Image

ഫൊക്കാനായുടെ സാമൂഹ്യ സേവനം മാതൃകയും പ്രചോദനവും: ഗവര്‍ണര്‍ പി.സദാശിവം

അനില്‍ പെണ്ണുക്കര Published on 30 January, 2019
ഫൊക്കാനായുടെ സാമൂഹ്യ സേവനം മാതൃകയും പ്രചോദനവും: ഗവര്‍ണര്‍ പി.സദാശിവം
തിരുവനന്തപുരം: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയും പ്രചോദനവുമാണെന്ന് കേരളാ ഗവര്‍ണര്‍ പി.സദാശിവം. 

ഫൊക്കാനായുടെ പത്താമത് കേരളാ കണ്‍വന്‍ഷന്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഫൊക്കാനായുടെ മുപ്പത്തിയഞ്ച് വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ എല്ലാം വിജയത്തിന്റേതാണ്. ഭാഷയ്‌ക്കൊരു ഡോളര്‍ ,വിവിധ ഭവന പദ്ധതികള്‍ ,മറ്റ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം തന്നെ .ഈ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ അവ നടപ്പിലാക്കുവാനും ഈ സംഘടനയ്ക്ക് സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ് മോഹന്‍ കേരളീയം, ഫൊക്കാനാ ട്രഷറാര്‍ സജിമോന്‍ ആന്റണി, ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമന്‍ സി. ജേക്കബ്, ഫൊക്കാന മുന്‍ പ്രസിഡന്റ് ഡോ.എം.അനിരുദ്ധന്‍, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. 

ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി.നായര്‍ സ്വാഗതവും സെക്രട്ടറി ടോമി കൊക്കാട് നന്നിയും പ്രകാശിപ്പിച്ചു.
ഫൊക്കാനായുടെ സാമൂഹ്യ സേവനം മാതൃകയും പ്രചോദനവും: ഗവര്‍ണര്‍ പി.സദാശിവംഫൊക്കാനായുടെ സാമൂഹ്യ സേവനം മാതൃകയും പ്രചോദനവും: ഗവര്‍ണര്‍ പി.സദാശിവംഫൊക്കാനായുടെ സാമൂഹ്യ സേവനം മാതൃകയും പ്രചോദനവും: ഗവര്‍ണര്‍ പി.സദാശിവംഫൊക്കാനായുടെ സാമൂഹ്യ സേവനം മാതൃകയും പ്രചോദനവും: ഗവര്‍ണര്‍ പി.സദാശിവംഫൊക്കാനായുടെ സാമൂഹ്യ സേവനം മാതൃകയും പ്രചോദനവും: ഗവര്‍ണര്‍ പി.സദാശിവം
Join WhatsApp News
vayanakkaran 2019-01-30 09:15:09
മായാജാലം അല്ലാതെ എന്ത് പറയണം. ഫൊക്കാനയുടെ നാട്ടിൽ നടക്കുന്ന പരിപാടികൾ നല്ലതു തന്നെ. അതിൽ പങ്കെടുത്ത നേതാക്കൾ എല്ലാം തന്നെ മാസങ്ങൾ ആയിട്ട് നാട്ടിൽ തന്നെ ആണന്നുള്ളതിൽ ഒരു സംശയും ഇല്ല. പക്ഷെ ഇവരിൽ ഭൂരിപക്ഷവും ന്യൂ യോർക്കിൽ നടക്കുന്നതും നടന്നതുമായിട്ടുള്ള മിക്ക പരിപാടികളിലും ഉള്ളതായി ഫോട്ടോ കാണുന്നു. കണക്കുകൾ കൂട്ടിയും കുറച്ചും നോക്കിയീട്ടു ഇവർ ജനുവരിയിൽ തന്നെ കുറഞ്ഞത് നാല് പ്രാവശ്യം എങ്കിലും ന്യൂ യോർക്ക് - കേരളം ട്രിപ്പ് നടത്തിയീട്ടുണ്ടാകണം. എന്ത് രുപയാണ് ഇവർ ചിലവാക്കുന്നത്. നാടിനു വേണ്ടി സമയവും ഡോളറും കളഞ്ഞു ഇവർ ചെയ്യുന്ന സേവനത്തിനു ഒരായിരം സല്യൂട്ട്.
ഒരു വീട്ടമ്മ 2019-01-30 12:22:40
അതെ അതെ എന്റെ അച്ചായൻ നാട് നന്നാക്കി ഞാനും പിള്ളാരും വെള്ളത്തിലായി. വീട് നാന്നാക്കിയിട്ട് നാട് നന്നാക്കാൻ പോകു . അല്ലെങ്കിൽ നാട് നന്നാക്കീട്ടു വരുമ്പോൾ വീട് കാണില്ല . പൊന്നുരുക്കുന്നടത്ത് പൂച്ചക്ക് എന്ത് കാര്യം ? പത്താം ക്ലാസ് കഴിഞ്ഞു വന്ന് നേരെ ചൊവ്വിനെ രണ്ടു ഇംഗ്ളീഷ് പറഞ്ഞാരുന്നെങ്കിൽ ജീവിതം മെച്ചമാക്കായിരുന്നു . എന്ത് ചെയ്യാം വിധിയില്ല. വല്ലോന്റേം വീട്ടിൽ ചെല്ലണം പന്തീലെ വലിമ്പ്കാണാൻ. ഡബിൾ ഡ്യുട്ടി ചെയ്‌തുണ്ടാക്കിയ പണം മുഴുവൻ മുടിച്ചു തേച്ചു .വായനക്കാരന് വല്ലടത്തും ഇരുന്ന് എഴുതി പിടിപ്പിച്ചു വിട്ടാൽ മതിയല്ലോ . എന്റെ ഭർത്താവിന്റെ ചേട്ടനാണെന്ന് തോന്നുന്നു 

Vayanakkaran 2019-01-30 14:00:35
Look the photos. 70% retirees and very old faces. They have nothing to do in America,because of this crazy weather. Still they don't want to handover their positions to any new generations. Their moto is some pictures with politicians. They are enjoying by them self when the see their pictures in the media.
That's all your honour!!! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക