Image

അദ്ധ്യാപികയെ പിരിച്ചുവിടുന്നതിനുള്ള പൂര്‍ണ്ണ അധികാരം സ്‌ക്കൂള്‍ മാനേജ്‌മെന്റിന്

പി.പി.ചെറിയാന്‍ Published on 13 April, 2012
അദ്ധ്യാപികയെ പിരിച്ചുവിടുന്നതിനുള്ള പൂര്‍ണ്ണ അധികാരം സ്‌ക്കൂള്‍ മാനേജ്‌മെന്റിന്
റോക്കുവാള്‍ ‍(ഡാളസ്): ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ ക്രിസ്ത്യന്‍ വിശ്വാസ ആചാര-കീഴ് വഴക്കങ്ങള്‍ പാലിക്കപ്പെടേണ്ടതാണെന്നും ഇത് ലംഘിച്ചാല്‍ ഇവരെ പിരിച്ചുവിടുന്നതുള്‍പ്പെടെ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ മാനേജ്‌മെന്റിന് പൂര്‍ണ്ണ അധികാരം ഉണ്ടെന്ന് കഴിഞ്ഞമാസം യു.എസ് സുപ്രീം കോടതി ഐക്യകണ്‌ഠേനെ വിധി പ്രഖ്യാപനം നടത്തിയിരുന്നു- ഈ വിധിന്യായത്തിന്റെ പിന്‍ബലത്തിലാണ് വിവാഹത്തിനുമുന്‍പ് ഗര്‍ഭിണിയായ അദ്ധ്യാപികയെ സ്‌ക്കൂളില്‍ നിന്നു പിരിച്ചു വിടുന്നതെന്ന് റോക്കുവാള്‍ ഹെറിറ്റേജ് ക്രിസ്ത്യന്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ഡോ. റോണ്‍ ടെയ്‌ലര്‍ പറഞ്ഞു.

മൂന്നു വര്‍ഷം സ്‌ക്കൂള്‍ വോളിമ്പോള്‍ കോച്ചായി പ്രവര്‍ത്തിക്കുകയും, കോച്ച് ഓഫ് ദി ഇയര്‍ ബഹുമതി ലഭിക്കുകയും ചെയ്ത സ്‌ക്കൂള്‍ അദ്ധ്യാപിക ക്ലാസ് റൂമില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായിരിക്കേണ്ടതായിരുന്നുവെന്നു, ക്രിസ്തീയ വിശ്വാസം പങ്കിടേണ്ടവരായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അദ്ധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ട സംഭവത്തില്‍ മദ്ധ്യസ്ഥന്മാര്‍ നടത്തിയ ഇടപെടലുകള്‍ ഒന്നും സ്‌കൂള്‍ അധികൃതര്‍ അംഗീകരിച്ചില്ല.

പിരിച്ചുവിടപ്പെട്ട അദ്ധ്യാപിക യു.എസ്. ഈക്വല്‍ എംപ്ലോയ്‌മെന്റ് ഓപ്പര്‍റ്റിയൂണിറ്റി കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

ഇത്തരത്തിലു
ള്ള ഒരു പിരിച്ചുവിടല്‍ അമേരിക്കയില്‍ അസാധാരണമാണ്. ഇത് വിവാഹത്തിന്റെ പവിത്രതയെ ഉയര്‍ത്തികാണിക്കുന്നു. കുത്തഴിഞ്ഞ വിവാഹ ജീവിതം നയിക്കുന്നവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പുകൂടിയാണ്.
അദ്ധ്യാപികയെ പിരിച്ചുവിടുന്നതിനുള്ള പൂര്‍ണ്ണ അധികാരം സ്‌ക്കൂള്‍ മാനേജ്‌മെന്റിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക