Image

ഓണനിലാവ് (കവിത) - ജയന്‍ കെ.സി

ജയന്‍ കെ.സി. Published on 13 April, 2012
ഓണനിലാവ് (കവിത) -  ജയന്‍ കെ.സി
പീലികളുടെ
നിഴല്‍നനവില്‍
രാത്രി തളംകെട്ടിയ
കവിള്‍ത്തടം
കോതിമിനുക്കിയ
ചിറകടി
ചെത്തിയൊരുക്കിയ
മിന്നല്‍
തൂനെറ്റിയില്‍
മരണം തുളയിട്ട
തിരശ്ശീലയില്‍
ദാഹത്തിന്
ഒരു പരസ്യം
പുന്നെല്ലിന്റെ
മാരകമഞ്ഞയില്‍
ഒരു എലിച്ചിരി
ഓണനിലാവ് (കവിത) -  ജയന്‍ കെ.സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക