു.
സൗത്ത്‌ ജേഴ്‌സി ഇന്‍ഡ്യന്‍ കാത്തലിക്‌ മിഷനില്‍ ഈസ്റ്റര്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക