ഫൊക്കാനാ ടുഡേ പ്രകാശനം ചെയ്തു
fokana
30-Jan-2019
അനില്‍ പെണ്ണുക്കര
fokana
30-Jan-2019
അനില്‍ പെണ്ണുക്കര

ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ കേരളാ കണ്‍വന്‍ഷനില്‍ റിലീസ് ചെയ്തു. തിരുവനതപുരം മസ്‌ക്കറ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ:മഹാദേവന്‍ പിള്ള യാണ് ഫൊക്കാന ടുഡെ റിലീസ് ചെയ്തത്. ഫൊക്കാന ടുഡേ ചീഫ് എഡിറ്റര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഫൊക്കാന ടുഡേ ഫൊക്കാനയുടെ ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ മുതല്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തങ്ങളും, കേരളാ കണ്‍വന്‍ഷന്റെ മുന്നൊരുക്കങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പുറത്തിറക്കിയത്. എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട് ,ട്രഷറര്‍ സജിമോന്‍ ആന്റണി, കേരള കണ്‍ വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, കേരളാ കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍, കറുകപ്പിള്ളില്‍ ഡോ;മാത്യു വര്‍ഗീസ്, അലക്‌സ് തോമസ് അംഗംങ്ങളായി പ്രവര്‍ത്തിച്ചു .ചുരുങ്ങിയ സമയം കൊണ്ട് മനോഹരമായി ഫൊക്കാന ടുഡെ പുറത്തിറക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഫൊക്കാന ടുഡെ എഡിറ്റര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു
ഫൊക്കാന ടുഡെ പ്രകാശന ചടങ്ങില്‍ ഡോ:എം വി പിള്ള, ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്, ട്രഷറര്‍ സജിമോന്‍ ആന്റണി ,കേരള കണ്‍ വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, കേരളാ കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍, കറുകപ്പിള്ളില്‍, വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലൈസി അലക്‌സ്, ഡോ:മാത്യു വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ:മാമ്മന്‍ സി ജേക്കബ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ സണ്ണി മറ്റമന, ജോ. സെക്രട്ടറി ഡോ:സുജ ജോസ്, അഡീഷണല്‍ ജോ സെക്രട്ടറി സുജ ജോസ്‌ഫൊക്കാന പ്രസിഡണ്ട്മാരായ ജി. കെ പിള്ള, ജോണ്‍ പി .ജോണ്‍, മറിയാമ്മ പിള്ള, ലീല മാരേട്ട്, വര്‍ഗീസ് ഉലഹന്നാന്‍ ലെജിസ്‌ളേച്ചര്‍ ആനി പോള്‍, കമ്മിറ്റി മെമ്പര്‍മാരായ അപ്പുക്കുട്ടന്‍ പിള്ള, പ്രവീണ്‍ തോമസ്, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു












Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments