Image

ഗാമയുടെ പ്രവര്‍ത്തനോദ്‌ഘാടനം വര്‍ണോജ്വലമായി

ജോയിച്ചന്‍ പുതുക്കുളം Published on 12 April, 2012
ഗാമയുടെ  പ്രവര്‍ത്തനോദ്‌ഘാടനം  വര്‍ണോജ്വലമായി
അറ്റ്‌ലാന്റാ: ഗാമയുടെ 2012 പ്രവര്‍ത്തനോദ്‌ഘാടനം വര്‍ണോജ്വലമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഗാമയുടെ പ്രസിഡന്റ്‌ മനോജ്‌ തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇന്ത്യന്‍ കോണ്‍സുല്‍ അശോക്‌ കുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം കര്‍മം നിര്‍വ്വഹിച്ചു. ബഹുമാനപ്പെട്ട ലില്‍ബേണ്‍ മേയര്‍ ജോണി ക്രിസ്റ്റ്‌ വിശിഷ്ടാഥിതി ആയിരുന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍ സുരേഷ്‌ പെടി, ഡോക്ടര്‍ രാമസ്വാമി, തങ്കമണി പോള്‍ ചാമി, ഗാന്ധി ഫൌണ്ടേഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ആന്റണി തളിയത്ത്‌, സാമൂഹിക, സാമുദായിക നേതാക്കന്മാരായ വിജയന്‍ നായര്‍, യാസര്‍ അബ്ദുല്‍ , ഫാദര്‍ ഡോമിനിക്‌ മഠത്തില്‍ കളത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ജോസഫ്‌ എലെക്കാട്ട്‌, ജോണ്‍ പ്രസാദ്‌ , ജോണ്‍ വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നോടെ ആരംഭിച്ച ഗാമോല്‍സവം കാണികളുടെ മുക്തകണ്‌ഠമായ പ്രശംസ പിടിച്ചുപറ്റി. ഓള്‍ ഇന്ത്യ റേഡിയോ സംഗീത വിഭാഗം മേധാവി കലാ വാസുദേവന്റെ ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ കലയും കുട്ടികളും ചേര്‍ന്നു അവതരിപ്പിച്ച സംഗീത കച്ചേരി ഏറെ ശ്രദ്ധ പിടിച്ചു പറ്റി. തുടര്‍ന്ന്‌ ഗാമയുടെ സെക്രട്ടറി തോമസ്‌ ഈപ്പന്‍ സ്വാഗതവും , പ്രസിഡന്റ്‌ മനോജ്‌ തോമസ്‌ അദ്ധ്യക്ഷ പ്രസംഗവും നടത്തി. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യത്തെ സാധൂകരിക്കുന്ന വിധമാവണം ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടതെന്നു മേയര്‍ ജോണി ക്രിസ്റ്റ്‌ തന്റെ പ്രസംഗത്തില്‍ ഉത്‌ബോധിപ്പിച്ചു. ജോണ്‍ മത്തായിയുടെ നന്ദി പ്രകശാനത്തോടെ ഉത്‌ഘാടന സമ്മേളനം പര്യവസാനിച്ചു.

തുടര്‍ന്ന്‌ നടന്ന കലാപരിപാടികള്‍ ഗാമയുടെ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായത്തിനു തുടക്കം കുറിച്ചു. അറുനൂറിലേറെ കാണികളും നൂറിലേറെ കലാകാരന്മാരും തുടക്കം മുതല്‍ ഒടുക്കം വരെ ഒരുപോലെ ആസ്വദിച്ച ഒരു കലാവിരുന്നയിരുന്നു സാജു ജോര്‍ജും, തോമസ്‌ ഈപ്പനും,മനോജ്‌ തോമസും, മീരാ സായികുമാറും ചേര്‍ന്ന്‌ അറ്റ്‌ലാന്റയിലെ മലാളികള്‍ക്കായി ഒരുക്കിയത്‌. പള്‍സ്‌, നസാഖ്‌ത്‌, ജസ്‌ബ എന്നീ കോളേജ്‌ ഡാന്‍സ്‌ ക്ലബ്‌ കളുടെ നടന പാടവം കാണികളെ അമ്പരപ്പെടുത്തി. അറ്റ്‌ലാന്റയിലെ പ്രൊഫഷണല്‍ ഡാന്‍സ്‌ സ്‌കൂളുകള്‍ സംവിധാനം ചെയ്‌ത്‌ അവതരിപ്പിച്ച നൃത്ത കലാരൂപങ്ങള്‍ ഏറ്റവും ഹൃദ്യമായിരുന്നു.

മാത്യു ജോണ്‍, ബേബി ഇല്ലിക്കാട്ടില്‍ , അനില്‍ മേചേരില്‍, അന്നമ്മ ജേക്കബ്‌ എന്നീ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളും, ഗാമ വിമന്‍സ്‌ ഫോറമും ചേര്‍ന്ന്‌ നേത്രുത്വം നല്‍കിയ ഗാമോല്‍സവം 2012 ഇല്‍
യുവജനങ്ങളുടെ പങ്കാളിത്തം ഈവര്‍ഷത്തെ ഉത്‌ഘാടന സമ്മേളനത്തിന്‌ ഊര്‍ജവും ഉത്മേഷവും പകര്‍ന്നു എന്ന്‌ ഗാമയുടെ അദ്ധ്യക്ഷന്‍ അറിയിച്ചു. ഗമോല്‍സവം 2012 ഒരു മഹോല്‍സവമാക്കി മാറ്റുവാന്‍ കഴിഞ്ഞത്‌ മലയാളീ സമൂഹത്തിന്റെ ആത്മാര്‍ഥമായ സഹകരണം ഒന്നുകൊണ്ടു മാത്രം ആണെന്ന്‌ ഗാമയുടെ സെക്രട്ടറി തദവസരത്തില്‍ അറിയിച്ചു.
ഗാമയുടെ  പ്രവര്‍ത്തനോദ്‌ഘാടനം  വര്‍ണോജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക