Image

വിശ്വാസവും അവിശ്വാസവും ശബരിമലയില്‍ (ഗദ്യ കവിത: വാസുദേവ് പുളിക്കല്‍)

Published on 14 January, 2019
വിശ്വാസവും അവിശ്വാസവും ശബരിമലയില്‍ (ഗദ്യ കവിത: വാസുദേവ് പുളിക്കല്‍)
ശബരിമലയൊരു ദേവാലയം
മലകള്‍ പതിനെട്ടും ചേരും
പൂങ്കാവനത്തിന്നധിപനായ്
അയ്യപ്പന്‍ വാഴും പുണ്യമല.

പന്തളരാജാവിന്‍ വളര്‍ത്തു പുത്രന്‍
രാജ്യാഭിഷേകത്തിന്നവകാശിയായ്.
രാജ്യം ത്യജിച്ചു പന്തളരാജന്‍
മല കയറി നിത്യ ബ്രഹ്മചാരിയായ്.
അഭിഷിക്തനായയ്യപ്പന്‍ ശബരിമലയില്‍
പന്തളരാജാവിന്‍ മേല്‍നോട്ടത്തില്‍.
മലകള്‍ കയറുന്നു പുരുഷന്മാര്‍
ദര്‍ശനത്തിനായ് വര്‍ഷം തോറും.
കാനനയാത്രയും മലകയറ്റവും കഠിനം.
മല കയറാതെ മാറി നിന്നു സ്ത്രീകള്‍.
സത്യത്തെ വക്രീകരിച്ച് പിന്നീടത്
ആചാരമായ് മാറ്റി സവര്‍ണ്ണ വര്‍ഗ്ഗം.

അവര്‍ണ്ണര്‍ കേറിയാല്‍ ഈശ്വരചൈതന്യം
മങ്ങിപ്പോകുമെന്ന ന്യായീകരണത്തില്‍
അതൊരു ക്ഷേത്രാചാരമാക്കിത്തീര്‍ത്ത്
ക്ഷേത്രം നിഷേധിച്ചിരുന്നവര്‍ണ്ണരെ പോല്‍
നിസ്സഹായരായ് നോക്കി നിന്നു സ്ര്തീകള്‍.
ക്ഷേത്രപ്രവേശന പ്രഖ്യാപനമുണ്ടായപ്പോള്‍
ആത്മഹത്യ ചെയ്തുവെത്രെ ചില സവര്‍ണ്ണര്‍.
അതിന്റെ നഷ്ടമവരുടെ കുടുംബത്തിന്.
ആര്‍ത്തവക്കാര്‍ക്ക് ദര്‍ശനം പാടില്ലെന്ന
ആചാരം സവര്‍ണ്ണര്‍ അരിക്കിട്ടറപ്പിച്ചപ്പോള്‍
വിശ്വാസികളാം സ്ത്രീകളെയവഗണിച്ചത്
അയ്യപ്പസ്വാമിയല്ല, സവര്‍ണ്ണ വര്‍ഗ്ഗം.

ആസുരഭാവത്തിന്‍ മഹിഷിയെ വധിക്ലപ്പോള്‍
പ്രത്യക്ഷയായ് ലീലയെന്ന മനോജ്ഞാംഗി
മുനിശാപത്താല്‍ മഹിഷിമുഖിയായ മുനിപത്‌നി.
കാല്‍ത്തളയിളക്കിയവള്‍ നൃത്തം ചെയ്തു
പരവശയായ് കാമബാണമെയ്തു അയ്യപ്പനില്‍.
ബ്രഹ്മചാരിയയ്യപ്പന്‍ വഴങ്ങിയില്ലെങ്കിലും
ഇടം കൊടുത്തവള്‍ക്കു ശബരിമലയില്‍
ആ മാളികപ്പുറത്തിനെ വണങ്ങുന്നയ്യപ്പന്മാര്‍.

നിയമസംഹിതയംഗീകരിച്ചു സ്ത്രീസമത്വം
ക്ഷുഭിതരായ്യപ്പഭക്തന്മാര്‍ സമരത്തില്‍
ഒഴുക്കിന്നെതിരെ തുടരെ നീന്തിയാല്‍
മുങ്ങിത്താണൊഴുകി പൊകയില്ലേ?
സമരം അയ്യപ്പഭക്തന്മാരുടേതല്ല, മറിച്ച്
ചില രാഷ്ടീയക്കാരുടെ നേട്ടത്തിനായ്
കരുവാക്കി വിശ്വാസികളെയെന്ന് ജനം.
നിയമലംഘനവും ജനാധിപത്യനിഷേധവു-ക
മതിന്‍ പരിണിതഫലം ജയില്‍ വാസം.
മതവിശ്വാസമില്ലാ പാര്‍ട്ടിനേതാക്കന്മാര്‍
വിശ്വാസത്തിന്‍ പ്രതികമാം ശബരിമലയെ
പശ്ചാത്തലമാക്കി സ്വനേട്ടത്തിനായ്
പടുത്തിയര്‍ത്തിയൊരു വനിതാമതില്‍.
കഥയറിയാതാട്ടം കണ്ട നിഷ്ക്കളങ്കര്‍
തിരിച്ചു പോയി വിശ്വാസികളിലേക്ക്.

ഹിന്ദു സ്ത്രീകള്‍ക്കനുകൂലമായ് വിധി.
അതിന്‍ പിന്‍ബലത്തില്‍ മലകയറിയ
അക്റ്റിവിസ്റ്റുകള്‍ വിശ്വാസികളോ?
കോടതിയുടെ ചോദ്യത്തിനുത്തരമായ്
"അതെ' എന്ന സര്‍ക്കാരിന്റെ മറുപടി
അവിശ്വസനീയമെന്ന് പൊതുജനം.
പ്രഛന്നവേഷത്തിലാക്റ്റിവിസ്റ്റുകള്‍
മലകയറിത് ഭീരുത്വമാണതില്‍ വേണ്ട
ഖേദമെന്ന പൊതുജനപ്രഖ്യാപനത്തില്‍
ആശ്വാസം കാണുമോ വിശ്വാസികള്‍.

ആചാരം കാക്കാനായ് ഭുരിപക്ഷം സ്ത്രീകളും
അണിനിരക്കുന്നു സ്‌വരപ്പന്തലിലാത്മാര്‍ത്ഥമായ.്
ആചാരസംരക്ഷണമെന്ന മുദ്രവാക്യം ഒരു വശത്ത്
രാഷ്ടീയക്കൊയ്ത്തിനായ് പാര്‍ട്ടികള്‍ മറു വശത്ത്.
വിശ്വാസികളും അവിശ്വാസികളൂം തമ്മില്‍ യുദ്ധം
കളമൊരുക്കാതെ നാട്ടില്‍ മറ്റൊരു ചോരപ്പുഴക്കായ്.
***
Join WhatsApp News
വിദ്യാധരൻ 2019-01-14 23:22:37
ജാതിമത കുരുക്കിൽ നാം 
അകപ്പെട്ടു പോയി ഇനി 
എളുപ്പമല്ലതിൽ നിന്നും 
മുക്തി നേടാൻ   സുഹൃത്തെ.
അടിച്ചമർത്തപ്പെട്ടു സ്ത്രീകൾ 
അടിമകളെപോലെ നൂറ്റാണ്ടായി 
സ്വാതന്ത്യമെന്നാൽ എന്തു 
കുന്തമെന്ന് തിരിയാത്തപോൽ 
തൽമണ്ടയ്ക്കുള്ളിൽ  കേറ്റി മതം
വിധേയത്വ മനോഭാവം 
ഇനി രക്ഷയില്ല അവർ 
ഒരുപോക്കു പോയി നിത്യമായി .
ഒരു പക്ഷെ സ്ത്രീകളൊക്കെ 
മിടുക്കരാകാം പുരുഷനെക്കാൾ 
അവർക്കറിയാം അയ്യപ്പനൊരു 
കരിങ്കല്ലിൻ പ്രതിമയെന്ന് 
ഒരു പക്ഷെ അവർ നിന്ന് കുലുങ്ങനെ 
ചിരിക്കുന്നുണ്ടാം ഇവരുടെ 
വിഡ്ഢിത്തരങ്ങൾ കണ്ടു കണ്ട്
പെണ്ണിനെ കണ്ടാൽ കല്ലിൽ 
കൊത്തി വച്ച അയ്യപ്പനുണ്ടോ 
 ഉദ്ദീപിനം അല്പമേലും?
കള്ളക്കഥകൾ മെനയുന്നു 
മതങ്ങൾ എല്ലാം തന്നെ 
അതിന്റെ ബലിയാടായി സ്ത്രീകൾ 
നരകിക്കുന്നു കഷ്ടമത്രേ !
തുല്യവേതനമില്ല പരുഷന് തുല്യമായി 
തല്ലു കിട്ടുന്നു ഭർത്താവിന്റെ മുടക്കം ഇല്ലാതെ !
പുനരപി കലഹവും പുനരപി പ്രസവവും
അതിനൊട്ടും കുറവില്ല .ഞാനെന്ത് പറയാനാ 
തലതിരിഞ്ഞുപോയ അടിമകൾ,  
തലയിൽ കേറില്ലേൽ എന്ത് ചെയ്യും 
സ്വാതന്ത്യത്തിൻ മുന്തിരിച്ചാർ
കൊടുത്താലും കുടിക്കാത്തോർ 
കിടക്കണം അവർക്കെന്നും തുറുങ്കിൽ തന്നെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക