Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍- തോമസ്‌ മാഷ്‌ സ്‌പോര്‍ട്‌സ്‌ അക്കാദമി പൂഞ്ഞാറിലേക്ക്‌ മാറ്റിസ്ഥാപിക്കുന്നു: ഉദ്‌ഘാടനം നാളെ

Published on 16 March, 2019
 വേള്‍ഡ്‌ മലയാളി കൗണ്‍സില്‍- തോമസ്‌ മാഷ്‌ സ്‌പോര്‍ട്‌സ്‌ അക്കാദമി  പൂഞ്ഞാറിലേക്ക്‌   മാറ്റിസ്ഥാപിക്കുന്നു:   ഉദ്‌ഘാടനം  നാളെ
ഒളിംപിക്‌സ്‌, അത്‌ല്‌റ്റക്‌സില്‍ ഇന്ത്യയ്‌ക്ക്‌ഒരുസ്വര്‍ണ്ണം എന്നസ്വപ്‌നസാക്ഷാത്‌കാരത്തിനായി വേള്‍ഡ്‌ മ ലയാളികൗണ്‍സില്‍ ദ്രോണാചാര്യ തോമസ്‌മാഷുമായിചേര്‍ന്ന്‌ രണ്ട്‌ വര്‍ഷം മുമ്പാരംഭിച്ച വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ തോമസ്‌ മാസ്റ്റര്‍ സ്‌പോര്‍ട്‌സ്‌ അക്കാദമി മികച്ച സൗകര്യങ്ങളോടുകൂടി കോട്ടയം ജില്ലയിലെ പൂഞ്ഞാറിലുള്ള എസ്‌എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക്‌ മാറ്റിസ്ഥാപിക്കുകയാണ്‌.

മുപ്പതോളം തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ അഹോരാത്രം കായികപരിശീലനം നല്‌കുകയാണ്‌ തോമസ്‌മാഷും മറ്റ്‌പരിശീലകരും. ഇവരുടെതാമസം, വിദ്യാഭ്യാസം, ഭക്ഷണം, പരിശീലനത്തിനാ വശ്യമായ സാമഗ്രികള്‍ തുടങ്ങിഎല്ലാചിലവുകളും വേള്‍ഡ്‌ മലയാളികൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ.വി.അനൂപിന്റെ നേതൃത്വത്തിലാണ്‌ നിര്‍വഹിച്ചുവരുന്നത്‌.

കലാ, സാമൂഹ്യസേവനരംഗത്ത്‌ നിറസാന്നിധ്യമായ ഡോ.എ.വി.അനൂപ്‌ ബിസിനസ്‌ രംഗത്ത്‌ മികവ്‌തെളിയിച്ച എവിഎ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കൂടിയാണ്‌. മാര്‍ച്ച്‌ 17, ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 3 മണിക്ക്‌, മാറ്റിസ്ഥാപിക്കുന്ന സ്‌പോര്‌ട്‌സ്‌ അക്കാദമിയുടെ ഔദ്യോഗിക ഉദ്‌ഘാടനം സ്ഥലം എം.എല്‍ എ പി.സി. ജോര്‍ജ്‌ നിര്‍വഹിക്കുന്നു.

ഒളിംപ്യന്‍ ഷൈനിവിത്സണ്‍്‌, ദ്രോണാചാര്യ തോമസ്‌മാഷ്‌, വേള്‍ഡ്‌മലയാളികൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.എ.വി.അനൂപ്‌, ഗ്ലോബല്‍ പ്രസിഡന്റ്‌ജോ ണികുരുവിള, ഗ്ലോബല്‍ വൈസ്‌പ്രസിഡന്റ്‌ ടി .പി.വിജയന്‍, മറ്റ്‌ഗ്ലോബല്‍, റീജിയണല്‍, പ്രോവിന്‍സ്‌ഭാ രവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
കൂടാതെഈഅവസരത്തില്‍ ഗ്ലോബല്‍ വൈസ്‌പ്രസിഡന്റ്‌ ടി .പി.വിജയന്റെ ശ്രമഫലമായി പൂനൈവേള്‍ഡ്‌ വൈഡ്‌ഓയില്‍ മെഷിനറി എന്ന കമ്പനിസ്‌പോണ്‍സര്‍ ചെയ്‌തിട്ടുള്ള ബസ്‌, അക്കാദമിക്ക്‌ കൈമാറുന്നതാണ്‌.
കുട്ടികളെ സ്‌പോണ്‌സര്‍ ചെയ്യുന്നവേള്‍ഡ്‌മലയാളികൗണ്‍സില്‍ അംഗങ്ങള്‍, പരിശീലകര്‍ തുടങ്ങിയവരെ അന്നേദിവസം ആദരിക്കുകയും ചെയ്യുമെന്ന്‌ വേള്‍ഡ്‌മിലയാളികൗണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സി.യു മത്തായി ദുബായില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക