Image

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍-വിഷു ആഘോഷവും സ്റ്റേജ്‌ ഷോയും ഏപ്രില്‍ 22-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 13 April, 2012
യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍-വിഷു ആഘോഷവും സ്റ്റേജ്‌ ഷോയും ഏപ്രില്‍ 22-ന്‌
യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ (വൈ.എം.എ) ഈസ്റ്റര്‍-വിഷു ആഘോഷവും ചാരിറ്റി ഷോയും നടത്തുന്നു. ഈ വര്‍ഷം അമേരിക്കയില്‍ നടത്തുന്ന സ്റ്റേജ്‌ഷോകളില്‍ മികവുറ്റ പ്രോഗ്രാം ആയ `മാജിക്കല്‍ മിക്‌സ്‌ ഓഫ്‌ ഫ്യൂഷന്‍ ആന്‍ഡ്‌ ഫാഷന്‍ യു.എസ്‌.എ 2012' യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഏപ്രില്‍ 22-ന്‌ ഞായറാഴ്‌ച നടത്തുവാന്‍ തീരുമാനിച്ചു.

ഏപ്രില്‍ 22-ന്‌ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടുമണിക്ക്‌ ആരംഭിക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം ലളിതമായ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ക്കുശേഷം 3.30-ന്‌ വയലിനില്‍ മാന്ത്രികസ്‌പര്‍ശം തീര്‍ത്ത അതുല്യ പ്രതിഭ ബാലഭാസ്‌കറും, പ്രശസ്‌ത മജീഷ്യന്‍ രാജ മൂര്‍ത്തിയും, പ്രസിദ്ധ ഫ്യൂഷന്‍ ഗായകരായ ഷാന്‍, രശ്‌മി വിജയന്‍, പ്രശസ്‌ത നര്‍ത്തകരായ വനിതാരത്‌നം കൃഷ്‌ണപ്രിയയും, നസീറും, കൂടാതെ പതിനാറില്‍പ്പരം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന മെഗാഷോ ആണ്‌ `എ മാജിക്കല്‍ മിക്‌സ്‌ ഓഫ്‌ ഫ്യൂഷന്‍ ആന്‍ഡ്‌ ഫാഷന്‍.

ഈ ആഘോഷപരിപാടിയില്‍ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സുരേഷ്‌ നായരും, സെക്രട്ടറി ഷോബി ഐസക്കും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുരേഷ്‌ നായര്‍ (പ്രസിഡന്റ്‌) 914 224 6142, ഷോബി ഐസക്ക്‌ (സെക്രട്ടറി) 914 318 2710, ബിനു ജോസഫ്‌ (ട്രഷറര്‍) 914 400 6140, പ്രദീപ്‌ നായര്‍ (എസ്‌ക്‌ ഒഫീഷ്യോ) 203 260 1356.
യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍-വിഷു ആഘോഷവും സ്റ്റേജ്‌ ഷോയും ഏപ്രില്‍ 22-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക