Image

ട്രേയ്‌വോണ്‍ മാര്‍ട്ടിന്റെ കൊലപാതകം: സിമ്മര്‍മാന്റെ ജാമ്യാപേക്ഷ മെയ് 29ന് പരിഗണിക്കും

Published on 12 April, 2012
ട്രേയ്‌വോണ്‍ മാര്‍ട്ടിന്റെ കൊലപാതകം: സിമ്മര്‍മാന്റെ ജാമ്യാപേക്ഷ മെയ് 29ന് പരിഗണിക്കും
ട്രേയ്‌വോണ്‍ മാര്‍ട്ടിന്റെ കൊലപാതകം: സിമ്മര്‍മാന്റെ ജാമ്യാപേക്ഷ മെയ് 29ന് പരിഗണിക്കും

നൂയോര്‍ക്ക്: ട്രേയ്‌വോണ്‍ മാര്‍ട്ടിന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഫ്‌ളോറിഡ നൈബര്‍ഹുഡ് വാച്ച് വളണ്ടിയര്‍ ജോര്‍ജ് സിമ്മര്‍മാന്റെ ജാമ്യാപേക്ഷ കോടതി മെയ് 29ന് പരിഗണിക്കും. ഇന്നലെ സിമ്മര്‍മാനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. സിമ്മര്‍മാനെതിരായ കുറ്റങ്ങള്‍ 29ന് കോടതി വായിച്ചു കേള്‍പ്പിക്കും. സംഭവത്തില്‍ സിമ്മര്‍മാന് ഖേദമുണ്‌ടെന്നും മാര്‍ട്ടിന്റെ മാതാപിതാക്കളോട് അദ്ദേഹം മാപ്പപേക്ഷിക്കുമെന്നും സിമ്മര്‍മാന്റെ അഭിഭാഷകന്‍ പറഞ്ഞു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കുള്ള സെക്കന്‍ഡ് ഡിഗ്രി കുറ്റമാണ് സിമ്മര്‍മാനെതിരെ ചുമത്തിയിരിക്കുന്നത്. സ്വയരക്ഷയ്ക്കാണ് മാര്‍ട്ടിനെതിരെ വെടിയുതിര്‍ത്തെന്നായിരുന്നു സിമ്മര്‍മാര്‍ ഇതുവരെ വാദിച്ചിരുന്നത്. ഫെബ്രുവരി 26നാണ് സംഭവം നടന്നതെങ്കിലും ഇതുവരെ സിമ്മര്‍മാനെ അറസ്റ്റു ചെയ്തിരുന്നില്ല. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ മാര്‍ട്ടിന്‍ തന്നെ ആക്രമിച്ചുവെന്നും ഇതിനെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്നും സിമ്മര്‍മാന്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തിനുശേഷം ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ സിമ്മര്‍മാന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. കറുത്തവര്‍ഗക്കാരനായ ട്രേയ്‌വോണ്‍ മാര്‍ട്ടിന്റെ കൊലപാതകം യുഎസില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

പത്രപ്രവര്‍ത്തനവും മരംവെട്ടും മോശം തൊഴിലുകളുടെ പട്ടികയില്‍

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും അനാകര്‍ഷകമായ തൊഴിലുകളിലൊന്ന് പത്രറിപ്പോര്‍ട്ടറുടേതാണെന്ന് പഠനറിപ്പോര്‍ട്ട്. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടേത് ഏറ്റവും മികച്ചതും. യു.എസിലെ തൊഴിലുപദേശകസ്ഥാപനമായ "കരിയര്‍കാസ്റ്റ്' ആണ് പഠനം നടത്തിയത്. പ്രധാനമായും യു.എസിലെ തൊഴില്‍സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തലുകള്‍.

ഏറ്റവും മോശപ്പെട്ട പത്ത് തൊഴിലുകളുടെ പട്ടികയില്‍ അഞ്ചാമതാണ് അച്ചടിമാധ്യമങ്ങളിലെ റിപ്പോര്‍ട്ടിങ്ങിന്റെ സ്ഥാനം. ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് പത്താംസ്ഥാനമാണ്. മരംവെട്ട്, ഇറച്ചിവെട്ട്, ഹോട്ടലിലെ വിളമ്പുജോലി, പാത്രം കഴുകല്‍ തുടങ്ങിയവയാണ് മോശം തൊഴിലുകളുടെ പട്ടികയിലിടം പിടിച്ച മറ്റുചില ജോലികള്‍. സൈന്യത്തിലെ സാധാരണ ഭടന്‍, ക്ഷീരകര്‍ഷകന്‍, മീറ്റര്‍റീഡര്‍ എന്നിവരെയും അനാകര്‍ഷകപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഏറ്റവും മനഃസംഘര്‍ഷമുള്ള പത്തുതൊഴിലുകളുടെ കൂട്ടത്തില്‍ പത്ര ഫോട്ടോഗ്രാഫറുടേതും ഉള്‍പ്പെടുന്നു.

മരംവെട്ടാണ് ഏറ്റവും അനാകര്‍ഷകമായ തൊഴിലായി വിലയിരുത്തപ്പെട്ടിരിക്കുന്നത്. തടിവ്യവസായത്തിലെ യന്ത്രവത്കരണവുംമറ്റും കാരണം മരംവെട്ട് തൊഴിലാളികള്‍ക്ക് 'ഡിമാന്‍ഡി'ല്ലാതായതാണ് ഇതിനുള്ള പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്രപ്രവര്‍ത്തനവും ദൃശ്യമാധ്യമ പ്രവര്‍ത്തനവും മോശപ്പെട്ട തൊഴിലുകളായി വിലയിരുത്തിയതിനെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ വിശദീകരിക്കുന്നു: "ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ വികാസത്തോടെ അച്ചടിദൃശ്യമാധ്യമങ്ങളുടെ ആവശ്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പറയുന്ന രണ്ടു തൊഴിലുകളും മുമ്പ് താരപരിവേഷമുള്ളതായിരുന്നു എന്നത് നേര്. എന്നാലിപ്പോള്‍ ഈ രംഗങ്ങളില്‍ തൊഴില്‍സാധ്യതയും വരുമാനവും കുറയുകയും ജോലിഭാരം കൂടുകയും ചെയ്തിരിക്കുന്നു'.

പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ലാദനു പകരം അശ്‌ളീല ചിത്രകാരന്‍

വാഷിംഗ്ടണ്‍: അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനു പകരം കുട്ടികളുടെ അശ്‌ളീലചിത്രങ്ങള്‍ പകര്‍ത്തി കുപ്രസിദ്ധനായ എറിക് ജസ്റ്റിന്‍ ടോത്തിനെ ഉള്‍പ്പെടുത്തി യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) പിടികിട്ടാപ്പുള്ളികളായ പത്തു കുറ്റവാളികളുടെ പട്ടിക പുതുക്കി.

പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യു.എസ്. സൈന്യം ഒസാമയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണു ടോത്തിനെ ഉള്‍പ്പെടുത്തിയത്. സ്വകാര്യ സ്കൂളില്‍ അധ്യാപകനായിരുന്ന ടോത്ത് 2008 ല്‍ മെരിലാന്‍ഡിലാണു കുട്ടികളുടെ അശ്‌ളീല ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍പ്പെട്ടത്. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ അരിസോണയില്‍ കഴിയുന്നതായാണു സൂചന. ടോത്തിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു യു.എസ്. പോലീസ് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രേയ്‌വോണ്‍ മാര്‍ട്ടിന്റെ കൊലപാതകം: സിമ്മര്‍മാന്റെ ജാമ്യാപേക്ഷ മെയ് 29ന് പരിഗണിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക