Image

സെന്റ് ജെയിംസ് ക്‌നാനായ ദേവാലയത്തില്‍ ഉയിര്‍പ്പുതിരുനാള്‍ ആചരിച്ചു

മണ്ണിക്കരോട്ട് Published on 13 April, 2012
സെന്റ് ജെയിംസ് ക്‌നാനായ ദേവാലയത്തില്‍ ഉയിര്‍പ്പുതിരുനാള്‍ ആചരിച്ചു
ഹ്യൂസ്റ്റന്‍: അന്‍പതു ദിവസത്തെ നോമ്പാചരണത്തിനും വിശുദ്ധവാരത്തിനും പരിസാമാപ്തിയായി ലോകത്തിനു പ്രത്യാശയും സമാധാനവും സന്തോഷവും പ്രധാനം ചെയ്തുകൊണ്ട് ഉദ്ധിതനായ യേശുവിന്റെ ഉയിര്‍പ്പുതിരുനാള്‍ ഹ്യൂസ്റ്റനിലെ സെന്റ് ജെയിംസ് ക്‌നാനായ ദേവാലയം ഭക്തിപുരസരം ആചരിച്ചു. ഉയിര്‍പ്പുതിരുനാളായ ഏപ്രില്‍ 8 ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് പ്രാര്‍ത്ഥനയോടെ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ചെറിയാന്‍ മൂഴിയിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവകയിലെ എല്ലാ അംഗങ്ങളും ഈ തിരുക്കര്‍മ്മങ്ങളില്‍ ആദരപൂര്‍വ്വം പങ്കെടുത്തു.

സന്ദേശത്തില്‍ യേശുവിന്റെ ഉയിര്‍പ്പിന്റെ വൈദീകമര്‍മ്മങ്ങളെ ആഴത്തില്‍ വിചിന്തനംചെയ്തു പ്രസംഗിച്ചു. ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനശിലയായ യേശുവിന്റെ ഉദ്ധാനം പ്രത്യാശയുടെ സന്ദേശമാണ് നല്‍കുന്നത്. അതിനു യോഗ്യരാകാന്‍ വ്യക്തിജീവിതത്തില്‍ മാറ്റം വരുത്തി ഓരോരുത്തരം ഒരു പുതിയ വ്യക്തിയായി ഉയര്‍ക്കപ്പെടണമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

ഉയിര്‍പ്പുശുശ്രൂഷയ്ക്കുശേഷം നടന്ന വിശുദ്ധ കൂര്‍ബ്ബാനമധ്യേ അച്ചന്‍, ഉടവക മേലധ്യക്ഷന്‍ അഭിവന്ദ്യ ആര്‍ച്ചുബിഷപ്പ് മാര്‍ അയൂബ് സില്‍വനോസ് മെത്രാപ്പോലിത്തായുടെ സന്ദേശം വായിക്കുകയുണ്ടായി. അഭിവന്ദ്യ മെത്രാപ്പൊലിത്തായുടെ സന്ദേശത്തില്‍ നോമ്പാചരണത്തിന്റെയും ഉയിര്‍പ്പിന്റെയും അര്‍ത്ഥതലങ്ങള്‍ വ്യക്തമാക്കി. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിലൂടെ നമ്മിലെ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി നാം ഒരു പുതിയ സൃഷ്ടിയാകേണ്ടതുണ്ട്. ഉയിര്‍പ്പിനുശേഷം യേശു നമ്മിലേക്ക് ചൊരിഞ്ഞുതന്ന പ്രത്യാശയുടെയും സമാധാനത്തിന്റെ പാത നാം കണ്ടെത്തെണം. അതിലൂടെ ശിഷ്യന്മാര്‍ക്കുണ്ടായ സന്തോഷം നമ്മിലും രൂപപ്പെടണം. അതിലൂടെ വ്യക്തിപരമായും കുടുംബപരമായും സാമൂഹ്യമായിട്ടും; സമാധാനവും സന്തോഷവും നാം കണ്ടെത്തെണം. എങ്കില്‍ മാത്രമേ നോമ്പിന്റെയും ഉയിര്‍പ്പിന്റെയും നന്മകള്‍ നമുക്ക് പ്രത്യാശിക്കാന്‍ കഴിയുകയുള്ളു. അഭിവന്ദ്യ ആര്‍ച്ചുബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

സ്‌നേഹഭോജനത്തിനുശേഷം ഉയിര്‍പ്പുതിരുനാള്‍ കര്‍മ്മങ്ങള്‍ പര്യവസാനിച്ചു.
സെന്റ് ജെയിംസ് ക്‌നാനായ ദേവാലയത്തില്‍ ഉയിര്‍പ്പുതിരുനാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക