Image

കിട്ടിയ ജോലി ചെയ്യാനാകാതെ കുഴപ്പത്തിലായ തമിഴ്‌നാടുകാരന്‍, സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ തിരികെ മടങ്ങി.

Published on 19 March, 2019
കിട്ടിയ ജോലി ചെയ്യാനാകാതെ കുഴപ്പത്തിലായ തമിഴ്‌നാടുകാരന്‍, സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ തിരികെ മടങ്ങി.
ദമ്മാം: നാട്ടില്‍ ചെറിയ ട്രിപ്പറുകളും ലോറിയും ഓടിച്ച പരിചയം വെച്ചാണ് തമിഴ്‌നാട് കോയമ്പത്തൂര്‍ ഈറോഡ് സ്വദേശിയായ അശോക് കുമാര്‍ കന്തസ്വാമി, ഒരു ട്രാവല്‍ ഏജന്‍സി വഴി സൗദി അറേബ്യയില്‍ ഹെവി െ്രെഡവര്‍ ജോലിയ്ക്ക് എത്തിയത്. എന്നാല്‍ സ്‌പോണ്‌സര്‍ അയാളോട് ആവശ്യപ്പെട്ടത് വന്‍കിട െ്രെടലറുകളും, ഹെവിവാഹനങ്ങളും ഓടിയ്ക്കാനും. പരിചയമില്ലാത്ത വലിയ വാഹനങ്ങള്‍ ഓടിയ്ക്കാന്‍ കഴിയാതെ  ഭയം നിറഞ്ഞപ്പോള്‍, അശോക് കുമാറിന്റെ പ്രവാസജീവിതം ഒരു ചോദ്യചിഹ്നമായി മാറി. ഇക്കാമ പോലും ഇല്ലാത്ത അവസ്ഥയില്‍ എത്തി നട്ടം തിരിഞ്ഞ ആ യുവാവിന്, ഒടുവില്‍ നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായം ലഭിച്ചപ്പോള്‍, നിയമനടപടികള്‍ പൂര്‍ത്തിയായി അയാള്‍ നാടണഞ്ഞു.

ദമ്മാമിലെ ഒരു കമ്പനിയില്‍ ഹെവി െ്രെഡവര്‍ ആയിട്ടാണ് അശോക് കുമാര്‍ വന്നത്. എന്നാല്‍ ജീവിതത്തില്‍ ആദ്യമായി കാണുന്ന വലിയ വാഹനങ്ങള്‍ ഓടിയ്ക്കാന്‍ ഉള്ള ധൈര്യം അയാള്‍ക്ക് ഉണ്ടായില്ല. തന്നെ തിരികെ അയയ്ക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടെങ്കിലും സ്‌പോണ്‍സര്‍ വഴങ്ങിയില്ല. മാത്രമല്ല, ജോലി ഉറപ്പ് ഇല്ലാത്തതിനാല്‍ അശോക് കുമാറിന്റെ ഇക്കാമയും കമ്പനി എടുത്തില്ല. തുടര്‍ന്ന് അയാള്‍ ഇന്ത്യന്‍ എംബസ്സിയെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. എംബസ്സി നാട്ടിലുള്ള ട്രാവല്‍ ഏജന്‍സിയെ ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചു. ട്രാവല്‍ ഏജന്റ്  ജുബൈല്‍ ഇസ്ലാമിക്ക് സെന്റര്‍ സാമൂഹ്യപ്രവര്‍ത്തകനായ യാസിറിനെ ബന്ധപ്പെട്ട് ഈ കേസില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചു. യാസിര്‍  നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബു കുമാറിനെ ബന്ധപ്പെട്ട് ഈ കേസിന്റെ വിവരങ്ങള്‍ കൈമാറി. 

ഷിബുകുമാര്‍ കിട്ടിയ വിവരങ്ങള്‍ വെച്ച് അശോക് കുമാറിനെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. തുടര്‍ന്ന് അശോക് കുമാറിന്റെ സ്‌പോണ്‍സറെ നേരിട്ട് കണ്ട് സംസാരിച്ചു. 
വളരെ നല്ലവനായിരുന്നു ആ സ്‌പോണ്‍സര്‍. അശോക് കുമാറിനെ െ്രെഡവിംഗ് സ്‌ക്കൂളില്‍ നല്ല ട്രെയിനിങ് കൊടുത്ത് ലൈസെന്‍സ് എടുക്കാം എന്നൊക്കെ അയാള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ പേടി കാരണം, തനിയ്ക്ക് ഇത്ര വലിയ വാഹനങ്ങള്‍ ഓടിയ്ക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ അശോക് കുമാര്‍ ഉറച്ചു നിന്നു. 
തുടര്‍ന്ന് ഷിബുകുമാറും യാസിറും സ്‌പോണ്‍സറുമായി നടത്തിയ ദീര്‍ഘമായ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഒടുവില്‍ അശോക് കുമാറിന് എക്‌സിറ്റ് വിസ അടിച്ചു നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു. പകരം, സ്‌പോണ്‍സറിന് പുതിയ ഹെവിെ്രെഡവറെ റിക്രൂട്ട് ചെയ്ത് നല്‍കാമെന്ന് ട്രാവല്‍ ഏജന്റും സമ്മതിച്ചു. 

യാസിര്‍ തന്നെ അശോക് കുമാറിന് വിമാനടിക്കറ്റ് നല്‍കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി അശോക് കുമാര്‍ നാട്ടിലേയ്ക്ക് മടങ്ങി.

പ്രവാസലോകത്ത് തങ്ങള്‍ ചെയ്യാന്‍ പോകുന്ന ജോലിയെക്കുറിച്ച് വ്യക്തമായ അറിവ് ഓരോ ഉദ്യോഗാര്‍ത്ഥിയ്ക്കും കൊടുക്കേണ്ടത് ട്രാവല്‍ ഏജന്റുമാരുടെ കടമയാണ്. അത് പോലെ വിദേശത്തു കിട്ടുന്ന  ജോലി ചെയ്യാനുള്ള തങ്ങളുടെ കഴിവിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കി മാത്രമേ പ്രവാസലോകത്തില്‍  ജോലിയ്ക്ക് വരാവൂ. ഇല്ലെങ്കില്‍ ഇതുപോലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്ന് നവയുഗം നിയമസഹായവേദി മുന്നറിയിപ്പ് നല്‍കി.


കിട്ടിയ ജോലി ചെയ്യാനാകാതെ കുഴപ്പത്തിലായ തമിഴ്‌നാടുകാരന്‍, സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ തിരികെ മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക