Image

പാസ്റ്റര്‍ ബ്രയന്‍ വര്‍ഗീസ്‌ നിര്യാതനായി

Published on 12 April, 2012
പാസ്റ്റര്‍ ബ്രയന്‍ വര്‍ഗീസ്‌ നിര്യാതനായി
ഫിലഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്‌ളി യൂത്ത്‌ പാസ്റ്റര്‍ ബ്രയന്‍ വര്‍ഗീസ്‌ (33) നിര്യാതനായി. ന്യൂയോര്‍ക്ക്‌ മെമ്മോറിയല്‍ സ്ലോവന്‍ കെറ്ററിംഗ്‌ ഹോസ്‌പിറ്റലില്‍ ബൂധനാഴ്‌ച രാത്രി 8.30 നായിരുന്നു അന്ത്യം.

ഏപ്രില്‍ 14 ശനിയാഴ്‌ചയും 15 ഞായറാഴ്‌ചയും വൈകുന്നേരം 5 മുതല്‍ 9 വരെ ഫിലഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി ചര്‍ച്ചില്‍ ( 9707 ബസല്‍റ്റന്‍ അവന്യൂ ഫിലഡല്‍ഫിയ 19115) വ്യൂയിംഗ്‌ സര്‍വ്വീസും 16 തിങ്കളാഴ്‌ച രാവിലെ 9 മണിക്ക്‌ ഹോംഗോയിംഗ്‌ സര്‍വീസും നടക്കും.

ഡോയില്‍സ്‌ ടൗണില്‍ ജോണ്‍സന്‍ വര്‍ഗീസിന്‍െറയും ശാന്തമ്മയുടെയും സീമന്ത പുത്രനാണ്‌ ബ്രയന്‍. ഭാര്യ ഷെറി ഫിലഡല്‍ഫിയയില്‍ മാത്യു കെ. വര്‍ഗീസിന്‍െറയും കൂഞ്ഞൂഞ്ഞമ്മയുടെയും പുത്രിയാണ്‌. ബന്‍റ്‌ലിയാണ്‌ ഏക സഹോദരന്‍. ന്യൂജേഴ്‌സിയിലെ ആദ്യകാല മലയാളി പാസ്റ്ററായിരുന്ന പരേതനായ റവ. സി.എം. വര്‍ഗീസിന്‍െറ പൗത്രനാണ്‌ ബ്രയന്‍. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഫുള്‍ ഗോസ്‌പല്‍ അസംബ്ലിയില്‍ യൂത്ത്‌ പാസ്റ്ററായി സേവനമനുഷ്‌ഠിക്കുന്ന ബ്രയന്‍ ഗയാന, ട്രിനിഡാഡ്‌, ഇന്‍ഡ്യ, എന്നീ രാജ്യങ്ങളില്‍ മിഷ്യനറി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്‌.
പാസ്റ്റര്‍ ബ്രയന്‍ വര്‍ഗീസ്‌ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക