Image

വാഷിംഗ്‌ടണ്‍ ഡി.സിയില്‍ കലാ മാമാങ്കത്തിന്‌ കൊടിയേറി

ജോയിച്ചന്‍ പുതുക്കുളം Published on 12 April, 2012
വാഷിംഗ്‌ടണ്‍ ഡി.സിയില്‍ കലാ മാമാങ്കത്തിന്‌ കൊടിയേറി
വാഷിംഗ്‌ടണ്‍ ഡി.സി: വാഷിംഗ്‌ടണ്‍ ഡി.സി, മേരിലാന്റ്‌, വിര്‍ജീനിയ എന്നിവടങ്ങളില്‍ നിന്നുള്ള മുന്നൂറില്‍പ്പരം കലാകാരന്മാരും കലാകാരികളും വിവിധ കലാമത്സരങ്ങളില്‍ മാറ്റുരയ്‌ക്കുന്ന രണ്ടു ദിവസം നീണ്ട കലാ മാമാങ്കത്തിന്‌ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ കൊടിയേറി.

കെ.ജി.ഡബ്ല്യു ടാന്റ്‌ ടൈം 2012-ന്റെ ആവേശോജ്വലമായ ഒന്നാം ദിന മത്സരങ്ങള്‍ മാര്‍ച്ച്‌ 31-ന്‌ മെക്‌ലീനില്‍ വെച്ച്‌ വിജയകരമായി പൂര്‍ത്തിയായി. രണ്ടാംദിന മത്സരങ്ങള്‍ ഏപ്രില്‍ 14-ന്‌ എട്ടുമണി മുതല്‍ അഞ്ചുമണിവരെ യൂണിവേഴ്‌സിറ്റി ഓഫ്‌ മേരീലാന്റ്‌, റോക്ക്‌ വില്ലില്‍ വെച്ച്‌ നടക്കുന്നതായിരിക്കും. ഇതോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വളരെ സൂക്ഷ്‌മതയോടെ നടന്നുവരുന്നതായി പ്രസിഡന്റ്‌ ഷാജു ശിവബാലന്‍ അറിയിച്ചു.

രണ്ടാം ദിവസത്തെ മത്സരങ്ങള്‍ക്കുശേഷം 5 മണി മുതല്‍ 8 മണി വരെ പ്രൗഢഗംഭീരമായ സമാപന ചടങ്ങുകളാണ്‌ കെ.എ.ജി.ഡബ്ല്യു അണിയിച്ചൊരുക്കുന്നത്‌. വിഷു ദിനത്തില്‍ മധുരാഷ്‌ടകത്തിന്റെ നയന മധുരമായ നൃത്താവിഷ്‌കാരത്തോടുകൂടിയാണ്‌ ഫിനാലെ ആഘോഷങ്ങള്‍ തുടങ്ങുന്നത്‌. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന `ബെസ്റ്റ്‌ കപ്പിള്‍സ്‌ 2012' ആണ്‌ മത്സരങ്ങളുടെ മറ്റൊരു സവിശേഷത. വിജയ ജോഡികളെ കാത്തിരിക്കുന്നത്‌ ഒരു അവിശ്വനീയ വിനോദയാത്രാ പാക്കേജാണ്‌. സമാപനത്തിന്‌ പകിട്ടുകൂട്ടുവാനായി പ്രൊഫഷണല്‍ കലാകാരികള്‍ നടത്തുന്ന നൃത്തങ്ങള്‍ ഉണ്ടായിരിക്കും.

കെ.എ.ജി.ഡബ്ല്യു ടാലന്റ്‌ ടൈമിന്റെ ഭാഗമായി കലാതിലകം, കലാപ്രതിഭ, ലിറ്റില്‍ പ്രിന്‍സ്‌, ലിറ്റില്‍ പ്രിന്‍സസ്‌ തുടങ്ങിയ അനവധി വ്യക്തിഗത സമ്മാനങ്ങളിലൂടെ വളര്‍ന്നുവരുന്ന കലാപ്രതിഭകളെ ആദരിക്കും. ഫിനാലെ കണ്ട്‌ ആസ്വദിക്കുന്നതിനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വാഷിംഗ്‌ടണ്‍ ഡി.സിയില്‍ കലാ മാമാങ്കത്തിന്‌ കൊടിയേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക