ആലുവ: മഹാപ്രളയത്തില്‍ അകപ്പെട്ട് ദുരിതത്തിലായവര്‍ക്കും,
പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ചവര്‍ക്കും സഹായവും ആദരവും നല്കി കൈരളി
ഓഫ് ബാള്‍ട്ടിമോര്‍ ,ക്ലാപ് ചാരിറ്റി ബാള്‍ട്ടിമൂര്‍, ഫോമ, മാതൃകയാവുന്നു.
കൊടുങ്ങല്ലൂര്‍, ആലുവ എന്നിവിടങ്ങളില്‍ പ്രളയം നാശനഷ്ടമുണ്ടാക്കിയ
അന്‍പത്തിയൊന്ന് കുടുംബങ്ങള്‍ക്കാണ് സഹായവും രക്ഷാപ്രവര്‍ത്തകര്‍ക്ക്
ആദരവും നല്‍കിയത്. ചലച്ചിത്ര താരവും, പ്രമുഖ ചാനല്‍ അവതാരകയുമായ പേളി മാണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവർ പങ്കെടുത്ത ചടങ്ങിന്
കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ചാരിറ്റി പ്രവര്‍ത്തകരുടെ അകമഴിഞ്ഞ സഹായം
ഉണ്ടായി.
പ്രസിഡന്റ് ജോണ്സണ് കുടംകുളത്തില്‍, സെക്രട്ടറി ടെയ്സണ്‍ തോമസ്, ട്രഷറര്‍ ബെന്നി തോമസ് തുടങ്ങിയവരുടെ പ്രവര്‍ത്തന മികവിന് ഉദാഹരണം
കൂടിയായി ഈ ചടങ്ങ്. അല്‍ഫോണ്‍സ് റഹ്മാന്, സജു മാര്‍ക്കോസ്, സുരജ് മാമന് , സബീന നാസര്‍, വിജോയ് പാട്ടമ്മട തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രളയ
ദുരിതാശ്വാസ നിധി സ്വരുക്കൂട്ടിയത്.
പത്മ ട്രസ്റ്റ് ചെയര്മാന് വിഷ്ണു, ഫോമാ ആര്.വി .പി ജോയി കൂടാലി
തുടങ്ങിയവരുടെ സാങ്കേതിക സഹായവും ഈ പരിപാടി സംഘടിപ്പിക്കുന്നതിന്
ഉണ്ടായിരുന്നു.