Image

ജര്‍മനിയിലെ സീറോ മലങ്കര സമൂഹത്തിന്റെ നോന്പുകാല ധ്യാനം മാര്‍ച്ച് 23 മുതല്‍

Published on 15 March, 2019
ജര്‍മനിയിലെ സീറോ മലങ്കര സമൂഹത്തിന്റെ നോന്പുകാല ധ്യാനം മാര്‍ച്ച് 23 മുതല്‍
 
ഫ്രാങ്ക്ഫര്‍ട്ട്: വലിയ നോയനപിന്റെ മുന്നോടിയായി ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിലെ വിവിധ മിഷനുകളില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു. ക്രിസ്തുവിന്റെ പീഢാനുഭവ രഹസ്യങ്ങളെക്കുറിച്ചും ക്രൈസ്തവ വിശ്വാസത്തിന്റെ ആഴത്തിലുള്ള ചിന്തകളിലും മനസിനെയും ജീവിതത്തെയും പാകപ്പെടുത്താനുപകരിയ്ക്കുന്ന വാര്‍ഷിക ധ്യാനത്തിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി മലങ്കര സഭാ കമ്മറ്റി അറിയിച്ചു.

1. ഫ്രാങ്ക്ഫര്‍ട്ട്/മൈന്‍സ്: മാര്‍ച്ച് 23, 24 (ശനി, ഞായര്‍) രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ചു വരെ. ഫാ. ജിജോ ജോസഫ് പെരുവേലില്‍ വി.സി. ധ്യാനഗുരു. 
24 ന് ഞായറാഴ്ച ഫ്രാങ്ക്ഫര്‍ട്ടില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളാഘോഷവും ഉണ്ടായിരിയ്ക്കും. 

വിവരങ്ങള്‍ക്ക്: കോശി തോട്ടത്തില്‍ 06109 739832, സ്‌റ്റെഫാന്‍ മാണി 0607442942.

2. ക്രേഫെല്‍ഡ് : മാര്‍ച്ച് 27 ബുധനാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ സെന്റ് ജോഹാന്‍ ബാപ്റ്റിസ്റ്റ്, ജോഹാനസ് പ്‌ളാറ്റ്‌സ് 40, 47805 ക്രേഫെല്‍ഡ്. ഫാ.പോള്‍ മാത്യു ഒഐസി ആണ് ധ്യാനം നയിക്കുന്നത്.

വിവരങ്ങള്‍ക്ക്: പോള്‍ മാര്‍ക്കസ് 02162 979345, ജോര്‍ജ്ജ്കുട്ടി കൊച്ചേത്തു 02151 316522

3. ബോണ്‍/കൊളോണ്‍: ഏപ്രില്‍ 6, 7 (ശനി, ഞായര്‍) രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് അഞ്ചു വരെ. ഫാ.ജോസഫ് ചേലംപറമ്പത്ത്, ഫാ. ബിജു സ്‌കറിയ എന്നിവരാണ് ധ്യാനം നയിക്കുന്നത്.
.

വിവരങ്ങള്‍ക്ക്: വര്‍ഗീസ് കര്‍ണാശേരില്‍ 02233 345668, അമ്മിണി മാത്യു 0228 643455.


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക