Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ നടനവിസ്മയമായി ശാരദാ തമ്പിയുടെ ഭരതനാട്യം

അനില്‍ പെണ്ണുക്കര Published on 30 January, 2019
 ഫൊക്കാനാ  കേരളാ കണ്‍വന്‍ഷന്‍  നടനവിസ്മയമായി   ശാരദാ തമ്പിയുടെ ഭരതനാട്യം
ഫൊക്കാനാ  കേരളാ കണ്‍വന്‍ഷനില്‍ നടനവിസ്മയം തീര്‍ത്ത പ്രശസ്ത ഭരത നാട്യം നര്‍ത്തകി ശാരദ തമ്പി. ജനുവരി 29  നു കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു  ശാരദാ തമ്പി അവതരിപ്പിച്ച ഭരതനാട്യം.  കലാങ്കണ്‍ ഡാന്‍സ് ആണ്‍ മ്യൂസിക് തീയേറ്റര്‍  ആണ് ഭാഷയ്‌ക്കൊരു ഡോളര്‍ അവാര്‍ഡ് അവാര്‍ഡ് വിതരണത്തിന്  ശേഷം സദസിനെ നൃത്തത്തിന്റെ പുതുലോകത്തേക്ക് കൂട്ടിക്കൊണ്ട്  പോവുകയായിരുന്നു ശാരദാ തമ്പി .നൃത്തത്തില്‍ തന്റേതായ ശൈലി അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്ന ശാരദ തമ്പിഅവതരിപ്പിച്ച മുന്ന്  ഇനങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു.കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റേഴ്‌സ് ആയ എക്‌സികുട്ടീവ് കമ്മിറ്റി മെമ്പര്‍ ഷീലാ ജോസഫ്,നാഷണല്‍ കമ്മിറ്റി മെമ്പര്‍ ചാക്കോ കുര്യന്‍ എന്നിവര്‍ ശാരദാ തമ്പിയെ സദസിനു പരിചയപ്പെടുത്തി.

ഏഴാം വയസില്‍ നാട്യ ലോകത്ത് ചുവടുവച്ചു തുടങ്ങിയതാണ് ശാരദാ തമ്പി. ഗുരു മൈഥിലിയുടെ ശിക്ഷണത്തില്‍ ചുവടുറപ്പിച്ച് ഭരത നാട്യത്തിലും ,കുച്ചുപ്പുടിയിലും മോഹിനിയാട്ടത്തിലും വ്യക്തിത്വമറിയിക്കുവാന്‍ ശാരദാ തമ്പിക്ക് കഴിഞ്ഞു. 
സ്‌കൂള്‍ കോളേജ് കലോത്സവങ്ങളില്‍ ലഭിച്ച അംഗീകാരങ്ങളും സൂര്യ ഫെസ്റ്റിവല്‍ ,നിശാഗന്ധി ഫെസ്റ്റിവല്‍ എന്നിവയിലെ ശ്രദ്ധേയമായ പ്രകടനങ്ങളും ശാരദാ തമ്പിയെ  നാട്യ ലോകത്തെ താരമാക്കി മാറ്റി. പതിനെട്ടു വര്‍ഷമായി. ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിക്കുന്നു. സര്യ നൃത്ത സംഗീതോത്സവം,സ്വാതി തിരുനാള്‍. യതി മഹോത്സവം, മാനവിയം തുടങ്ങി. ശ്രദ്ധേയമായ നിരവധി വേദികളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട് .

.സ്‌കൂള്‍ കലോല്‍സവത്തില്‍ മഞ്ജുവാര്യര്‍ക്ക് ഒപ്പം ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ആ വര്‍ഷം ഒന്നാം സ്ഥാനം നേടിയ ശാരദ തമ്പി ഇപ്പോള്‍ മികച്ച നര്‍ത്തകിയും നൃത്താധ്യാപികയുമാണ്. പക്ഷേ നൃത്തത്തില്‍ ഒതുങ്ങുന്നില്ല അവരുടെ കലാ വൈഭവം. സംഗീതവും വഴങ്ങും ശാരദക്ക്.പുതിയ തലമുറയെ നൃത്തത്തിന്റെയും സംഗീതത്തിന്റെയും നല്ല പാതയിലേക്ക് നയിക്കാനുള്ള ഉദ്യമത്തിലാണ് നര്‍ത്തകി ശാരദ തമ്പി. സംഗീതജ്ഞ ലക്ഷ്മി ബെന്‍സനുമായി ചേര്‍ന്ന് തുടങ്ങിയ കലാങ്കണ്‍ നൃത്തസംഗീത വിദ്യാലയം ചുരുങ്ങിയ കാലം കൊണ്ട് തന്നെ തലസ്ഥാനത്ത് ശ്രദ്ധേയമായിട്ടുണ്ട്. ചെറുപ്പത്തിലെ നൃത്തപരിശീലനം തുടങ്ങിയ ശാരദ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങിയ നൃത്തശാഖകളില്‍ സ്വന്തം വ്യക്തിത്വം സ്ഥാപിച്ചുകഴിഞ്ഞു.

 ഫൊക്കാനാ  കേരളാ കണ്‍വന്‍ഷന്‍  നടനവിസ്മയമായി   ശാരദാ തമ്പിയുടെ ഭരതനാട്യം  ഫൊക്കാനാ  കേരളാ കണ്‍വന്‍ഷന്‍  നടനവിസ്മയമായി   ശാരദാ തമ്പിയുടെ ഭരതനാട്യം  ഫൊക്കാനാ  കേരളാ കണ്‍വന്‍ഷന്‍  നടനവിസ്മയമായി   ശാരദാ തമ്പിയുടെ ഭരതനാട്യം  ഫൊക്കാനാ  കേരളാ കണ്‍വന്‍ഷന്‍  നടനവിസ്മയമായി   ശാരദാ തമ്പിയുടെ ഭരതനാട്യം  ഫൊക്കാനാ  കേരളാ കണ്‍വന്‍ഷന്‍  നടനവിസ്മയമായി   ശാരദാ തമ്പിയുടെ ഭരതനാട്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക