Image

രണ്ടു പെണ്ണുങ്ങള്‍ (കവിത: ബിന്ദു ടിജി)

Published on 23 January, 2019
രണ്ടു പെണ്ണുങ്ങള്‍ (കവിത: ബിന്ദു ടിജി)
1. പെണ്ണേ നീ താഴോട്ട് നോക്കി നടക്കൂ
എന്ന് ചെറുപ്പം തൊട്ടേ ശീലിച്ച ഞാന്‍
നക്ഷത്രങ്ങളെ കാണാതെ പോയി
മലര്‍ന്നൊന്നു കിടക്കുവോളം.

2. പെണ്ണേ നീ താഴോട്ട് നോക്കി നടക്കൂ
എന്ന് ചെറുപ്പം തൊട്ടേ ശീലിച്ച ഞാന്‍
നക്ഷത്രങ്ങളെ കാണാതെ പോയി
മരിച്ച് മലര്‍ന്നൊന്നു കിടക്കുവോളം.
Join WhatsApp News
Heartbeat of the Have-not 2019-01-23 22:29:17
Music is the Nectar of the Cosmic Poetry;
It is not the story of gods and their deeds.
Poetry is the sweat of the Farmer, it is the vibrations of an aching heart
It is the crunching cry of the hungry stomach
Poetry, a smooth blend of real experiences of human life.
Poetry is not the Soma of the gods.
They only throw the emptied bottles at us.
We humans may get lucky to lick the lingering drops.
Poetry without the reality of daily life is trash.
Poetry for Change, for uplifting the poor, for feeding the hungry, for homes for the homeless, for the unhealthy to be healthy
the heartbeat of the have -not is poetry.
.-andrew
വിദ്യാധരൻ 2019-01-23 23:10:03
പെണ്ണെ നീ അമേരിക്കയിലല്ലേ 
മലർന്ന് കിടന്ന് നക്ഷത്രങ്ങളെ 
കണ്ടോളു,  മരിക്കുംവരെ 
ഇനി ഒരിക്കലും നീ കീഴോട്ട് നോക്കണ്ട 
തല ഉയർത്തി മേലോട്ട് നോക്കി,  
കമ്ര  നക്ഷത്രങ്ങളെ കാണു 
മലർത്തി കിടത്താൻ വരുന്നവരെ 
മലർത്തി അടിക്കുക 
അവർ  നക്ഷത്രം എണ്ണട്ടെ! 
Sudhir Panikkaveetil 2019-01-24 08:09:52
നക്ഷത്രങ്ങൾ മാനത്തുദിക്കുന്നത്കൊണ്ട് 
മാനം എന്ന്  വിവക്ഷിച്ചുകൊണ്ട് കവയിത്രി 
വരികൾക്കിടയിലൂടെ എന്താണ് പറയുന്നത്. 
ജീവിച്ചിരിക്കുമ്പോൾ മലർന്നു കിടക്കുന്നത് 
മരിക്കുമ്പോൾ കിടക്കുന്നത് . ഒന്ന് സ്വന്തം 
ഇഷ്ടത്തിന് മറ്റേത് ആരുടെയോ നിയന്ത്രണത്തിൽ.
ഉയരങ്ങളിലേക്ക് നോക്കാൻ പോലും 
സ്ത്രീയുടെ അനുസരണം പ്രതിബന്ധമാകുന്നു 
എന്നും കരുതാമല്ലോ?

ഓ മൈ ഗോഡ് 2019-01-24 16:35:40
പെണ്ണേ നീ താഴോട്ട് നോക്കി നടക്കൂ
എന്ന് ചെറുപ്പം തൊട്ടേ ശീലിച്ച ഞാൻ
മലർന്നൊന്ന് കിടന്നപ്പോഴാണ്
ഓ മൈ ഗോഡ്, നക്ഷത്രങ്ങളെ കണ്ടത്
ഓ മൈ ഗോഡ് എന്ന് പറഞ്ഞു 2019-01-24 19:01:58
മലര്‍ന്നു കിടക്കുന്ന പെണ്ണ് ഓ മൈ ഗോഡ് എന്ന് പറഞ്ഞു എന്ന് കേട്ടപോള്‍ എല്ലാം ത്ര്പ്തി ആയി. ഒന്നും ഇല്ലെങ്കില്‍ ഒരു ദൈവ വിശ്വാസി ആണെല്ലോ.
ഹല്ലെലുയ്യ സ്തോര്ത്രം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക