Image

ഷാറൂഖിനെ യുഎസ് വിമാനത്താവളത്തില്‍ വീണ്ടും തടഞ്ഞുവച്ചു

Published on 13 April, 2012
ഷാറൂഖിനെ യുഎസ് വിമാനത്താവളത്തില്‍ വീണ്ടും തടഞ്ഞുവച്ചു
ന്യൂയോര്‍ക്ക്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ രണ്ട് മണിക്കൂര്‍ തടഞ്ഞ് വെച്ചു. സുരക്ഷാപരിശോധനയുടെ പേരിലാണ് തടഞ്ഞ് വെച്ചത്. അമേരിക്കയിലെ പ്രശസ്തമായ യേല്‍ യൂനിവേഴ്‌സിറ്റി പ്രഖ്യാപിച്ച ഫെലോഷിപ് സ്വീകരിക്കാനും യേല്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനും എത്തിയതായിരുന്നു ഷാരൂഖ് ഖാന്‍. യൂനിവേഴ്‌സിറ്റി അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വിട്ടയച്ചത്.

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയോടൊപ്പം സ്വകാര്യ വിമാനത്തിലാണ് ഷാരൂഖ് ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍ വിമാനത്താവളത്തില്‍ എത്തിയത്. നിത അംബാനിയുടെ മകള്‍ യേല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ്. സഹയാത്രികരുടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കിയിട്ടും തന്നെ പതിവുപോലെ തടഞ്ഞ് വെക്കുകയായിരുന്നവെന്ന് അദ്ദേഹം പ്രതികരിച്ചു. 2009ലും ഷാറൂഖിന് ഇതേ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി യുഎസില്‍ എത്തിയപ്പോഴായിരുന്നു ഇത്. ചിത്രത്തില്‍ ഖാന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്ന പ്രശസ്തമായ ഡയലോഗ് മൈ നെയിം ഈസ് ഖാന്‍ അയാം നോട്ട് എ ടെററിസ്റ്റ് എന്നായിരുന്നു എന്നത് മറ്റൊരു വിരോധാഭാസം.

രാഷ്ട്രത്തലവന്മാര്‍ക്കും നൊബേല്‍ സമ്മാന ജേതാക്കള്‍ക്കും മാത്രം നല്‍കിവരാറുള്ള യേല്‍ വാഴ്‌സിറ്റി ഫെലോഷിപ് ഒരു ചലച്ചിത്രതാരത്തിന് ലഭിക്കുന്നത് ഇതാദ്യമാണ്. വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യപരിപാലനം എന്നീ രംഗങ്ങളില്‍ അര്‍പ്പിച്ച സംഭാവനകള്‍കൂടി പരിഗണിച്ചാണ് താരത്തെ ഫെലോഷിപ്പിന് തെരഞ്ഞെടുത്തത്.
ഷാറൂഖിനെ യുഎസ് വിമാനത്താവളത്തില്‍ വീണ്ടും തടഞ്ഞുവച്ചുഷാറൂഖിനെ യുഎസ് വിമാനത്താവളത്തില്‍ വീണ്ടും തടഞ്ഞുവച്ചുഷാറൂഖിനെ യുഎസ് വിമാനത്താവളത്തില്‍ വീണ്ടും തടഞ്ഞുവച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക