Image

ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്‌ക്ക്‌ ഡിട്രോയിറ്റില്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 12 April, 2012
ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്‌ക്ക്‌ ഡിട്രോയിറ്റില്‍ സ്വീകരണം
ഡിട്രോയിറ്റ്‌: നവീകരണ പോര്‍ക്കളത്തില്‍ ആദ്യ കാഹളം മുഴക്കിയ നവീകരണ പിതാവിന്റെ പിന്‍മുറക്കാരനായ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്‌ക്ക്‌ ഡിട്രോയിറ്റില്‍ സ്വീകരണം നല്‍കി. അമേരിക്കന്‍ സമ്പര്‍ശനത്തിന്റെ ഭാഗമായി ഡിട്രോയിറ്റില്‍ എത്തിയ മെത്രാപ്പോലീത്തായെയും സെക്രട്ടറി റവ. എബ്രഹാം സി. പുളിന്തിട്ടയേയും ഡിട്രോയിറ്റ്‌ മാര്‍ത്തോമ്മ ഇടവക ട്രസ്റ്റി ജോര്‍ജ്‌ കോശി, ആനി എബ്രഹാം തോമസ്‌, സഭാതാരക പ്രമോട്ടര്‍ കോഡിനേറ്റര്‍ സി. വി. ശാമുവേല്‍, ഭദ്രാസന കൗണ്‍സില്‍ അംഗം അലന്‍ ജി. ജോണ്‍, വര്‍ക്ഷീസ്‌ എബ്രഹാം, തോമസ്‌ എബ്രഹാം എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

മുന്‍ സഭാകൗണ്‍സില്‍ അംഗം ഒ. സി. കോശിയുടെ ഭവനത്തില്‍ നടന്ന പരിപാടികള്‍ക്കു ശേഷം ചിക്കാഗോയിലേക്ക്‌ യാത്രയായി. ചിക്കാഗോ മാര്‍ത്തോമ്മ പള്ളിയില്‍ മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാനയ്‌ക്കു നേതൃത്വം നല്‍കും. അലന്‍ ജോണ്‍ അറിയിച്ചതാണിത്‌.
ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്‌ക്ക്‌ ഡിട്രോയിറ്റില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക