Image

സി.എസ്‌.ഐ. ഫാമിലി ആന്റ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ്‌

ജോയിച്ചന്‍ പുതുക്കുളം Published on 12 April, 2012
സി.എസ്‌.ഐ. ഫാമിലി ആന്റ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ്‌
ന്യൂയോര്‍ക്ക്‌: ഭാരതത്തില്‍ അംഗസംഖ്യയില്‍ രണ്ടാം സ്ഥാനമുള്ള സി.എസ്‌.ഐ (ചര്‍ച്ച്‌ ഓഫ്‌ സൗത്ത്‌ ഇന്ത്യ) സഭയുടെ നോര്‍ത്ത്‌ അമേരിക്കയിലുള്ള വിശ്വാസികളുടെ വാര്‍ഷിക കൂട്ടായ്‌മയായ സി.എസ്‌.ഐ. ഫാമിലി ആന്റ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌, 2012 ജൂലൈ 5 മുതല്‍ 8 വരെ ഒര്‍ലാന്‍ഡോയില്‍ റോസന്‍ പ്ലാസാ ഹോട്ടലില്‍ വച്ച്‌ നടത്തപ്പെടുന്നു. ഈ സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ ഗ്ലനോക്‌സ്‌ ഹൈസ്‌കൂളില്‍ വച്ച്‌ നടന്ന പ്രത്യേക സമ്മേളനത്തില്‍ വച്ച്‌ എപ്പിസ്‌കോപ്പല്‍ ബിഷപ്പും, ചര്‍ച്ച്‌ വേള്‍ഡ്‌ സര്‍വ്വീസ്‌ ചെയര്‍മാനും, അമേരിക്കയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ വൈസ്‌ പ്രസിഡന്റുമായ റൈറ്റ്‌ റവ ഡോ ജോന്‍സി ഇട്ടി, ആദ്യ രജിസ്‌ട്രേഷന്‍ ശ്രീ കെ.കെ കുരുവിളയില്‍നിന്നും സ്വീകരിച്ചാണ്‌ നിര്‍വഹിച്ചത്‌.

ന്യൂയോര്‍ക്ക്‌ വില്ലിസ്റ്റന്‍ പാര്‍ക്കില്‍ ഉള്ള സി.എസ്‌.ഐ ജൂബിലി മെമ്മോറിയല്‍ ചര്‍ച്ചിന്റെ ആതിഥ്യത്തില്‍ നടത്തപ്പെടുന്ന ഈ കോണ്‍ഫറന്‍സിന്‌ വിപുലമായ ഒരുക്കങ്ങളാണ്‌ നടന്നു വരുന്നത്‌. ആയിത്തോളം പ്രതിനിഥികള്‍ സംബന്ധിക്കുന്ന ഈ കോണ്‍ഫറന്‍സിന്റെ ക്രമീകരണങ്ങള്‍ 30-ല്‍ പരം സബ്‌ കമ്മറ്റികള്‍ രൂപീകരിച്ച്‌ നടത്തിവരുന്നു. അമേരിക്കയിലും കാനഡായിലുമുള്ള 40-ല്‍ പരം സഭകളില്‍ നിന്നുമുള്ള സഭാംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനും, അതിലൂടെ സഭാ ഐക്യത്തിന്റേയും വിശ്വാസ തീക്ഷണതയുടേയും പുതിയ നേട്ടങ്ങള്‍ കൈവരിക്കുകയാണ്‌ കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.

സി.എസ്‌.ഐ മോഡറേറ്റര്‍ മോസ്റ്റ്‌ റവ ജി. ദേവകടാക്ഷം, ടപ്യൂട്ടി മോഡറേറ്റര്‍ റൈറ്റ്‌ റവ ഡോ. ജി. ദൈവാസിര്‍വാദം, മദ്ധ്യകേരള ഡയോസിസ്‌ ബിഷപ്പ്‌ റൈറ്റ്‌ റവ. തോമസ്‌ കെ. ഉമ്മന്‍, സൗത്ത്‌ കേരള ഡയോസിസ്‌ ബിഷപ്പ്‌ റൈറ്റ്‌ റവ. ധര്‍മ്മരാജ്‌ റസലേം, എപ്പിസ്‌കോപ്പല്‍ ബിഷപ്പ്‌ റൈറ്റ്‌ റവ. ഡോ. ജോണ്‍സി ഇട്ടി മുതലായ ബിഷപ്പുമാര്‍ ഈ സമ്മേളനത്തിന്‌ നേതൃത്വം നല്‍കുന്നതാണ്‌. ക്യൂന്‍ എലിസബേത്തിന്റെ പേഴ്‌സണല്‍ ചാപ്ലൈനും, ട്രിനിറ്റി കോളജിന്റെ പ്രിന്‍സിപ്പളും ആയ റവ. കാന്നന്‍ ജോര്‍ജ്‌ കോവൂര്‍ കീ നോട്ട്‌ സ്‌പീക്കറും, ചിന്താവിഷയത്തെ ആസ്‌പദമാക്കിയുള്ള പ്രഭാഷണങ്ങള്‍ നല്‍കുന്നതുമായിരിക്കും. ബാംഗ്ലൂരില്‍ ഉള്ള യുണൈറ്റഡ്‌ തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ റവ. ഡോ. ജോര്‍ജ്ജ്‌ ഉമ്മന്‍ പ്രത്യേക ബൈബിള്‍ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതുമായിരിക്കും. ഓസ്റ്റിന്‍ ടെക്‌സാസിലുള്ള ഒരു മെതഡിസ്റ്റ്‌ ചര്‍ച്ചിന്റെ യൂത്ത്‌ പാസ്റ്റര്‍ ആയി സേവനം അനുഷ്‌ഠിക്കുന്ന പാസ്റ്റര്‍ ബ്രാഡ്‌ കോളി യുവജനങ്ങളുടെ പ്രത്യേക പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നതാണ്‌. ചൈല്‍ഡ്‌ ഇവാന്‍ജലിസം ഫെലോഷിപ്പ്‌ ദി സെന്‍ട്രല്‍ ഫ്‌ളോറിഡായിലെ പ്രതിനിധികള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ക്ലാസ്സിന്‌ നേതൃത്വം നല്‍കുന്നതാണ്‌.

ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം `ഗോഡ്‌സ്‌ ഏന്‍ഷ്യന്റ്‌ ഫ്യൂച്ചര്‍: എ കോള്‍ ടു ഡൈനാമിക്‌ ഡിസിപ്ലിന്‍ഷിപ്പ്‌' എന്നുള്ളതാണ്‌. എഫേസ്യര്‍ 5:1-2 വാക്യങ്ങളെ ആസ്‌പദമാക്കിയുള്ള ഈ ചിന്താവിഷയത്തെക്കുറിച്ചുള്ള പല പ്രഭാഷണങ്ങളും ഈ സമ്മേളനത്തില്‍ നടത്തപ്പെടുന്നതാണ്‌. യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും, പ്രത്യേകം മീറ്റിംഗുകളും നടത്തപ്പെടുന്നതാണ്‌. മര്‍ക്കോസ്‌ എഴുതിയ സുവിശേഷത്തെ ആസ്‌പദമാക്കി ബൈബിള്‍ ക്വിസും നടത്തപ്പെടുന്നതാണ്‌. ക്വയര്‍ ഫെസ്റ്റിവല്‍, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റ്‌സും ഈ സമ്മേളനത്തോടനുബദ്ധിച്ച്‌ നടത്തപ്പെടുന്നതാണ്‌.

പല വിഷയങ്ങളെ ആസ്‌പദമാക്കിയും, പല ഏജ്‌ ഗ്രൂപ്പുകാര്‍ക്കു വേണ്ടിയുമുള്ള വര്‍ക്ക്‌ഷോപ്പുകളും ഈ സമ്മേളനത്തില്‍ നടത്തപ്പെടുന്നതാണ്‌. സിന്‍സിനാറ്റി ന്യൂ പ്രോസ്‌പക്‌ട്‌ ബാപ്‌തിസ്റ്റ്‌ ചര്‍ച്ചിന്റെ പാസ്റ്റര്‍ ഡാന്നന്‍ ലിന്‍ച്‌ `അസറ്റ്‌ ബേസ്‌ഡ്‌ കമ്യൂണിറ്റി ഡവലപ്‌മെന്റ്‌' എന്നൂള്ള ഒരു പ്രത്യേക പ്രസന്റേഷന്‍ ഈ സമ്മേളനത്തില്‍ നടത്തപ്പെടുന്നതാണ്‌. വിവാഹ പ്രായമായ ചെറുപ്പാര്‍ക്കുവേണ്ടി പ്രീ-മാര്യേജ്‌ കൗണ്‍സിലിംഗ്‌ സര്‍വ്വീസും, നവ വധൂവരന്മാര്‍ക്കു വേണ്ടിയും മുതിര്‍ന്ന ദമ്പതികള്‍ക്കു വേണ്ടിയും പ്രത്യേക സെഷന്‍സും ഉണ്ടായിരിക്കുന്നതാണ്‌. പരിവാര്‍ ഇന്റെര്‍നാഷനല്‍ ഈ വര്‍ക്ക്‌ഷോപ്പുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതായിരിക്കും. ചര്‍ച്ച്‌ ഓഫ്‌ സൗത്ത്‌ ഇന്ത്യയുടെ ഉത്ഭവത്തെപ്പറ്റിയും, വളര്‍ച്ചയെപ്പറ്റിയുമുള്ള ചരിത്രങ്ങള്‍ റവ. ഡോ. നെഹെമ്യാ തോമ്‌പസണ്‍ ഒരു വര്‍ക്ക്‌ഷോപ്പില്‍ അവതരിപ്പിക്കുന്നതാണ്‌.  നാവിഗേറ്റിംഗ്‌ ദ ക്വാര്‍ട്ടര്‍ ലൈഫ്‌ ക്രൈസിസ്‌ എന്ന വിഷയത്തെ ആസ്‌പദമാക്കി യൂത്ത്‌ പാസ്റ്റര്‍ നിതിന്‍ തോമ്‌പസണ്‍ യുവജനങ്ങളെ സംബോധന ചെയ്യുന്നതാണ്‌.
സ്‌ത്രീജന സഖ്യം, ആത്മായ സംഘടന, സീനിയര്‍ സിറ്റിസണ്‍ എന്നീ വിഭാഗങ്ങള്‍ക്കു വേണ്ടി പ്രതേകം മീറ്റിംഗുകള്‍ നടത്തപ്പെടുന്നതാണ്‌. ഡോ. സൂസന്‍ തോമസ്‌, മിസ്സ്‌സ്‌ ജോര്‍ജ്‌ കോവൂര്‍ മുതലായവര്‍ സ്‌ത്രീജനങ്ങളുടെ മീറ്റിംഗുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതാണ്‌.

മാജിക്ക്‌ സിറ്റി എന്നറിയപ്പെടുന്ന ഫ്‌ളോറിഡായിലെ ഓര്‍ലാന്‍ഡോയില്‍ ഉള്ള അട്രാക്ഷന്‍സ്‌ സന്ദര്‍ശിക്കുന്നതിനുവേണ്ടി പ്രീ-കോണ്‍ഫറന്‍സ്‌ സൈറ്റ്‌ സീയിംഗ്‌ ടൂര്‍ ക്രമീകരിച്ചിരിക്കുന്നത്‌ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്‌. ജൂലൈ 2 മുതല്‍ 5 വരെ ഡിസ്‌നി വേള്‍ഡ്‌, സീ വേള്‍ഡ്‌, യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ്‌ മുതലായ സ്ഥലങ്ങളില്‍ ഗ്രൂപ്പ്‌ റേറ്റില്‍ അഡ്‌മിഷന്‍ ടിക്കറ്റ്‌ ക്രമീകരിച്ചിട്ടുണ്ട്‌. ഈ ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും പ്രത്യേകം ധ്യാനയോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്‌. വല്യകുഞ്ഞപ്പി ഉപദേശിയുടെ മകന്‍ ഇവാന്‍ജലിസ്റ്റ്‌ ജോര്‍ജ്ജ്‌ കോശി (ബാംഗ്ലൂര്‍) ഈ യോഗങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുവാന്‍ വന്നുചേരുന്നതാണ്‌.

സൈറ്റ്‌സീയിംഗിനേക്കുറിച്ചും, കോണ്‍ഫറന്‍സിനേക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അിറയുവാന്‍ കോണ്‍ഫറന്‍സ്‌ വെബ്‌സൈറ്റ്‌ www.csiconference2012.com  സന്ദര്‍ശിക്കുക. ന്യൂയോര്‍ക്കില്‍ വില്ലിസ്റ്റന്‍ പാര്‍ക്കിലുള്ള സി.എസ്‌.ഐ ജൂബിലി മെമ്മേറിയല്‍ ചര്‍ച്ച്‌ ആണ്‌ ഈ കോണ്‍ഫറന്‍സിന്‌ നേതൃത്വം നല്‍കുന്നത്‌. റവ. സി. എം. ഈപ്പന്‍ (വികാരി - 516-547-9306), കോശി ജോര്‍ജ്ജ്‌ (കണ്‍വീനര്‍ - 718-314-8171) എന്നിവരുടെ നേതൃത്വത്തില്‍ വിവധ കമ്മറ്റികള്‍ ക്രമീകരണങ്ങള്‍ ചെയ്‌തുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ csiconference2012@gmail.com എന്ന ഈമെയിലില്‍ ബന്ധപ്പെടുക.
സി.എസ്‌.ഐ. ഫാമിലി ആന്റ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക