Image

മനസ്സ് (കവിത: ജയശ്രീ രാജേഷ്)

ജയശ്രീ രാജേഷ് Published on 24 January, 2019
മനസ്സ്  (കവിത: ജയശ്രീ രാജേഷ്)
മനസ്സേ നീ നിഗൂഢത തന്‍ നഭസസ് ...

നേടുന്നതെല്ലാമിവിടെ...
ത്യജിക്കുന്നതെല്ലാമിവിടെ.....

തപിക്കുന്നതുമിവിടെ..
തണുക്കുന്നതുമിവിടെ..

സ്‌നേഹത്തിന്‍ പാലാഴിയിവിടെ...
വെറുപ്പിന്‍ കണികയുയരുന്നതുമിവിടെ....

ഇഷ്ടത്തിന്‍ തേന്കണമൂറുന്നതിവിടെ...
ക്രൂരത തന്‍ കണ്മുന നീളുന്നതുമിവിടെ...

കുസൃതി തന്‍ കുറുമ്പ് കുണുങ്ങുന്നതിവിടെ..
ലജ്ജ തന്‍ നീരാട്ടമാടുന്നതിവിടെ..

അശാന്തി തന്‍ മുറു മുറുപ്പുയരുന്നതിവിടെ..
ശാന്തി തന്‍ ഓങ്കാരമുയരുന്നതുമിവിടെ...

സ്വപ്‌നങ്ങള്‍ തന്‍ ചിറകു വിരിയുന്നതിവിടെ...
നഷ്ടസ്വപ്നങ്ങള്‍ തന്‍ ശ്മശാനവുമിവിടെ...

സന്തോഷകുളിര്‍ക്കാറ്റു വീശുന്നതിവിടെ....
ദുഃഖത്തിന്‍ തിരയേറ്റമിളകുന്നതിവിടെ...

എല്ലാം തുടങ്ങുന്നതിവിടെ....
എല്ലാമൊടുങ്ങുന്നതുമിവിടെ...

നിഗൂഢത തന്‍ മന്ദസ്മിതങ്ങളാലെന്നും....
മനസ്സേ...നീയെന്നുമെന്നുമെത്ര വിചിത്ര....

മനസ്സ്  (കവിത: ജയശ്രീ രാജേഷ്)
Join WhatsApp News
Rajan Kinattinkara 2019-01-24 21:55:43
പോസ്റ്ററിൽ പേര് തെറ്റിയാണല്ലോ ജയശ്രീ രാജേഷ് എന്നല്ലേ ശരിയായ പേര്?

മനസ്സൊരു  മാന്ത്രികകുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ.  .. സത്യം
രമേശൻ നായർ 2019-01-24 23:30:57

മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് 
ഒരു നിമിഷം പല മോഹം അതിൽ വിരിയും ചിരിയോടെ
മറുനിമിഷം മിഴിനീരിൻ കഥയായ് മാറും

ഓരോ തിര പടരുമ്പോൾ തീരം കുളിരണിയുന്നു
താനേ അതു മറയുമ്പോൾ മാറിൽ ചിതയെരിയുന്നു
മിഴികളിലെല്ലാം കനിവാണോ
മിന്നുന്നതെല്ലാം പൊന്നാണോ
വഴി നീളെ........
വഴി നീളേ ഈ പാഴ്മരങ്ങൾ 
വിജനം ഈ വീഥി

ഉള്ളിൽ മഴ തിരയുമ്പോൾ മുള്ളിൽ വിരൽ മുറിയുന്നു
മൂകം കഥ തുടരുമ്പോൾ ശോകം ശ്രുതി പകരുന്നു
വിളയുന്ന നെല്ലിൽ പതിരില്ലേ
വിളക്കിന്റെ ചോട്ടിൽ നിഴലില്ലേ
അകലുന്നോ...
അകലുന്നോ ആ ദാഹമേഘം
തുടരും ഈ ഗാനം

---- എസ് രമേശൻ നായർ

Mind is a terrible thing 2019-01-25 00:51:22
ആദ്യം ഞാൻ കണ്ടപ്പോൾ 
പെരതല്ല പോലും 
പിന്നെ ഞാൻ നോക്കുമ്പോൾ 
തല തിരിഞ്ഞു പോയി 
മനസ്സെന്ന  കുതിരയ്ക്ക് 
കടിഞ്ഞാണിടാൻ നോക്കുമ്പോൾ 
പായുന്നതന്നേംകൊണ്ട് 
വൃന്ദാവനത്തിലേക്ക് 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക