Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 3 (ജോര്‍ജ് പുത്തന്‍കുരിശ്)

Published on 19 January, 2019
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 3 (ജോര്‍ജ് പുത്തന്‍കുരിശ്)
നമ്മളുടെ ജീവന്റെ ഭാഗമായഒരു മകനേയോ മകളേയോകാണാനില്ല എന്ന വാര്‍ത്ത എങ്ങനെ മാതാപിതാക്കള്‍ എടുക്കുമെന്ന് വാക്കുകളിലൂടെ ഇവിടെ ചിത്രീകരിക്കാനാവില്ല. ആ ചോദ്യം എന്നെ പലപ്പോഴുംചിന്താമഗ്നനാക്കിയിട്ടുണ്ട്. പക്ഷെ ആ വേദനയുടെ ചിതാഭസ്മകലശങ്ങളില്‍ നിന്ന്അവര്‍ ഉയര്‍ത്തെഴുന്നേറ്റ്മറ്റു സഹജീവികള്‍ക്ക് കരുത്തുപകരുന്നത് കാണുമ്പോള്‍ മനുഷ്യനില്‍ആര്‍ക്കും നിര്‍വീര്യമാക്കാനോ സംഹരിക്കാനോ കഴിയാത്ത ചേതനയുടെ അപാരതയെഓര്‍ത്ത് ഞാന്‍ അതിവിസ്മയാകുലനാകാറുണ്ട്.ഭഅമേരിക്കാസ്‌മോസ്റ്റ്‌വാണ്ടഡ്’ എന്ന ടി. വി.പ്രോഗ്രാമുംഅതിന്റെ അവതാരകനായ ജോണ്‍ വാല്‍ഷിനേയും ടി. വി.യില്‍കാണാത്തവര്‍വളരെചുരുക്കമായിരിക്കും. സ്വന്തംമകന്റെതിരോധാനവുംതുടര്‍ന്നുള്ളകൊലപാതകവുമാണ് ഈ ഫീനിക്‌സ് പക്ഷിയെചാരത്തില്‍ നിന്ന്ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതും, ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി ഒന്നുതുടങ്ങിഅദ്ദേഹംകുറ്റകൃത്ത്യങ്ങള്‍ക്ക് ഇരയായവരുടേയുംഅതുപോലെകാണാതെ പോയ കുട്ടികളുടെയുംവാക്താവായി, കുറ്റവാളികളെലോകത്തിന്റെഏതറ്റംവരേയും പൊയി കണ്ടെത്താന്‍ കഴിവുള്ളഭഅമേരിക്കാസ്‌മോസ്റ്റ്‌വാണ്ടടി’ന്റെ അവതാരകന്‍ ആക്കിമാറ്റിയതും. ഭദി ഹണ്ട് വിത്ത്‌ജോണ്‍ വാഷ’്, ഭഇന്‍ പെഴ്‌സ്യൂട്ട്‌വിത്ത്‌ജോണ്‍ വാഷ്’ എന്ന ടി. വി. പ്രോഗ്രാംഎല്ലാംതന്നെ കുറ്റവാളികളെകണ്ടെത്താനും അവരെ നിയമത്തിന്റെമുന്നില്‍കൊണ്ടുവന്ന്അര്‍ഹിക്കുന്ന ശിക്ഷ വാങ്ങികൊടുത്ത്അവരുടെഇരകളായവര്‍ക്കുംകുടംബങ്ങള്‍ക്കും നിതിവാങ്ങികൊടുക്കുക എന്ന ലക്ഷ്യത്തോടെജോണ്‍ വാല്‍ഷ്‌രുപ കല്പന നല്‍കിയതും, വിവിധ ചാനലുകളിലുടെഇന്നും പ്രക്ഷേപണംചെയ്യപ്പെടുന്ന പ്രോഗ്രാമുകളാണ്.

ജോണ്‍ വാല്‍ഷിന്റേയും ഭാര്യറീവിന്റേയുംമകനായിരുന്നുആറുവയസ്സുണ്ടായിരുന്ന ആഡം. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി ഒന്ന്ജൂലൈഇരുപത്തി ഏഴിന്, ഹോളിവുഡ്‌സ്ട്രീറ്റിലുള്ളസിയേഴ്‌സ്ഡിപ്പാര്‍മെന്റ്‌സ്‌റ്റോറില്‍ഷോപ്പിങ്ങിന് എത്തിയതാണ് മകന്‍ ആഡമിനോടൊത്ത്‌റീവ്. ഷോപ്പിങ്ങ്‌സെന്ററിലുള്ള ഒരു മോഡല്‍വീഡിയോഗെയിംസറ്റോറില്‍ഗെയിംകളിക്കാനിരുത്തിയിട്ട്മാതാവ് ഒരുവീട്ടിലെആവശ്യത്തിനായി ഒരു ലാമ്പ് നോക്കുന്നതിന് അടുത്തുള്ളകടയില്‍പോയി. അനേക മിനിറ്റുകള്‍ക്ക്‌ശേഷംതിരികെവന്നപ്പോള്‍മകനെ കാണാനില്ലായിരുന്നു. അവിടെ ഒക്കെ തിരഞ്ഞിട്ടുംഎവിടെപോയിഎന്ന് ഒരു എത്തും പിടിയുംകിട്ടിയില്ല.ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിയാറില്‍റിലീസ്‌ചെയ്തഹോളിവുഡ് പോലിസ്‌റിപ്പോര്‍ട്ടനുസരിച്ച്അന്ന്‌ജോലിയിലുണ്ടായിരുന്ന പതിനേഴ്‌വയസ്സ് പ്രായമുള്ളസെക്യൂരിറ്റിഗാര്‍ഡ് നാലുകുട്ടികളെഅവിടെ നിന്നും പറഞ്ഞുവിട്ടു. ആ കൂട്ടത്തില്‍ആഡമുംഉണ്ടായിരുന്നുഎന്ന്കരുതപ്പെടുന്നു. കുട്ടി നഷ്ടപ്പെട്ട് പതിനാറ് ദിവസത്തിനു ശേഷം, വീടിന്റെ നുറ്റിഇരുപത് മൈല്‍അകലെആഡമിന്റെമുറിച്ചുമാറ്റിയശിരസ്സു മാത്രംകണ്ടെത്തി. ശരീരത്തിന്റെമറ്റു ഭാഗങ്ങള്‍ഒരിക്കല്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ആഡമിന്റെകൊലപാതകവുമായുള്ള ബന്ധത്തില്‍ പല വ്യക്തികളേയുംസംശയിച്ചെങ്കിലുംഏറ്റവുംകൂടുതല്‍സംശയിക്കപ്പെട്ടതുംഏറ്റവുംകൂടുതല്‍ അപസര്‍പ്പകവിദഗ്ദരെഅലട്ടിയതുംഓട്ടിസ്ടൂള്‍ എന്ന തുടര്‍കൊലപാതകിയായിരുന്നു. സീരിയല്‍കില്ലറായജെഫറിഡാമറിനെ സംശയിച്ചെങ്കിലുംഭഅമേരിക്കാസ്‌മോസ്റ്റവാണ്ടടിന്റെ ഒരു പ്രോഗ്രാമില്‍വാല്‍ഷ്അത്മുഖവിലയ്‌ക്കെടുക്കാതെതള്ളികളഞ്ഞു. മറ്റുകൊലപാതകകുറ്റത്തിന് ശിക്ഷിക്കപ്പെട്ട് തടവില്‍കിടക്കുകയുംആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിആറില്‍ജയിലില്‍കിടന്ന്മരിക്കുകയുംചെയ്തഓട്ടിസ്ടൂളിനെ മുഖ്യ പ്രതിയായിഹോളിവുഡ് പോലിസ്പിന്നിട്തിരിച്ചറിഞ്ഞു.

മകന്റെഅതിദാരുണമായമരണത്തെ തുടര്‍ന്ന്ആഡംവാല്‍ഷ്‌ചൈല്‍ഡ്‌റിസോഴ്‌സ്‌സെന്റര്‍ എന്ന ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനം ആരംഭിച്ചു. ഇതിന്റെകേന്ദ്രങ്ങള്‍വെസ്റ്റ പാം ബീച്ച്, ഫ്‌ളോറിഡ;, സൗത്ത്കാരോലൈനാ, ഓറഞ്ച്കൗണ്ടി, കാലിഫോര്‍ണിയാ, റോച്ചസ്റ്റര്‍ ന്യൂയോര്‍ക്ക്എന്നിവിടങ്ങളിലായിട്ട് പരന്നുകിടക്കുന്നു. ആഡംവാല്‍ഷ്‌ചൈല്‍ഡ്‌റിസോഴ്‌സ്‌സെന്റര്‍, പിന്നീട്, ജോണ്‍ വാല്‍ഷ്‌ബോര്‍ഡ്അംഗമായുള്ള നാഷണല്‍സെന്റര്‍ഫോര്‍മിസ്സിങ്ങ് ആന്‍ഡ് എക്‌സപ്ലോയിറ്റ്ഡ് ചില്‍ഡറണ്‍ എന്ന സംഘടനയുമായിലയിച്ചു.കാലതാമസംവരുത്താതെവാല്‍ഷ് കുടംബംകണാതെപോകുന്ന കുട്ടികള്‍ക്കായിസംഘടിതമായ ഒരു രാഷ്ട്രീയ പ്രചരണം ആരംഭിച്ചു.

ഗവണ്മന്റ്ഉദ്യോഗസ്ഥന്മാരുടെഅനാസ്ഥമൂലവുംനിയമനിര്‍മ്മാണത്തിലെ തടസ്സങ്ങള്‍ മൂലവുംകാലവിളംബംഉണ്ടായെങ്കിലും, ജോണിന്റേയുംറീവിന്റേയുംകഠിനമായ ശ്രമങ്ങള്‍, മിസ്സിങ്ങ്ചില്‍ഡറണ്‍ ആക്ട്ഓഫ് 1982, മിസ്സിങ്ങ്ചില്‍ഡറണ്‍ അസിസ്റ്റന്‍ഡ് ആക്ട്ഓഫ് 1984എന്നീ രണ്ട് നിയമങ്ങള്‍ഉണ്ടാക്കുന്നതിന് കാരണമായിതീര്‍ന്നു.രണ്ടായിരത്തിആറില്‍ പ്രസിഡണ്ട്‌ജോര്‍ജ്ഡബ്ലിയു ബുഷ്,ഭദി ആഡംവാല്‍ഷ്‌ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട്’ എന്ന നിയമത്തില്‍ഒപ്പുവച്ചു.അതിന്റെ ഫലമായിആയിരത്തിതൊള്ളായിരത്തിതൊണ്ണൂറില്‍സുപ്പര്‍മാര്‍ക്കറ്റുകള്‍ഡിപ്പാര്‍ട്ട്‌മെന്റ്‌സ്‌റ്റോറുകള്‍, മാളുകള്‍തുടങ്ങിയവയെല്ലാംകുട്ടികള്‍കാണാതെപോയാല്‍മറ്റുള്ളവരെ ജാഗ്രൂകരാക്കാന്‍ഭആഡംകോഡ്’ഏര്‍പ്പെടുത്തുകയുണ്ടായി.
ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി എട്ടില്‍, ഫോക്‌സ് ന്യൂസുമായുള്ളകരാര്‍ പ്രകാരം, ഭഅമേരിക്കാസ്‌മോസ്റ്റവാണ്ടഡ്’ എന്ന പരിപാടിആരംഭിച്ചു. ഫോക്‌സ ന്യൂസിന്റെചരിത്രത്തില്‍ ഇത്രയും നീണ്ടു നിന്നതുംവാസ്തവികത നിറഞ്ഞതുമായ ഒരു പ്രദര്‍ശനം നടന്നിട്ടില്ലഎന്നാണ്‌രേഖപ്പെടുത്തിയിരിക്കുന്നത്. പിടികൂടാന്‍ കഴിയാതെലോകത്തിന്റെവിവിധ ഭാഗങ്ങളില്‍ഒളിവില്‍കഴിഞ്ഞിരുന്ന ആയിരത്തിലധികംകുറ്റവാളികളെകണ്ടെത്തിഅവരെ നിയമത്തിന്റെമുന്നില്‍കൊണ്ടുവരുന്നതിനും., അവരുടെഇരകളായവര്‍ക്കും ബന്ധുക്കള്‍ക്കുംആശ്വാസം പകരുന്നതിന് അമേരിക്കാസ്‌മോസ്റ്റ്‌വാണ്ടഡ് എന്ന പരിപാടിക്ക്കഴിഞ്ഞുവെന്നത് നമ്മള്‍ക്കെല്ലാം ചാരിതാര്‍ത്ഥ്യം നല്‍കുന്നഏറ്റവുംവലിയഒുരുപ്രവര്‍ത്തിയാണ്. എലിസബേത്ത് സ്മാര്‍ട്ടിനെ തട്ടികൊണ്ടുപോയകേസിലും, അരൂബന്‍ ഐലന്‍ഡില്‍ അപ്രത്യക്ഷയായ നാതലിഹാള്‍വേകേസിലും തുമ്പുണ്ടാക്കുന്നതിനും, പ്രതികളെകണ്ടെത്തുന്നതിനും ഭഅമേരിക്കാസ്‌മോസ്റ്റവാണ്ടഡിന്’കഴിഞ്ഞുവെന്നത് ആ പ്രോഗ്രാമിന്റെവിജയത്തില്‍ ഒരു പൊന്‍ തൂവലാണ്.

ചൊറിതവമളയെപ്പോലെചിലപ്പോള്‍ഉപയോഗപ്രദമാണ്ദൗര്‍ഭാഗ്യങ്ങള്‍. അതെത്ര വൃത്തികെട്ടതുംവിഷലിപ്തമാണെങ്കിലുംചിലവിലമതിക്കാനാവാത്ത രത്‌നങ്ങള്‍ ധരിച്ചാണവവരുന്നതെന്ന ഷെയിക്‌സ്പിയറിന്റെവാക്കുകള്‍ ധ്യാനിക്കുമ്പോള്‍, ചിലകഷ്ടതകളിലൂടെ നമ്മള്‍ക്കും മറ്റുള്ളവര്‍ക്കും പ്രയോചനമാകത്തക്ക രീതിയില്‍ലഭിച്ച നന്മകളെ ഓര്‍ത്തെടുക്കാന്‍ കഴിയും. ഒരു പക്ഷെ അങ്ങനെയുള്ളചിന്തകളും പ്രവര്‍ത്തികളുമായിരിക്കുംജോണ്‍ വാല്‍ഷിനും റീവിനും ഫീനിക്‌സ് പക്ഷികളായികത്തികരിഞ്ഞ ചാരത്തില്‍ നിന്ന് പറന്നു പൊന്താനുള്ളകരുത്ത് നല്‍കിയത്.

'ലോകംകഷ്ടതയാല്‍ നിറഞ്ഞതാണെങ്കിലുംഅതുപോലെതന്നെ അതിജീവിനത്തിന്റെകഥകളാല്‍ നിറഞ്ഞതുമാണ്’ (ഹെലന്‍ കെല്ലര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക