Image

കാവ്യമയൂരം (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 13 April, 2012
കാവ്യമയൂരം (കവിത: ജി. പുത്തന്‍കുരിശ്‌)
ചന്ദ്രികാചര്‍ച്ചിത സുന്ദര സന്ധ്യയില്‍
സുന്ദരീ! കാവ്യമയൂരമേ വന്നു നീ,
അന്തരംഗത്തിന്‍ അഗാധതലങ്ങളില്‍
ചന്തമിയലുന്ന പീലി വിടര്‍ത്തി നീ.
സുന്ദരി നിന്റെയാപുഞ്ചിരി പാലൊളി
അന്തരാത്‌മാവിന്നനുഭൂതിയേകുന്നു
നിന്റെ മിഴികളില്‍ മിന്നും തിളക്കമതെന്റെ
അനുരാഗ ദീപ്‌തി പ്രതിബിംബമോ!
ഇല്ലില്ലെനിക്കിനി പോകുവാനാവില്ല
അല്ലിത്താറായി നീയെന്നെ ചുറ്റുമ്പോള്‍
ഫുല്ലമാം നിന്റെയാ പുഷ്‌പദളങ്ങളെ
പുല്‍കിഞാന്‍ ഈ താമര പൊയ്‌കയില്‍ നില്‌ക്കട്ടെ.
ന്യൂനമാം വാക്കുകള്‍ ചേര്‍ത്ത്‌ കുറിയ്‌ക്കുമീ
ഗാനത്തിനര്‍ച്ചന ശുഷ്‌ക്കമാണോമനെ
എങ്കിലും നീയെനിക്കേകി നിന്‍ ദര്‍ശനം
തങ്കക്കിനാവായി വന്നു നീയെന്നുള്ളില്‍
ക്രുദ്ധമാം വാക്കുകള്‍ കൊണ്ടു നിന്‍ ലോലമാം
ഹൃത്തടം കുത്തി മുറിച്ചെങ്കില്‍ ദേവി നീ
ഏകുക മാപ്പെന്റെ കാവ്യമയൂരമേ
മൂകനാകുന്നു വെല്‍ക നീ സു
ന്ദരി.
കാവ്യമയൂരം (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക