Image

പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ സെനറ്റര്‍ കമല ഹാരിസ് തുടര്‍ച്ചയായി മുന്നില്‍

Published on 24 February, 2019
പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ സെനറ്റര്‍ കമല ഹാരിസ് തുടര്‍ച്ചയായി മുന്നില്‍
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ കാലിഫോര്‍ണിയ സെനറ്റര്‍ ഇന്ത്യന്‍ വംശജ കമല ദേവി (ലക്ഷ്മി ദേവി) ഹാരിസ് ഏറ്റവും മുന്നിലെന്ന് സര്‍വേകള്‍. റോളിംഗ്‌സ്റ്റോണ്‍, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവയുടെ സര്‍വേകളിലാണു ഹാരിസ് തുടര്‍ച്ചയായി ഫ്രണ്ട് റണ്ണര്‍ പദവി നിലനിര്‍ത്തുന്നുവെന്നു വ്യക്തമായത്.

വാഷിംഗ്ടണ്‍ പോസ്റ്റ് സര്‍വേ പ്രകാരം മിനസാട്ട സെനറ്റര്‍ ഏമി ക്ലോബുഷര്‍ രണ്ടാം സ്ഥാനത്തും മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. ബൈഡന്‍ ഇനിയും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ല.

രണ്ട് പേരെ പിന്നിലാല്ക്കിമസച്ചുസെറ്റ്‌സ് സെനറ്റര്‍ എലിസബത്ത് വാറന്‍ നാലാം സ്ഥാനത്ത് എത്തി. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാത്ത ഒഹായോ സെനറ്റര്‍ ഷെരോഡ് ബ്രൗണ്‍ ഒരു സ്ഥാനം പിന്നോക്കം പോയി അഞ്ചാം സ്ഥാത്താണു ഇപ്പോള്‍. ടെക്‌സസില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസംഗം ബെറ്റോ ഓറൂര്‍കെ (പ്രഖ്യാപിച്ചിട്ടില്ല) ഒരു പടി മെച്ചപ്പെടുത്തി ആറാമതെത്തി. ന്യു ജെഴ്‌സി സെനറ്റര് കോറി ബുക്കര്‍ രണ്ട് പടി താഴോട്ടു പോയി. ഇപ്പോള്‍ ഏഴാം സ്ഥാനം. പുതുതായി രംഗത്തു വന്ന വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് എട്ടാം സ്ഥാനത്ത്. മുന്‍ ന്യു യോര്‍ക് മേയര്‍ മൈക്ക് ബ്ലൂംബര്‍ഗ് (പ്രഖ്യാപിച്ചിട്ടില്ല) ഒന്‍പതാം സ്ഥാനത്തും ന്യു യോര്‍ക്ക് സെനറ്റര്‍ കര്‍സ്റ്റന്‍ ജില്ലിബ്രാന്‍ഡ് പത്താം സ്ഥാനത്തും എന്നാണു വാഷിംഗ്ടണ്‍ പോസ്റ്റ് നിഗമനം.

റോളിംഗ് സ്റ്റോണ്‍ സര്‍വേ പ്രകാരം ഹാരിസ് മുന്നില്‍. എഴുപത്തേഴുകാരനായ ബെര്‍ണി സാന്‍ഡേഴ്സ് രണ്ടാം സ്ഥാനത്തുണ്ട്. 2016ലെ ഡമോക്രാറ്റിക് പ്രൈമറിയിലെ റണ്ണര്‍അപ് ആയിരുന്ന സാന്‍ഡേഴ്സിന് ഇത്തവണ അതേ ജനപിന്തുണ ലഭിക്കാന്‍ കഠിനാധ്വാനം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

ഒഹായോ സെനറ്റര്‍ ഷെറോഡ് ബ്രൗണ്‍ മൂന്നാം സ്ഥാനത്താണ്. ജോ ബൈഡന്‍ അഞ്ചാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തെത്തി.

ഡമോക്രാറ്റിക് ടിക്കറ്റിനായി12 പേരാണു ഇതു വരെ മല്‍സരരംഗത്തു വന്നത്.
കമല ഹാരിസിനെ കൂടാതെ മല്‍സരരംഗത്തുള്ള 11 പേര്‍ ഇവരാണ്. സെന. ബേര്‍ണി സാന്‍ഡേഴ്സ്, ന്യൂജേഴ്സി സെനറ്ററും ന്യുവാര്‍ക്ക് മുന്‍ മേയറുമായ കോറി ബുക്കര്‍ (49), ഹവായിയില്‍ നിന്നുള്ള കോണ്‍ഗ്രസ് വനിത തുള്‍സി ഗബ്ബാര്‍ഡ് (37), മിനസോട്ട സെനറ്റര്‍ അമ്പത്തെട്ടുകാരിയായ എമി ക്ലോബുഷര്‍, ഹാര്‍വാര്‍ഡ് മുന്‍ പ്രൊഫസറും മാസച്ചുസെറ്റ്സ് സെനറ്ററുമായ അറുപത്തൊമ്പതുകാരി എലിസബത്ത് വാറന്‍, ഗ്രന്ഥകര്‍ത്താവും ലക്ചററുമായ മറിയനെ വില്യംസണ്‍ (66), ന്യൂയോര്‍ക്ക് സെനറ്ററായ അമ്പത്തിരണ്ടുകാരി കെര്‍സ്റ്റണ്‍
ജില്ലിബ്രാന്‍ഡ്, മുന്‍ കോണ്‍ഗ്രസ് അംഗം സൗത്ബെന്‍ഡ് മേയര്‍ പീറ്റ് ബുട്ടിജിജ് (37), സാന്‍ അന്റോണിയോ മുന്‍ മേയറും മുന്‍ ഹൗസിംഗ് സെക്രട്ടറിയുമായ ജൂലിയന്‍ കാസ്ട്രോ (44), മേരിലാന്‍ഡില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് അംഗവും മുന്‍ബിസിനസുകാരനുമായ ജോണ്‍ ഡെലനി (55), മുന്‍ ടെക് എക്സിക്യൂട്ടീവ് ആന്‍ഡ്രൂ യാങ്ങ് (44).

സെനറ്റില്‍ സിവില്‍ റൈറ്റ്സിനുവേണ്ടി നിലകൊള്ളുന്ന അമ്പത്തിനാലുകാരി കമല ഹാരിസിന്റെ സാന്നിധ്യം തിളക്കമാര്‍ന്നതെന്ന് ന്യൂയോര്‍ക് ടൈംസ് വിലയിരുത്തുന്നു.

എങ്കിലും ഡമോക്രാറ്റിക് വോട്ടര്‍മാരില്‍ 56 ശതമാനം പേരും വോട്ട് ചെയ്യുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നാണ് അടുത്തിടെ നടന്ന സര്‍വേയില്‍ വ്യക്തമായത്.

മരിവാന പരാമര്‍ശത്തില്‍ കമല ഹാരിസിനെതിരെ പിതാവ്

താന്‍ മരിവാന വലിച്ചിട്ടുണ്ടെന്നും മരിവാന ഉപയോഗം നിയമപരമാക്കുന്നതിനെ പിന്തുണക്കുന്നുവെന്നുമുള്ള ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസിന്റെ നിലപാടിനെ വിമര്‍ശിച്ച് ഹാരിസിന്റെ പിതാവ്. നേരത്തേ ബ്രേക്ഫാസ്റ്റ് ക്ലബിന്റെ മോര്‍ണിംഗ് റേഡിയോ ഷോയില്‍ നടത്തിയ ഇന്റര്‍വ്യൂവിലാണ് കോളജ് കാലത്ത് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് കമല ഹാരിസ് തുറന്നുപറഞ്ഞത്.
ഓക്സ്ഫഡിലെ ഗ്രാജുവേറ്റ് സ്‌കൂള്‍ കാലത്ത് മരിവാന വലിച്ചിരുന്നുവെന്നും അതിന്റെ ടേസ്റ്റ് ഇഷ്ടമായില്ലന്നും പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കെ ഒബാമ പറഞ്ഞതിനെ പരാമര്‍ശിച്ച് ചിരിയോടെയായിരുന്നു കമല ഹാരിസിന്റെ പ്രതികരണം. ഭമരിവാന ധാരാളം പേര്‍ക്ക് സന്തോഷം നല്‍കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഈ ലോകത്ത് നമുക്ക് കൂടുതല്‍ സന്തോഷം വേണം'. കമല ഹാരിസ് ഇന്റര്‍വ്യൂവില്‍ പറഞ്ഞു. 

സ്റ്റാന്‍ഫഡ് വാഴ്സിറ്റിയില്‍ ഇക്കണോമിക് പ്രൊഫസറായ ഡൊണാള്‍ഡ് ഹാരിസ്, കമല ഹാരിസ് അവസരവാദരാഷ്ട്രീയം കളിക്കുകയാണന്നും തന്റെ കുടുംബത്തിന്റെ പവിത്രമായ ജമൈക്കന്‍ പാരമ്പര്യത്തെ മകള്‍ കളങ്കപ്പെടുത്തുകയാണന്നും കുറ്റപ്പെടുത്തി. മാരിവാന ഉപയോഗത്തെ പിന്തുണച്ചതിലൂടെ തന്റെ മാതാപിതാക്കളെയും മണ്‍മറഞ്ഞ മറ്റ് പൂര്‍വികരെയും കുടുംബത്തിന്റെ പേരിനെയും മഹത്തായ ജമൈക്കന്‍ പാരമ്പര്യത്തെയും കമല ഹാരിസ് അപമാനിച്ചുവെന്ന് ജമൈക്ക ഗ്ലോബല്‍ ഓണ്‍ലൈനിന് നല്‍കിയ പ്രസ്താവനയില്‍ ഹാരിസ് കുറ്റപ്പെടുത്തി 
Join WhatsApp News
Anthappan 2019-02-25 15:07:17
Trump must also be indicted for sexual harassment like Patriot owner Robert Kraft and the singer R. Kelly  
to prison to prison 2019-02-25 11:33:04
BIG & BREAKING on MSNBC. Trump directly implicated in conspiracy. The attorney for Brittany Kaiser, from Cambridge Analytica, said Bannon briefed Trump on CA’s capabilities. Trump wanted the info here right away & the connection to CA & Mercer hidden. Kaiser has met w/ Mueller
23 പെണ്ണുങ്ങളും ഒരു കൊച്ചു കയ്യും 2019-02-25 11:37:24
I believe this is the 23rd woman to accuse Trump of sexual harassment: “A staffer on Donald Trump’s 2016 presidential campaign says he kissed her without her consent at a small gathering of supporters before a Florida rally.”
Anthappan 2019-02-25 08:22:36
The Kim-trump (two dictators) submit is to distract's trumps problems and nothing else is going to accomplish from it. I hope Adam Schiff will subpoena Robert Muller and find out what exactly Trump did to this great nation of USA.  Yes; Impeach him 
His offenses
1. Obstructing justice, 2) Profiting from the presidency, 3) Collusion, 4)Advocating political and police violence 5) Abuse of power, 6)Engaging in reckless conduct, 7)Persecuting political opponents, 8)Attacking the free press, 9) Violating emigrants right to due process, 10)Violating Campaign finance law. 
എന്നിട്ടും വിശ്വസിക്കില്ല മലയാളി 2019-02-25 06:30:01
Adam Schiff: "What we have learned to-date about Moscow Trump Tower is chilling." As candidate and presumptive nominee, Trump "was privately ... seeking the Kremlin's help to make what may have been the most lucrative deal of his life." Via ABC
Real Emergency 2019-02-25 07:25:55
We all know the real crisis is the one Trump created. Tomorrow, the House votes to block Trump’s unconstitutional emergency declaration. He himself has admitted declaring a state of emergency was unnecessary. It’s all about expanding his access to power — and we can’t let him.
real emergency is trump himself. Impeach him
TO Republicans 2019-02-26 15:26:03

"Many of you have acknowledged your deep misgivings about the president in quiet conversations over the past two years. You have bemoaned his lack of decency, character and integrity. You have deplored his fundamental inability to tell the truth. But for reasons that are all too easy to comprehend, you have chosen to keep your misgivings and your rising alarm private.

That must end. The time for silent disagreement is over. You must speak out." Adam Schiff


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക