Image

ഓര്‍ത്തോഡോക്‌സ്‌ ടിവി പ്രക്ഷേപണം ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 05 July, 2011
ഓര്‍ത്തോഡോക്‌സ്‌ ടിവി പ്രക്ഷേപണം ആരംഭിച്ചു
ഷിക്കാഗോ: `നിങ്ങള്‍ ലോകം ഒക്കെയും പോയി സുവിശേഷം അറിയിക്കുവിന്‍' എന്ന കര്‍തൃവചസുകള്‍ നിറവേറ്റുവാന്‍ ആധുനിക കാലഘട്ടത്തിലെ വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭക്കായി മുഴുവന്‍ സമയ പ്രക്ഷേപണവുമായി ഓര്‍ത്തഡോക്‌സ്‌ ടിവി ജൂലൈ മൂന്നിന്‌ പ്രക്ഷേപണം ആരംഭിച്ചു.

ഷിക്കാഗോയില്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ പുലിക്കോട്ടില്‍ ഡോ.ഗീവര്‍ഗീസ്‌ മാര്‍യൂലിയോസ്‌ മെത്രാപൊലീത്ത ഉദ്‌ഘാടനം ചെയ്‌തു. ഫാ.ജോണ്‍സന്‍ പുഞ്ചക്കോണം (സി.ഇ.ഒ), ഫാ. ഹാം ജൊസഫ്‌, ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍, ജോര്‍ജ്‌ പണിക്കര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

അത്യാധുനിക വിവരസാങ്കേതികവിദ്യ ഫലപ്രദമായി വിനയോഗിച്ച്‌ചുകൊണ്ട്‌ ജാതി, മത, പ്രായ വിത്യാസമില്ലാതെ എല്ലാ വിഭാഗത്തിലുംപെട്ട ജനവിഭാഗങ്ങള്‍ക്കും പ്രയോജനകരമാകത്തക്ക വിധത്തില്‍ പ്രോഗ്രാമുകള്‍ പ്ലാന്‍ ചെയ്‌തുകൊണ്ട്‌ ഓര്‍ത്തഡോക്‌സ്‌ ടിവി പ്രവര്‍ത്തകര്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന വെബ്‌ ടിവി ടെലികാസ്റ്റിംഗ്‌ ആരംഭിക്കുന്നത്‌. ഒറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ തിയോളജിയും, വിശ്വാസവും, ആരാധനയും ലോകത്തിന്റെ ഏതുകോണിലിരുന്നും വിശ്വാസികള്‍ക്ക്‌ ലഭ്യമാക്കുക എന്നതാണ്‌ ഓര്‍ത്തഡോക്‌സ്‌ ടിവി പ്രവര്‍ത്തകരുടെ ആശയം.

മലങ്കര സഭയിലെ വിദ്യാര്‍ദ്ധികളുടെയും, യുവജനങ്ങളുടെയും, അഭിരുചികളെയും, കഴിവുകളേയും വളര്‍ത്തിയെടുക്കുക എന്നൊരു ലക്ഷ്യവും ഓര്‍ത്തഡോക്‌സ്‌ ടിവി പ്രവര്‍ത്തകര്‍ക്കുണ്ട്‌. 30 മിനിട്ട്‌ വീതം ദയിര്‍ഘ്യമുള്ള െ്രെകസ്‌തവ മൂല്യം ഉള്‍കൊള്ളുന്ന പ്രോഗ്രാമുകള്‍ ഇതിനായി ക്ഷണിച്ചുകൊള്ളുന്നു. ഓര്‍ത്തഡോക്‌!സ്‌ റ്റി വി യുടെ പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാന്‍ താല്‌പര്യമുള്ള യുവതീ യുവാക്കള്‍ക്ക്‌ സ്വാഗതം. പുലിക്കോട്ടില്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രാപൊലീത്ത ചെയര്‍മാന്‍ ആയും ഫാദര്‍ ജോണ്‍സന്‍ പുഞ്ചക്കോണം (സി.ഇ.ഒ), ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍, ജോര്‍ജ്‌ പണിക്കര്‍, പുലിക്കോട്ടില്‍ ജോയ്‌ (അറ്റലാന്റ), ചാര്‍ളി വര്‍ഗീസ്‌ പടനിലം (ഹൂസ്റ്റന്‍), മാത്യൂസ്‌ ജോണ്‍ (യു.എ.ഇ), ഡോ. സഖറിയ തോമസ്‌ (ഹൂസ്റ്റന്‍) എന്നിവരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡാണ്‌ ഈ സംരംഭത്തിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌.
ഓര്‍ത്തോഡോക്‌സ്‌ ടിവി പ്രക്ഷേപണം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക