Image

മഞ്ഞപ്പിത്തവും ആയുര്‍വേദ ചികിത്സയും

Published on 16 April, 2012
മഞ്ഞപ്പിത്തവും ആയുര്‍വേദ ചികിത്സയും
ശരിയായ സമയത്ത്‌ ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും സുഖപ്പെടുന്ന രോഗമാണ്‌ മഞ്ഞപ്പിത്തം. ആയുര്‍വേദപ്രകാരം ഫലത്രികാദികഷായം, ആരോഗ്യവര്‍ദ്ധിനി വടി, ഗുളുഛ്യാദികഷായം, എന്നിവ ഔഷധങ്ങളാണ്‌. കീഴാര്‍നെല്ലി പാലില്‍ അരച്ച്‌ സേവിക്കുന്ന രീതിയുമുണ്ട്‌. ആവണക്കിന്റെ കുരുന്നിലയും ഗുണകരമാണെന്ന്‌ പറയുന്നു. ഇളനീരും, നെല്ലിക്കാനീരും, കരിമ്പിന്‍നീരും മഞ്ഞപ്പിത്ത രോഗികള്‍ക്ക്‌ ആശ്വാസകരം തന്നെ. മുന്തിരിച്ചാറും, കഴിക്കാം.

ജലം തിളപ്പിച്ചുപയോഗിക്കുക എന്നതാണ്‌ മുഖ്യമായുള്ള പ്രതിരോധമാര്‍ഗ്ഗം. കിണറ്റിലേയോ കുഴല്‍ക്കണറുകളിലേയോ വെള്ളം ശുദ്ധമെന്ന്‌ കരുതി കുടിക്കുന്നത്‌ അപകടകരമാകും. പലപ്പോഴും കൃത്യമായ രീതിയില്‍ അണുനാശിനികള്‍ ഉപയോഗിക്കാത്തതിനാല്‍ നമ്മുടെ ജലസ്രോതസുകളെല്ലാം രോഗാണുനിബിഡമായിരിക്കും. അതിനാല്‍ ജലം ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ ഒരു മിനിറ്റെങ്കിലും വെട്ടിതിളക്കാന്‍ ശ്രദ്ധിക്കണം. പാത്രങ്ങള്‍ കഴുകുന്നത്‌ ചൂടുവെള്ളമുപയോഗിച്ച്‌ തന്നെ ശീലമാക്കണം. പ്രത്യേകിച്ച്‌ രോഗം പടരാനുള്ള സാധ്യതകളുള്ളപ്പോള്‍. രക്തദാന സമയങ്ങളിലും ശ്രദ്ധിക്കണം. സ്വീകരിക്കുന്നയാളും, ദാതാവും രോഗിയോ, രോഗാണുവാഹകരോ അല്ലെന്ന്‌ ഉറപ്പുവരുത്തി രക്തദാനം നടത്തണം. നമ്മുടെ ആശുപത്രികളിലെ ചികിത്സാ ഉപകരണങ്ങള്‍ യഥാവിധം വൃത്തിയാക്കിയതാവണം. കുത്തിവെയ്‌പിന്‌ സിറിഞ്ച്‌ ഉപയോഗിച്ചശേഷം വേണ്ടവിധം വൃത്തിയാക്കിയില്ലെങ്കില്‍ രോഗം പകരാനുള്ള സാധ്യത നൂറുശതമാനമാണ്‌. മഞ്ഞപ്പിത്തം പിടിപെടുമ്പോള്‍ ആഹാരകാര്യങ്ങളിലും ശ്രദ്ധവേണം. മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണമാണ്‌ രോഗാവസ്ഥയില്‍ ഗുണകരം. ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത്‌ തുടങ്ങിയവ ഉപേക്ഷിക്കണം. നെയ്യും, നെയ്യ്‌ ഉപയോഗിച്ച്‌ മറ്റ്‌ പലഹാരങ്ങളും ഇക്കാലയളവില്‍ വര്‍ജ്ജിക്കണം. പുകയിലയും മദ്യവും ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. രോഗം മൂര്‍ഛിക്കാന്‍ അത്‌ വഴിയൊരുക്കും.
മഞ്ഞപ്പിത്തവും ആയുര്‍വേദ ചികിത്സയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക