Image

ഫോമാ മെഗാ മെഡിക്കല്‍ ക്യാമ്പിന് കുമ്പനാട്ട് സമാപനം; രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന നിമിഷങ്ങളെന്ന് ഷിനു ജോസഫ്

അനില്‍ പെണ്ണുക്കര Published on 20 January, 2019
ഫോമാ മെഗാ മെഡിക്കല്‍ ക്യാമ്പിന് കുമ്പനാട്ട് സമാപനം; രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന നിമിഷങ്ങളെന്ന് ഷിനു ജോസഫ്
'എല്ലാവര്‍ക്കും വിദഗ്ദ്ധ പരിശോധന ' എന്ന ലക്ഷ്യത്തോടെ ഫോമ കേരളത്തില്‍ സംഘടിപ്പിച്ചഏഴ് മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് കുമ്പനാട് ഫെലോഷിപ് മിഷന്‍ ഹോസ്പിറ്റലില്‍ സമാപനം .

ഫോമാ ട്രഷറര്‍ ഷിനു ജോസഫ് ഉത്ഘാടനം ചെയ്തു. അമേരിക്കയിലെ ഒരു സംഘടനയുംതുടര്‍ പ്രവര്‍ത്തനമായി മെഡിക്കല്‍ രംഗത്ത് ഇത്തരമൊരു ക്യാമ്പ് ഇതുവരെ സംഘടിപ്പിച്ചിട്ടില്ല. അത് കൃത്യതയോടെ രോഗികള്‍ക്ക് ആശ്വാസം പകരുന്ന തരത്തില്‍ സംഘടിപ്പിക്കുവാന്‍ സാധിച്ചതില്‍ ഫോമയ്ക്ക് അഭിമാനമുണ്ട് -ഷിനു ജോസഫ് പറഞ്ഞു

ഫോമാമെഡിക്കല്‍ ക്യാമ്പിന് ആലപ്പുഴയിലെകാട്ടൂരിലാണ് തുടക്കം കുറിച്ചത് . പാലക്കാട്, കുമ്പനാട്, ഗോവിന്ദാപുരം, വടക്കാഞ്ചേരി, യാക്കര, കടപ്ര, കാട്ടൂര്‍ തുടങ്ങി ഏഴു സ്ഥലങ്ങളില്‍ ഒരു മെഗാ ക്യാമ്പായി സംഘടിപ്പിക്കപ്പെട്ട ഈ ആരോഗ്യപരിശോധനാ കേന്ദ്രങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ആശുപത്രിപോലെ പ്രവര്‍ത്തിക്കുകയായിരുന്നു . അമേരിക്കയില്‍ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 'ലെറ്റ് ദം സ്‌മൈല്‍ ' എന്ന സംഘടനയുടെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനവുംനേതൃത്വവുംആണ് ഈ ക്യാമ്പുകള്‍ സജീവമാക്കിയത് .

ഓപ്പറേഷന്‍ വേണ്ട രോഗികള്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കുവാന്‍ ഫോമയ്ക്ക് കഴിഞ്ഞു .ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള ഫോമാ കമ്മിറ്റി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത നടപ്പില്‍ വരുത്തുന്ന പുതു വര്‍ഷം കൂടിയാണ് 2019 എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ഫോമാ തിരുവല്ല വില്ലേജ് പ്രോജക്ട് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, ഫോമാ കമ്മിറ്റിയംഗം പ്രദീപ് നായര്‍, ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ ഷിജു കുളങ്ങര എന്നിവര്‍ ആശംസകള്‍ നേരുകയും ക്യാമ്പുകളിലെ രോഗികളെ സന്ദര്‍ശിക്കുകയും ചെയ്തു . രോഗങ്ങള്‍ ജീവിതത്തിന്റെ താളം തെറ്റിച്ച നൂറുകണക്കിന് ജനങ്ങളുടെ ദുഖത്തിന് പരിഹാരം കാണുക എന്ന ചിന്തയില്‍ നിന്നാണ് ഫോമാ മെഗാമെഡിക്കല്‍ ക്യാമ്പ് എന്ന ആശയം ഉണ്ടായത് .

എല്ലാവര്‍ക്കും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ചികിത്സ ഉറപ്പാക്കുന്നമെഡിക്കല്‍ ക്യാമ്പുകള്‍, അതും കേരളത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആളുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന സ്ഥലങ്ങളിലാണ് ഫോമാ മെഗാ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.

സ്‌പെഷ്യലിസ്റ്റ് ഡോക്ടറുമാരുടെ സേവനം ലഭ്യമാക്കിയത്'ലറ്റ് ദം സ്‌മൈല്‍ 'സംഘടനയായിരുന്നു.പലതരം രോഗങ്ങള്‍കൊണ്ട് വര്‍ഷങ്ങളായി ബുദ്ധിമുട്ടുന്നവര്‍ക്കും ഈ മെഡിക്കല്‍ ക്യാമ്പുകള്‍ ഏറെ ഗുണകരമായി തീര്‍ന്നു . ഹൃദ്രോഗം, വൃക്കരോഗം, ക്യാന്‍സര്‍, അസ്ഥിരോഗം, ഇഎന്‍ടി,എന്നിങ്ങനെ വിവിധ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുവാന്‍ ഫോമാ ശ്രമിച്ചിരുന്നു.
ഫോമാ മെഗാ മെഡിക്കല്‍ ക്യാമ്പിന് കുമ്പനാട്ട് സമാപനം; രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന നിമിഷങ്ങളെന്ന് ഷിനു ജോസഫ് ഫോമാ മെഗാ മെഡിക്കല്‍ ക്യാമ്പിന് കുമ്പനാട്ട് സമാപനം; രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന നിമിഷങ്ങളെന്ന് ഷിനു ജോസഫ് ഫോമാ മെഗാ മെഡിക്കല്‍ ക്യാമ്പിന് കുമ്പനാട്ട് സമാപനം; രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന നിമിഷങ്ങളെന്ന് ഷിനു ജോസഫ് ഫോമാ മെഗാ മെഡിക്കല്‍ ക്യാമ്പിന് കുമ്പനാട്ട് സമാപനം; രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന നിമിഷങ്ങളെന്ന് ഷിനു ജോസഫ് ഫോമാ മെഗാ മെഡിക്കല്‍ ക്യാമ്പിന് കുമ്പനാട്ട് സമാപനം; രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന നിമിഷങ്ങളെന്ന് ഷിനു ജോസഫ് ഫോമാ മെഗാ മെഡിക്കല്‍ ക്യാമ്പിന് കുമ്പനാട്ട് സമാപനം; രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന നിമിഷങ്ങളെന്ന് ഷിനു ജോസഫ് ഫോമാ മെഗാ മെഡിക്കല്‍ ക്യാമ്പിന് കുമ്പനാട്ട് സമാപനം; രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന നിമിഷങ്ങളെന്ന് ഷിനു ജോസഫ് ഫോമാ മെഗാ മെഡിക്കല്‍ ക്യാമ്പിന് കുമ്പനാട്ട് സമാപനം; രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന നിമിഷങ്ങളെന്ന് ഷിനു ജോസഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക