Image

'ഒരു സങ്കീര്‍ത്തനം പോലെ' കുവൈത്തില്‍ പ്രകാശനം ചെയ്തു

Published on 19 March, 2019
'ഒരു സങ്കീര്‍ത്തനം പോലെ' കുവൈത്തില്‍ പ്രകാശനം ചെയ്തു


കുവൈത്ത്: പെരുമ്പടവം ശ്രീധരന്‍ രചിച്ച, വയലാര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ, 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവലിന്റെ 108 ാം പതിപ്പ്, ഫര്‍വാനിയ ഐഡിയല്‍ ഹാളില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പ്രകാശനം ചെയ്തു. നോവലിസ്റ്റ് പെരുമ്പടവം ശ്രീധരനും കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. നോവലിന്റെ 108 ാം പതിപ്പ് ഷഫീഖ് മുസ്തഫക്ക് നല്‍കി ജോണ്‍ മാത്യു പ്രകാശനം നടത്തി. 

അന്‍വര്‍ ഷാജി നോവലിനെ പരിചയപ്പെടുത്തി. മറ്റൊരു രാജ്യത്തു മറ്റൊരു കാലത്ത് ജീവിച്ചിരുന്ന ഒരു എഴുത്തുകാരന്റെ ജീവിതത്തിലെ ഒരു ചെറിയ കാലഘട്ടത്തെ ആവിഷകരിക്കുകയാണ് ഈ നോവലിലൂടെ എഴുത്തുകാരന്‍ ശ്രമിക്കുന്നത്. ദസ്തകോവ്‌സ്‌കിയുടെയും അദ്ദേഹത്തിന്റെ നോവല്‍ പകര്‍ത്തി എഴുതാന്‍ വരുന്ന അന്ന എന്ന കഥാപാത്രത്തിലൂടെയുമാണ് കഥ വികസിക്കുന്നത്. ദാരിദ്ര്യം, രോഗം, ഒറ്റപ്പെടല്‍ തുടങ്ങി മനുഷ്യന്റെ എല്ലാ തീവ്രവികാരങ്ങളെയും അതു വഴി ദൈവവും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പത്തെയും ഈ നോവല്‍ പ്രതിപാദിക്കുന്നു.

വെല്‍ഫെയര്‍ കേരള പ്രെസിഡന്റ്‌റ് റസീന മുഹിയുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ഗിരീഷ് വയനാട് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ അന്‍വര്‍ സാദാത്ത് നന്ദി പറഞ്ഞു

റിപ്പോര്‍ട്ട്:അനില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക