Image

മൂന്നാമത്‌ അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ്‌

ജോയിച്ചന്‍ പുതുക്കുളം Published on 05 July, 2011
മൂന്നാമത്‌ അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ്‌
ന്യൂയോര്‍ക്ക്‌: ക്രിസ്‌ത്യന്‍ വേ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലും, കേരളാ സെന്ററിന്റേയും, കൈരളി ടിവിയുടേയും സഹകരണത്തോടെ 2009-ല്‍ ആരംഭിച്ച അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ്‌ ഈവര്‍ഷവും നല്‍കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി ജനറല്‍ കോര്‍ഡിനേറ്റര്‍ ഫിലിപ്പ്‌ മഠത്തില്‍ അറിയിച്ചു.

മലയാളക്കരയില്‍ നിന്നും ഏഴാം കടലിനക്കരെ നോര്‍ത്ത്‌ അമേരിക്കയില്‍ കുടിയേറിയ മലയാളി കര്‍ഷക കുടുംബങ്ങള്‍ക്ക്‌ തങ്ങളുടെ കര്‍ഷകപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം, മലയാളികള്‍ക്ക്‌ വ്യായാമത്തെക്കുറിച്ചും, വിനോദത്തെക്കുറിച്ചും ബോധവത്‌കരിക്കുന്നതിനും വേണ്ടിയാണ്‌ കര്‍ഷകശ്രീ അവാര്‍ഡ്‌ പരിപാടിയുമായി സംഘാടകര്‍ മുന്നോട്ടുവന്നത്‌. ഇതിന്റെ ആദ്യപടിയായി ഓരോ മലയാളിയുടേയും ഭവനപരിസരത്ത്‌ ഒരു പച്ചക്കറി തോട്ടം നിര്‍മ്മിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയാണ്‌ മുഖ്യലക്ഷ്യമിട്ടിരിക്കുന്നത്‌.

കര്‍ഷകശ്രീയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക്‌ വര്‍ക്കി ഏബ്രഹാം സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്ന എവര്‍റോളിംഗ്‌ ട്രോഫി സമ്മാനിക്കും. കൂടാതെ ആരോഗ്യവും സൗന്ദര്യവുമുള്ള തോട്ടം, മണ്ണൊരുക്കം, കമ്പോസ്റ്റ്‌ ഇനങ്ങള്‍ തുടങ്ങി വിവിധ കാറ്റഗറിയിലും പത്തിലധികം സമ്മാനങ്ങള്‍ നല്‍കപ്പെടും.

ഈ മത്സരത്തില്‍ പങ്കെടുത്ത്‌ ഈ ഉദ്യമം വിജയിപ്പിക്കുവാന്‍ ഏവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ ഓഗസ്റ്റ്‌ 31-നകം സംഘാടകരുടെ പക്കല്‍ തോട്ടത്തിന്റെ ഫോട്ടോ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

ക്രിസ്റ്റ്യന്‍ വേ ജനറല്‍ സെക്രട്ടറി ഫിലിപ്പ്‌ മഠത്തില്‍, ജോസ്‌ ചുമ്മാര്‍ കോരക്കുടിലില്‍, ജോസ്‌ കാടാപ്പുറം, കുഞ്ഞ്‌ മാലിയില്‍, തമ്പി തലപ്പള്ളില്‍ എന്നിവരാണ്‌ നേതൃത്വം നല്‍കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഫിലിപ്പ്‌ മഠത്തില്‍ (917 459 7819), ജോസ്‌ ചുമ്മാര്‍ കോരക്കുടിലില്‍ (516 467 9665), ജോസ്‌ കാടാപ്പുറം (914 954 9856), തമ്പി തലപ്പള്ളില്‍ (516 551 9868), കുഞ്ഞ്‌ മാലിയില്‍ (516 503 8086).
മൂന്നാമത്‌ അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക