Image

കുടിയേറ്റ സാഹിത്യം. (ജോണ്‍ ഇളമത)

Published on 23 January, 2019
കുടിയേറ്റ സാഹിത്യം. (ജോണ്‍ ഇളമത)
എന്തുകൊണ്ട് അമേരിക്കന്‍ കുടിയേറ്റ സാഹിത്യം വളരുന്നില്ല? ആരാണ് ഉത്തരവാദികള്‍?എന്‍െറ മനസില്‍ ഒരു ഉത്തരമേയുള്ളൂ.നാം തന്നെ!

പരസ്പരം ചെളിവാരി എറിയുന്ന പ്രവണതയും,കടുത്ത സ്വാര്‍ത്ഥയുമല്ലേ ഇതിന്‍െറ രണ്ടു പ്രധാന കാരണങ്ങള്‍.ഇവിടെ കുറേപേരെങ്കിലും നന്നായി എഴുതുന്നവരുണ്ട്.എന്നാല്‍ ഒന്നും എഴുതാതെ വീരവാദങ്ങള്‍ തട്ടിമൂളിച്ച് എഴുതുന്നവരെ എറിഞ്ഞ് വീഴ്ത്താന്‍ ചിലര്‍ ശ്രമിക്കുബോള്‍ ഈ വിലാപത്തിന് എന്തു വില? മറ്റൊന്ന് എഴുത്തുകാര്‍ക്ക് പരസ്പരം ആദരവും,സ്‌നേഹവും വളരേണ്ടയിരിക്കുന്നു.

മുഖ്യധാരാ എഴുത്ത് ഇന്നൊരു വിലാപകാവ്യം പോലെ പാടിനടക്കുന്ന ഇവിടുത്ത എുത്തുകാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നത് നിങ്ങള്‍ അല്ലെങ്കില്‍ നമ്മള്‍ അതിന് ശ്രമിക്കുന്നുണ്ടോ!

സര്‍ഗ്ഗശക്തി വികസക്കണമെങ്കില്‍ പരന്ന വായന വേണം.എത്ര എഴുത്തുകാര്‍ക്ക് ഉണ്ട് ഈ സവിശേഷത! വായിക്കാതെ എഴുതുന്നവര്‍ക്ക് എത്ര സര്‍ഗശക്തി ഉണ്ടായിരുന്നാലും അത് വളര്‍ന്ന് വികസിച്ച് പുഷ്പ്പിച്ച് കായായി ഫലം പുറപ്പെടുവിക്കണമെന്നില്ല.നിങ്ങളില്‍,നമ്മളില്‍ ചിലരെങ്കിലും എഴുതുന്നതില്‍ മുത്തും പവിഴവും ഒളിഞ്ഞുകിടപ്പുണ്ട്.അവ തൂത്തുമിനുക്കി ഊതിക്കാച്ചി തങ്കപ്പൊലിമയാടെ നി.സാര്‍ത്ഥമായി പുറത്തുകെണ്ടുവരുന്ന,കൊണ്ടുവരാന്‍ കഴിവുള്ള ചുരുക്കം ചില നിരൂപകരും,ആസ്വദകരും ഇവിടെതന്നെയുണ്ടെന്നത് നിക്ഷേധിക്കുന്നത് മന:പൂര്‍വ്വം തന്നെ!

വായനക്കാരില്‍ നിന്ന് എഴുത്തുകാരന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നതിനോട് എനിക്ക് യോജിപ്പില്ല.നല്ല എഴുത്തകാരില്‍ നല്ല വായനക്കാര്‍ നല്ല രചനകള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കും.''ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം'',എന്ന പ്രമാണം കണക്കെ നല്ലഎഴുത്തുകാരന്‍െറ പുറപ്പാട്, പുതിയ അഖ്യാനശൈലിയോടെ പുതിയ പ്രമേയങ്ങള്‍ അവതരിപ്പിച്ച് അവര്‍ നമ്മുടെ ഉള്ളിലേക്ക് സരസ്വതിയുടെ സുവര്‍ണ്ണനാവാടെ പ്രവേശിച്ച് പ്രതിഷ്ഠയാകും.

എഴുത്തുകരെ തിരിച്ചറിയുക വായനിലൂടെയാണ്.വായനയിലൂടെ സര്‍ഗശക്തിയെ തേച്ചുമിനുക്കിയ കുറേ നല്ല എഴുത്തുകാരും,അവയെ കലവറയില്ലാതെ നി.്വാര്‍ത്ഥം പ്രോത്സാഹിപ്പിക്കുന്ന നല്ല ചുരുക്കം മാദ്ധ്യമങ്ങളും നമ്മുക്കുണ്ട്. അവര്‍തന്നെ ഇവിടുത്തെ സാഹിത്യത്തെഇത്രയുംകാലം തളരാതെ വളര്‍ത്തിയതെന്ന് നമ്മുക്ക് അഭിമാനിക്കാം.സാഹിത്യത്തിന് പരിവില്ലഎന്ന ഭംഗിവാക്ക് നമ്മുക്ക് പറയാം.എന്നാല്‍ ക്യുബക്കില ഫഞ്ചുസാഹിത്യവും,ഫ്രാന്‍സിലെ
ഫഞ്ചുസാഹിത്യവും ഒന്നാണോ!,അല്ലെങ്കില്‍ ശ്രീലങ്കയിലെ തമിഴുസാഹിത്യവും,തിഴുനാട്ടിലെ തമിഴുസാഹിത്യവും ഒന്നാണോ! ഇതാന്നുമല്ലെങ്കില്‍ ആടുജീവിതം ഏതു ചേരിയല്‍പ്പെടുത്തും! മുഖ്യധാരസാഹിത്യം എന്നൊന്നില്ലെന്നാണ് പറയാന്‍ തോന്നുക,ഉണ്ടങ്കില്‍ ശ്രേഷ്ഠമായ ഏതൊരു കൃതിയുംമുഖ്യധാരാ സാഹിത്യം തന്നെ.അതിന് ദേശവും,വിഷയവുമില്ല.എവിടെ നിന്ന് എഴുതിയാലുംകാലത്തെ അടയാളപ്പെടുത്തുമെങ്കില്‍ അത് മുഖ്യധാരാ സാഹിത്യം തന്നൈ!
(ഇ മലയാളിക്കു വേണ്ടി തയ്യാാക്കിയത്.)
Join WhatsApp News
Sudhir Panikkaveetil 2019-01-24 08:03:04
ഒത്തിരി എഴുത്തുകാർ, കൊച്ചു സമൂഹം. അതാണ് 
അമേരിക്കൻ മലയാള സാഹിത്യത്തിന്റെ  പ്രത്യേകത. 
ഒരിക്കൽ ഞാൻ എഴുതിയിരുന്നു എഴുത്തുകാരിൽ നിന്നും 
എഴുത്തുകാരെ തിരിച്ചറിയുകയെന്നു. ഇതിനു 
മാത്രം എഴുത്തുകാർ എങ്ങനെയുണ്ടായി 
എന്ന് ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. 
എഴുത്തുകാർ സംഘടിക്കേണ്ടതുണ്ട്. എങ്കിൽ 
ഒന്ന് രണ്ട് പേർക്കൊന്നും ഇവിടത്തെ സാഹിത്യത്തെ 
പരിഹസിക്കാനോ നാട്ടിലുള്ളവരെകൊണ്ട് 
പുച്ഛിപ്പിക്കാനോ കഴിയില്ല. ശ്രീ ഇളമത 
ഇ മലയാളിക്ക് വേണ്ടി താങ്കൾ തയ്യാറാക്കിയ 
ലേഖനം ഇവിടത്തെ എഴുത്തുകാരന്റെ ശബ്ദമാണ്.
അഭിനന്ദനം. എഴുത്തുകാർ ഒരു പരദൂഷണ 
വീരനോടോ  ഒരു Schadenfreude നോടോ കൂട്ട് 
കൂടാതെ സ്വതന്ത്രരായി നിൽക്കണം. എങ്കിലേ 
പുരോഗതിയുണ്ടാകു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക