Image

ഫൊക്കാനാ 'ഭവനം' പദ്ധതി സംഘടനകള്‍ക്ക് മാതൃക: സജിമോന്‍ ആന്റണി

Published on 26 January, 2019
ഫൊക്കാനാ 'ഭവനം' പദ്ധതി സംഘടനകള്‍ക്ക് മാതൃക: സജിമോന്‍ ആന്റണി
ഫൊക്കാനാ 'ഭവനം' പദ്ധതി എല്ലാ സാമൂഹ്യ സംഘടനകള്‍ക്കും മാതൃകയാണെന്ന് ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണി . കേരളാ സര്‍ക്കാരുമായി ചേര്‍ന്നാണ് ഫൊക്കാന ഭവനം പദ്ധതിക്ക് രൂപം കൊടുക്കുന്നത് .
ഫൊക്കാന അതിന്റെ ചരിത്ര വഴികളില്‍ മാറ്റത്തിന് നാന്ദി കുറിച്ചുകൊണ്ട് നടത്തുന്ന കേരളാ കവന്‍ഷനില്‍ ഭവനം പദ്ധതിക്ക് സമഗ്ര തുടക്കമാകുകയാണ് . ഫൊക്കാന 1983ല്‍ നിലവില്‍ വരുമ്പോള്‍ അമേരിക്കന്‍ മലയാളികളുടെ ഒത്തുചേരല്‍ എതിനപ്പുറത്തു കേരളത്തില്‍ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി അര്‍ഹിക്കുന്ന സഹായം എത്തിക്കുക എന്ന വലിയ ലക്ഷ്യം കൂടി ഉണ്ടായിരുന്നു . ഒരു പക്ഷെ അന്നുമുതല്‍ മുതല്‍ ഇന്ന് വരെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഫോക്കാനയോളം സജീവമായി കേരളാ സമൂഹത്തില്‍ ഇടപെട്ട മറ്റൊരു പ്രവാസി സംഘടനയും ഉണ്ടാവില്ല. 

അതുകൊണ്ട് ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ അംഗീകാരമാണ് കേരളിയ സമൂഹത്തില്‍ നിന്നും ലഭിക്കുന്നത് പ്രക്ത്യക്ഷമായും പരോക്ഷമായും കേരളീയ സമൂഹത്തില്‍ ഫൊക്കാന നടത്തിയ ഇടപെടലുകള്‍ വളരെ വലുതാണ്.അതിന്റെ ഭാഗമായാണ് ഭവനം പദ്ധതിയും കേരളാ സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കപ്പെടുന്നത് .

കേരളത്തിലുണ്ടായ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 100 വീടുകള്‍ ആണ് നിര്‍മ്മിച്ച് നല്‍കുക .വളരെ വേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഇപ്പോള്‍ ഗവണ്മെന്റും ഫൊക്കാനയും ശ്രമിക്കുന്നത് .

ഭവനപദ്ധതികള്‍, ആരോഗ്യ പദ്ധതികള്‍,ഭാഷയ്ക്കൊരു ഡോളര്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഫൊക്കാന തുടക്കം മുതല്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട് ഫൊക്കാനയുടെ സാന്ത്വനം ആരൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ അവര്‍ക്കെല്ലാം അവ എത്തിക്കുവാന്‍ നാളിതുവരെയുള്ള കമ്മിറ്റികള്‍ ശ്രമിക്കുകയും അവ ഉത്തരവാദിത്വത്തത്തോടെ നടപ്പിലാക്കുവാനും ശ്രദ്ധിച്ചിട്ടുണ്ട് .

മാധവന്‍ നായരുടെ നേതൃത്വത്തിലുള്ള ഫൊക്കാനായുടെ പുതിയ കമ്മിറ്റിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പാത തന്നെ പിന്തുടരുന്നു . മഹാപ്രളയം മൂലം എല്ലാം നഷ്ടപ്പെട്ട നെട്ടോട്ടമോടിയപ്പോള്‍ സഹായവുമായി ഫൊക്കാന ഓടിയെത്തി.വേണ്ട സഹായങ്ങള്‍ ആവശ്യങ്ങള്‍ അറിഞ്ഞു എത്തിച്ചു നല്‍കി .

കേരളത്തിലുണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കു ഭവനം പദ്ധതി കൂടാതെ കേരളത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് അവരുടെ ആത്മാര്‍ത്ഥ സേവനത്തിന് നൈറ്റിംഗേല്‍ അവാര്‍ഡ്, കേരളത്തിലെ ചെറുപ്പക്കാര്‍ക്കായി ഐ. ടി മേഖലയില്‍ കുതിച്ചുയരാന്‍ 'ആഞ്ചല്‍ കണക്ട്' തുടങ്ങിയ പദ്ധതികള്‍ കേരളാ കണ്‍വന്‍ഷനില്‍ ഉദ്ഘാടനം ചെയ്യപ്പെടും. കൂടാതെ മാധ്യമസെമിനാര്‍ ,വനിതാ സെമിനാര്‍ , തുടങ്ങിയ പ്രോഗ്രാമുകള്‍ എല്ലാം വന്‍ വിജയമാകും എന്ന കാര്യത്തില്‍ സംശയം ഇല്ല.ജനുവരി 29 ,30 തീയതികളില്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന കേരളാ കണ്‍വെന്‍ഷനിലേക്ക് ഫൊക്കാനയുടെ അഭ്യുദയകാംഷികളെയും സ്‌നേഹിതരെയും ക്ഷണിക്കുന്നു .
ഫൊക്കാനാ 'ഭവനം' പദ്ധതി സംഘടനകള്‍ക്ക് മാതൃക: സജിമോന്‍ ആന്റണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക