സ്വര്‍ണത്തിന്റെ പത്തരമാറ്റും ഈടും ഉറുപ്പുവരുത്തുന്ന സര്‍ട്ടിഫിക്കേഷനാണ് 916. പരിശുദ്ധ സ്വര്‍ണം എന്നര്‍ഥമാണ് 916 കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ 916 എന്നത് ഒരു ഭാഷാചിത്രത്തിന്റെ പേരാണ്. കഥപറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ ചിത്രങ്ങള്‍ക്കുശേഷം എം. മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരാണ് '916'. ആസിഫ് അലി, മുകേഷ്, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂണില്‍ കോഴിക്കോട്ട് ആരംഭിക്കും.