Image

ഇന്ന് വിഷു: മലയാളം ടിവി വിഷു സ്പെഷ്യല്‍

Published on 13 April, 2012
ഇന്ന് വിഷു: മലയാളം ടിവി വിഷു സ്പെഷ്യല്‍
തിരുവനന്തപുരം: മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുലര്‍ച്ചെ തന്നെ എല്ലാവരും വിഷുക്കണി കണ്ടു. കണികാണല്‍ കഴിഞ്ഞ് കുടുംബത്തിലെ കാരണവര്‍ കുടുംബാംഗങ്ങള്‍ക്ക് സമൃദ്ധിയുടെ പ്രതീകമായി വിഷുകൈനീട്ടം നല്‍കി. പുതുവര്‍ഷപുലരിയെ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും ചെറുപ്പക്കാര്‍ വരവേറ്റു.

ക്ഷേത്രങ്ങളിലും വിഷുക്കണിയൊരുക്കിയിരുന്നു. ശബരിമലയിലും ഗുരുവായൂരും ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി കണ്ടു. രണ്ടിടത്തും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കാര്‍ഷിക വൃത്തിയുടെ തുടക്കമെന്ന നിലയില്‍ വിഷു ദിനത്തില്‍ കര്‍ഷകര്‍ നല്ല സമയം നോക്കി വയലില്‍ ഭൂമി പൂജയും മററും നടത്തി.

മലയാളം ടിവി വിഷു സ്പെഷ്യല്‍
നിലവിളക്കിന്റെ നാളങ്ങള്‍ക്കുമുന്നില്‍ കണിക്കൊന്നയും, പുന്നെല്ലും, കണിവെള്ളരിയും, വെറ്റില, അടക്ക, പൂക്കുല, ചക്ക, മാങ്ങാ നാളികേരം ഒക്കെ നിറഞ്ഞ സമൃദ്ധിയുടെ കണിയുമായി എത്തുന്ന മേടത്തിലെ വിഷു സ്വര്‍ണ്ണമണികളും വെള്ളിനാണയങ്ങളും കൈനീട്ടമായി തരുന്നമലയാളിയുടെ വിഷു കൈനീട്ടം ഇപ്രാവശ്യം മലയാളം ടെലിവിഷനിലൂടെ നോര്‍ത്ത്‌ അമേരിക്കയില്‍ ആഘോഷമാകുന്നു.

ഗൃഹാതുരതകളുണര്‍ത്തുന്ന പ്രവാസത്തിന്റെ വടക്കെ അമേരിക്കന്‍ ജീവിതത്തില്‍ ഒരിക്കലും മായാത്ത വിഷുക്കണിയുടെ ഓര്‍മ്മകളെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും സമാധാനവും നിറഞ്ഞ ഒരുമനോഹര വിഷു നിങ്ങള്‍ക്കു മലയാളം ടെലിവിഷന്‍ ഒരുക്കുന്നു.

മലയാളംടിവിയില്‍ അമേരിക്കയിലെ നിരവധി സ്ഥലങ്ങളില്‍ നടന്ന വര്‍ണ്ണ വൈവിധ്യമായ വിഷു ആഘോഷത്തിന്റെയും കേരളത്തിലെ വിഷു ആഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്‌കാരികാഘോഷങ്ങളുടെ, വിഷുക്കണിയുടെ, വിഷുസദ്യയുടെ വിവിധ റിപ്പോര്‍ട്ടുകള്‍ ചേര്‍ത്ത്‌ വിഷുആഘോഷങ്ങളുടെ വാര്‍ത്തകള്‍ വിനീതാ നായര്‍ അവതരിപ്പിക്കുന്ന മലയാളം വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു

മലയാളം ടിവി ചാനലിന്റെ വിഷു പ്രോഗ്രാം ഒറ്റനോട്ടത്തില്‍

ഏപ്രില്‍ 13 വെള്ളി

വൈകിട്ട്‌6.30 വിഷുക്കെണി (കോമഡി ഷോ)
വൈകിട്ട്‌7.00 വിഷുനിവേദ്യമായി ഭാമ
വൈകിട്ട്‌7 .30 രാഗാര്‍ദ്രം (വിഷു പ്രത്യേക പരിപാടിഭാഗം 1)
വൈകിട്ട്‌8.00 അമേരിക്കന്‍ സല്ലാപം വിഷു സ്‌പെഷ്യല്‍ ഭാഗം1


ഏപ്രില്‍ 14 ശനി

രാവിലെ6.30 വിഷുക്കെണി (കോമഡി ഷോ)
രാവിലെ7.00 വിഷുനിവേദ്യമായി ഭാമ
രാവിലെ7.30 വിഷുക്കണി Special Vishu Program from USA
രാവിലെ8.00 അമേരിക്കന്‍ സല്ലാപം വിഷു സ്‌പെഷ്യല്‍ ഭാഗം1
രാവിലെ9 .00 രാഗാര്‍ദ്രം (വിഷു പ്രത്യേക പരിപാടിഭാഗം 1)
വൈകിട്ട്‌6.30 വിഷുക്കെണി (കോമഡി ഷോ)
വൈകിട്ട്‌7.00 വിഷുനിവേദ്യമായി ഭാമ
വൈകിട്ട്‌8.00 അമേരിക്കന്‍ സല്ലാപം വിഷു സ്‌പെഷ്യല്‍ ഭാഗം1
വൈകിട്ട്‌9.00 രാഗാര്‍ദ്രം (വിഷു പ്രത്യേക പരിപാടിഭാഗം 1)
ഉച്ചക്ക്‌12.30 വിഷു കൈനീട്ടം (പാട്ടുകള്‍)
ഉച്ചക്ക്‌1.00 വിഷുക്കണി Special Vishu Program from USA
ഉച്ചക്ക്‌1.30 വിഷുമധുരം
ഉച്ചക്ക്‌2.00 ചെട്ടികുളങ്ങര കുംഭഭരണി
വൈകിട്ട്‌ 3.30 ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷന്‍ (പ്രത്യേക റിപ്പോര്‍ട്ട്‌)
വൈകിട്ട്‌ 6.00 സിനിമ 20/20
വൈകിട്ട്‌8.00 അമേരിക്കന്‍ സല്ലാപം വിഷു സ്‌പെഷ്യല്‍ ഭാഗം2
വൈകിട്ട്‌9 .00 രാഗാര്‍ദ്രം (വിഷു പ്രത്യേക പരിപാടിഭാഗം 2)
വൈകിട്ട്‌9.30 വിഷുക്കണി Special Vishu Program from USA

ഏപ്രില്‍ 15 ഞായറാഴ്‌ച

രാവിലെ7.30 വിഷുക്കണി Special Vishu Program from USA
വൈകിട്ട്‌4.00 ചെട്ടികുളങ്ങര കുംഭഭരണി (പുനര്‍ സംപ്രേഷണം)
വൈകിട്ട്‌4.30 വിഷുമധുരം (പുനര്‍ സംപ്രേഷണം)
വൈകിട്ട്‌8.00 അമേരിക്കന്‍ സല്ലാപം വിഷു സ്‌പെഷ്യല്‍ ഭാഗം2
വൈകിട്ട്‌9.00 രാഗാര്‍ദ്രം (വിഷു പ്രത്യേക പരിപാടിഭാഗം 2)
വൈകിട്ട്‌9.30 വിഷുക്കണി Special Vishu Program from USA
ഇന്ന് വിഷു: മലയാളം ടിവി വിഷു സ്പെഷ്യല്‍
ഇന്ന് വിഷു: മലയാളം ടിവി വിഷു സ്പെഷ്യല്‍
ഇന്ന് വിഷു: മലയാളം ടിവി വിഷു സ്പെഷ്യല്‍
ഇന്ന് വിഷു: മലയാളം ടിവി വിഷു സ്പെഷ്യല്‍
ഇന്ന് വിഷു: മലയാളം ടിവി വിഷു സ്പെഷ്യല്‍
ഇന്ന് വിഷു: മലയാളം ടിവി വിഷു സ്പെഷ്യല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക