Image

ഈ ക്രിസ്തുമസ് സുദിനത്തില്‍(അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

അന്‍വര്‍ ഷാ ഉമയനല്ലൂര്‍ Published on 21 January, 2019
ഈ ക്രിസ്തുമസ് സുദിനത്തില്‍(അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
നീളേ തിളങ്ങിടും പ്രതിരൂപ താരമേ,
നിത്യസ്മരണതന്‍ ഹേതുവാം പുണ്യമേ,
പാരിതില്‍ ശാന്തി പകരുന്ന സ്‌നേഹമേ,
അരികിലാ സാന്നിദ്ധ്യമറിയുന്ന ചിന്തയില്‍
നിറയുന്നു ചന്തമോ,ടീ ജന്മസുദിനവും
പുലരിയായുണരുന്നയതിരമ്യ കിരണവും
ഉലകിന്നധിപതേ,യാ ദിവ്യ വദനവും
മലരിതള്‍പോലുള്ള,യാ ധന്യ വചനവും
കമനീയ വാടിയില്‍ നിറയും സുഗന്ധവും
പാരാകെയാലപിച്ചീടുന്ന ഗീതവും.

പകലോന്റെയുദയംകണക്കെന്നുമെന്നുടെ
യിടനെഞ്ചിലേകുന്ന കരുണതന്‍ സാഗരം
പാവനയാം ജനനി നുകരട്ടെ;യനുപമ
സ്‌മേരമോടലിവിന്‍ മധുരമാം നിന്‍വരം
പ്രാര്‍ത്ഥനാപൂര്‍ണ്ണമീ രാവുകള്‍ നിര്‍ണ്ണയം
ചേര്‍ത്തണച്ചീടുവാന്‍ തോന്നുന്നു നിന്‍പദം
വേദന മാറ്റിടുന്നുലകിലാ, പ്രിയസ്വരം
നന്മയാ,യേവം സ്മരിപ്പിതേനാമുഖം.
മുള്ളുകള്‍കൊണ്ടു നിണമണിഞ്ഞപ്പോഴു
മാര്‍ദ്രമായര്‍ത്ഥിച്ചതാം മഹാജ്ഞാനമേ,
പാവനസ്മരണതന്‍ നീഹാരബിന്ദുപോ
ലുള്ളിലായ് നില്‍പ്പതാം സഹനാര്‍ദ്ര കാലമേ,
നിര്‍മ്മലസ്‌നേഹ പര്യായമാം സുദിനമേ,
സന്മാര്‍ഗ്ഗശീലം പകര്‍ന്നതാം വചനമേ,
ഉലകിന്നുണര്‍വ്വിനായ് പിറവികൊണ്ടീടിനാ
ലൊരു രമ്യ ഹര്‍മ്മ്യത്തിലല്ലയാ ജനനവും
സമ്പൂര്‍ണ്ണ ലളിതമാ, ജീവിത വഴികളും
നന്നായ് നമിയ്ക്ക!നാം; തെളിയട്ടെ ഹൃദയവും!!

ഈ ക്രിസ്തുമസ് സുദിനത്തില്‍(അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
Join WhatsApp News
പ്രിയ കവി 2019-01-21 12:11:40
പ്രിയ കവി!
ഇതൊക്കെ വെറും പഴയ പൊള്ള കദകള്‍. ഇതുകൊണ്ട് ആര്‍കും ഒരു പ്രയോചനം ഉണ്ടാകില്ല. ഇന്നു കാണുന്ന അനീതിക്കെതിരെ നിങ്ങളുടെ തൂലിക കൊണ്ട്  പൊരുതുക.- by ...guess who
യേശു 2019-01-21 14:19:24
ഞാൻ പോയ പാതയിലൂടെ 
കുരിശേന്തി വരുവാൻ 
കഴിയുമോ കവി നിനക്ക് ?
ഞാൻ ധരിച്ച മുൾക്കിരീടവും 
ഞാൻ ഏറ്റ ചാട്ടവാറടിയും 
ഏൽക്കുവാൻ കഴിയുമോ നിനക്ക് ?
വിറ്റഴിക്കുന്നു നിങ്ങളെന്നെ 
ചന്തയിൽ ഉൽപ്പന്നമെന്നപോൽ 
ഇളക്കുന്നു മനുഷ്യവികാരങ്ങളെ 
കലക്കുന്നു വെള്ളം കളഭം പോലെ 
സാധുക്കളെ കൊള്ള ചെയ്യും പിന്നെ 
ജീവിതം ആസ്വദിക്കുന്നു നിങ്ങൾ 
മണിമേടകളിൽ മുന്തിരിച്ചാർ മുത്തിയും 
പ്രകൃതി വിരുദ്ധ രതിക്രീഡാ വിലാസത്തിൽ 
നിങ്ങൾ സൃഷ്ടിക്കുന്നു മറ്റൊരു 
സോദോം ഗൊ മോറയും 
വിശ്വസിക്കേണ്ട നിങ്ങളെന്നെ 
യേശുവായി കണ്ടിടേണ്ട എന്നാൽ 
കണ്ണടച്ചിടില്ലിവിടെ അരങ്ങേറും 
അഴുമതി കണ്ടില്ലെന്ന് നടിക്കരുത് 
എഴുതുക സാഹിത്യകാരാ നീ 
എന്റെ പേരിൽ നടക്കും 
അനീതിക്കെതിരായി
ചുഴറ്റുക നിൻ തിളങ്ങുന്ന 
തൂലികായാം വാൾ 
മടുത്തു ഞാൻ നിങ്ങൾ എനിക്കായ് 
ഊതും കുഴൽ വിളികൾ കേട്ട് 
മാടത്തു നിങ്ങടെ സ്തുതി ഗീതങ്ങളാൽ 
പോകുക നീ നിന്റെ ചില്ലുമേട വീട്ട്
അനീതിക്കെതിരായ് നിത്യവും 

യേശു 2019-01-21 14:22:39
ഞാൻ പോയ പാതയിലൂടെ 
കുരിശേന്തി വരുവാൻ 
കഴിയുമോ കവി നിനക്ക് ?
ഞാൻ ധരിച്ച മുൾക്കിരീടവും 
ഞാൻ ഏറ്റ ചാട്ടവാറടിയും 
ഏൽക്കുവാൻ കഴിയുമോ നിനക്ക് ?
വിറ്റഴിക്കുന്നു നിങ്ങളെന്നെ 
ചന്തയിൽ ഉൽപ്പന്നമെന്നപോൽ 
ഇളക്കുന്നു മനുഷ്യവികാരങ്ങളെ 
കലക്കുന്നു വെള്ളം കളഭം പോലെ 
സാധുക്കളെ കൊള്ള ചെയ്യും പിന്നെ 
ജീവിതം ആസ്വദിക്കുന്നു നിങ്ങൾ 
മണിമേടകളിൽ മുന്തിരിച്ചാർ മുത്തിയും 
പ്രകൃതി വിരുദ്ധ രതിക്രീഡാ വിലാസത്തിൽ 
നിങ്ങൾ സൃഷ്ടിക്കുന്നു മറ്റൊരു 
സോദോം ഗൊ മോറയും 
വിശ്വസിക്കേണ്ട നിങ്ങളെന്നെ 
യേശുവായി കണ്ടിടേണ്ട എന്നാൽ 
കണ്ണടച്ചിടില്ലിവിടെ അരങ്ങേറും 
അഴുമതി കണ്ടില്ലെന്ന് നടിക്കരുത് 
എഴുതുക സാഹിത്യകാരാ നീ 
എന്റെ പേരിൽ നടക്കും 
അനീതിക്കെതിരായി
ചുഴറ്റുക നിൻ തിളങ്ങുന്ന 
തൂലികായാം വാൾ 
മടുത്തു ഞാൻ നിങ്ങൾ എനിക്കായ് 
ഊതും കുഴൽ വിളികൾ കേട്ട് 
മാടത്തു നിങ്ങടെ സ്തുതി ഗീതങ്ങളാൽ 
പോകുക നീ നിന്റെ ചില്ലുമേട വീട്ട്
അനീതിക്കെതിരായ് നിത്യവും പടപൊരുതുക 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക