Image

ഡല്‍ഹി ഹോട്ടല്‍ തീപിടിത്തത്തില്‍ മൂന്ന്‌ മലയാളികള്‍ മരിച്ചു

Published on 12 February, 2019
ഡല്‍ഹി ഹോട്ടല്‍ തീപിടിത്തത്തില്‍ മൂന്ന്‌ മലയാളികള്‍ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിനിടെ കാണാതായ രണ്ട്‌ മലയാളികള്‍ കൂടി മരിച്ചുച്ചെന്ന്‌ സ്ഥിരീകരണം.

ഇതോടെ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. നളിനാക്ഷിയമ്മ, മകന്‍ വിദ്യാസാഗര്‍, മകള്‍ ജയശ്രീ എന്നിവരാണ്‌ മരിച്ചത്‌. ജയശ്രീ മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

അപകടത്തിനിടെ മൂന്ന്‌ പേരെയും കാണാതായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളാണ്‌ ഇവര്‍. കേരളത്തില്‍നിന്നുള്ള 13 അംഗ സംഘമായിരുന്നു ഹോട്ടലില്‍ ഉണ്ടായിരുന്നത്‌. 10 പേരെ രക്ഷപ്പെടുത്തി.

ആകെ 17 പേരാണ്‌ അപകടത്തില്‍ മരിച്ചത്‌. ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. അപകടത്തില്‍ അറുപത്‌ പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്‌.
മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ അഞ്ച്‌ ലക്ഷം രൂപ നല്‍കുമെന്ന്‌ പ്രഖ്യാപിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക